ആസ്വാദ്യമായ ആ നിമിഷങ്ങൾക്കായ്
Vanitha|August 06, 2022
ലൈംഗികതയെക്കുറിച്ച് ശരിയായ അറിവോടെയാകണം വിവാഹത്തിലേക്ക് പ്രവേശിക്കേണ്ടത്
ഡോ. നിത്യ ചെറുകാവിൽ
ആസ്വാദ്യമായ ആ നിമിഷങ്ങൾക്കായ്

ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവോടെയാകണം വിവാഹജീവിതത്തിലേക്ക് പ്രവേശിക്കേണ്ടത്. ആരോഗ്യകരമായ ദാമ്പത്യത്തിന് സ്ത്രീക്കും പുരുഷനും ഒരുപോലെ അത്യാവശ്യമാണ് ആനന്ദകരമായ ലൈംഗികജീവിതം.

ദാമ്പത്യത്തിൽ എപ്പോൾ മുതൽ സെക്സ് തുടങ്ങാം ?

ദമ്പതികൾ മാനസികമായി അടുക്കുന്നത് മുതൽ എന്ന് ഉത്തരം ചിലർക്ക് വിവാഹത്തിന് മുൻപ്തന്നെ മാനസികമായി  അടുക്കാനുള്ള സമയം ലഭിക്കും. വിവാഹത്തിന്റെ അന്നു തന്നെ ലൈംഗികബന്ധം തുടങ്ങണം എന്നില്ല. ഇരുവർക്കും സമ്മതവും സന്തോഷവും ഉള്ള ഘട്ടത്തിലാണ് സെക്സ് തുടങ്ങേണ്ടത്. അത് ആദ്യ രാത്രിയിലാകണോ എന്നത് തീർത്തും ദമ്പതികളുടെ തീരുമാനമാണ്.

എന്നാൽ വിവാഹശേഷം ലൈംഗികബന്ധം തുടങ്ങാൻ മാസങ്ങളോളം വൈകേണ്ടതുമില്ല.  ലൈംഗിക ബന്ധമില്ലാതെ വർഷങ്ങളോളം സന്തോഷകരമായി മുന്നോട്ടു പോകുന്ന ദമ്പതിമാരുണ്ട്. പലപ്പോഴും അറിവില്ലായ്മയോ, ഭയമോ, ലൈംഗിക ബന്ധത്തിന് വരുന്ന ബുദ്ധിമുട്ടുകളോ ആകാം അവർ ലൈംഗികബന്ധത്തിലേക്ക് എത്താത്തതിനു കാരണം. പുരുഷന്മാർക്ക് ഉണ്ടാകാവുന്ന പെർഫോമൻസ് ആങ്സൈറ്റി'യും സ്ത്രീകൾക്ക് ആ സമയത്ത് ലിംഗപ്രവേശം അസാധ്യമാക്കിക്കൊണ്ട് യോനി ചുരുങ്ങുന്ന വജൈനസ്മസ് എന്ന അവസ്ഥയും ലൈംഗികബന്ധം എപ്പോൾ എന്നതു നീട്ടിക്കൊണ്ടു പോകാം.

ഭയം, വേദന, പെർഫോമൻസ് ആങ്സൈറ്റി പോലുള്ള പ്രശ്നങ്ങളെ എങ്ങനെ നേരിടണം

 വിവാഹത്തിലെ പ്രധാന ധർമമാണ് ലൈംഗികത എന്നതിനാൽ വിവാഹത്തിന് മുൻപു തന്നെ  ലൈംഗിക ബന്ധത്തെക്കുറിച്ച് ശരിയായ അറിവ് നേടണം. വിവാഹിതരാകാൻ പോകുന്നവർക്ക് ലൈംഗിക അറിവ് പകരുന്ന കൗൺസലിങ് ഉണ്ട്. അത് ലഭ്യമല്ലാത്തവർക്ക് കൗൺസലിങ്ന്ററുകളിൽ നേരിട്ടോ ഓൺലൈനായോ ലഭിക്കുന്ന പ്രീ മാരിറ്റൽ കൗൺസലിങ്ങിലൂടെ ശരിയായ അറിവ് നേടാം.

ഗൈനക്കോളജിസ്റ്റിനെ സമീപിച്ചും സംശയങ്ങളകറ്റാം. ഗുരുതര മാനസിക ശാരീരിക പ്രശ്നങ്ങളുണ്ടെങ്കിൽ പല വിഭാഗങ്ങളുടെ സംയുക്ത സഹായം ദമ്പതികൾക്ക് വേണ്ടി വന്നേക്കാം. ഗൈനക്കോളജി, യൂറോളജി, ക്കോളജി, സൈക്യാട്രി എന്നീ വിഭാഗങ്ങളുടെ സഹായത്തോടെ പ്രശ്നം പരിഹരിക്കാനാകും.

ആദ്യ ദിനങ്ങളിലെ ലൈംഗികബന്ധം പരിപൂർണ വിജയമാകണം എന്ന നിർബന്ധം പാടില്ല. മനസ്സൊരുക്കം പോലെ ശരീരത്തിനും അൽപം സമയം ആവശ്യമാണ്. അതു കൊണ്ട് ഇക്കാര്യത്തിൽ പരിഭ്രമം ഒഴിവാക്കണം.

Bu hikaye Vanitha dergisinin August 06, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin August 06, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha

പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം

ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

time-read
5 dak  |
December 21, 2024
ചില ബേക്കിങ് രഹസ്യങ്ങൾ
Vanitha

ചില ബേക്കിങ് രഹസ്യങ്ങൾ

കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.

time-read
1 min  |
December 21, 2024
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha

"ദൈവം തൊട്ട സമ്മാനപ്പൊതി

രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി

time-read
2 dak  |
December 21, 2024
ശരിയായി ചെയ്യാം മസാജ്
Vanitha

ശരിയായി ചെയ്യാം മസാജ്

കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്

time-read
2 dak  |
December 21, 2024
കോട്ടയം ക്രിസ്മസ്
Vanitha

കോട്ടയം ക്രിസ്മസ്

ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും

time-read
5 dak  |
December 21, 2024
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
Vanitha

വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?

ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം

time-read
1 min  |
December 21, 2024
സിനിമാറ്റിക് തത്തമ്മ
Vanitha

സിനിമാറ്റിക് തത്തമ്മ

കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്

time-read
1 min  |
December 21, 2024
മാർപാപ്പയുടെ സ്വന്തം ടീം
Vanitha

മാർപാപ്പയുടെ സ്വന്തം ടീം

മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്

time-read
3 dak  |
December 21, 2024
ദൈവത്തിന്റെ പാട്ടുകാരൻ
Vanitha

ദൈവത്തിന്റെ പാട്ടുകാരൻ

കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം

time-read
4 dak  |
December 21, 2024
സന്മനസ്സുള്ളവർക്കു സമാധാനം
Vanitha

സന്മനസ്സുള്ളവർക്കു സമാധാനം

വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...

time-read
3 dak  |
December 21, 2024