വാശിയും കൊടുമ്പിരി കൊള്ളുന്ന പോരാട്ടച്ചുച്ചൂടുമായി, ചകിരിനാരിനാൽ കോർത്തെടുത്ത കമ്പക്കയറിൽ ഇതിഹാസം രചിക്കാൻ കരുത്തിന്റെയും വന്യതയുടെയും സൂത്രവാക്യങ്ങൾ നെഞ്ചറയിൽ കാത്തുവച്ച ധീരന്മാരുടെ പെരുങ്കളിയാട്ടം ഇതാ തുടങ്ങുകയായി...
അനൗൺസ്മെന്റ് മുഴങ്ങുമ്പോൾ തന്നെ ഉള്ളിൽ ആ വേശത്തിരയിളകും. ഓണസദ്യ ആസ്വദിച്ചുണ്ട് ആലസ്യം ദൂരെ പോയൊളിക്കും. കാൽവിരലിൽ നിന്നൊരു തരിപ്പ് കൈകൾ ആയത്തിൽ കുടഞ്ഞ് വായുവിലൊന്ന് ഉയർന്നുപൊങ്ങി ഉറക്കെ വിളിക്കും. "ആഹാ... വലിയെടാ വലി'. പെരുമ്പാമ്പിന്റെ വലുപ്പമുള്ള വടം കയ്യിലെടുക്കും മുൻപ് ആസ്വാദകരോട് ഒരു കാര്യം കൂടി. അടിപതറാതെ, വീറോടെ, വാശിയോടെ, ടീമിനൊപ്പം നിലയുറപ്പിക്കണം, കപ്പടിച്ചാലും ഇല്ലെങ്കിലും.
ഇതാ, കേൾക്കൂ കഥ
ആരാണ് ആദ്യം വടംവലിച്ചതെന്നു ചോദിച്ചാൽ കൃത്യമായ ഉത്തരമില്ല. പാലാഴി കടയുന്ന നേരത്ത് ദേവന്മാരും അസുരന്മാരും ഇരുഭാഗങ്ങളിൽ നിന്നു വലിച്ച പുരാണവൃത്തത്തിലാണ് വടംവലിയുടെ സ്ഥാനം. ചരിത്രത്തിലെ ഈ കഥ വിശ്വസിക്കുന്നതാണു ബുദ്ധി, അല്ലെങ്കിൽ വായനയുടെ രസച്ചരടു പൊട്ടും.
മതപരമായും യുദ്ധത്തിന്റെ ഭാഗമായുമൊക്കെ വടംവലി നടന്നിരുന്നതായി ചരിത്രരേഖകൾ പറയുന്നു. ഒറീസയിലെ സൂര്യക്ഷേത്രത്തിനുള്ളിൽ ഇത്തരം കൊത്തുപണികളുണ്ട്. ഇന്ത്യയിൽ മാത്രമല്ല, അങ്ങു ചൈനയിലേക്കും ഈജിപ്തിലേക്കുമൊക്കെ ചരിത്രം നീളുന്നു. വടംവലി പണ്ട് ഒളിംപിക്സ് ഇനമായിരുന്നു. പിന്നീടു പുറത്തായെങ്കിലും വടംവലിക്കു വേണ്ടിയൊരു സംഘടന നിലവിലുണ്ട്, ടഗ് ഓഫ് വാർ ഇന്റർനാഷനൽ ഫെഡറേഷൻ.
ചരിത്രവടം എവിടേക്കു നീണ്ടാലും വർത്തമാനകാലത്തിലെ വടംവലിക്ക് ഒരു കഥയേ പറയാനുള്ളൂ. എട്ടു പേരു വീതമുള്ള രണ്ടു ടീം. നടുവിലൊരു വടം. വിസിൽ മുഴങ്ങി കഴിഞ്ഞാൽ പിന്നെ, വലിയെടാ വലി.
വടമെന്നാൽ വെറുമൊരു കയറാണെന്നു കരുതരുത്. പത്തു സെന്റീമീറ്റർ വ്യാസമുണ്ടാകും വടത്തിന് നടുവിലായി ചുവന്ന റിബണോ മറ്റോ കെട്ടും. ഇതാണ് സെന്റർ പോയിന്റ്. മത്സരം തുടങ്ങുമ്പോൾ കോർട്ടിന്റെ നടുവിലായിരിക്കും ഇത്. ഇരുവശത്തും നാലു മീറ്റർ അകലത്തിലും രണ്ടു മാർക്കുകളുണ്ടാകും. ഏതു ടീമാണോ എതിർടീമിനെ വലിച്ച് നടുവിലെ അടയാളം ക്രോസ് ചെയ്യിക്കുന്നത്, അവരാണ് വിജയി.
Bu hikaye Vanitha dergisinin September 03, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin September 03, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...