വീട്ടിലെ സ്പീക്കർ
Vanitha|October 15, 2022
പുതിയ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന് നാട്ടുകാര്യം വിട്ടുകാര്യം പോലെ പ്രധാനമാണ്
രൂപാ ദയാബ്ജി 
വീട്ടിലെ സ്പീക്കർ

 സർക്കസിന്റെ നാടാണു തലശ്ശേരി. പക്ഷേ, ഈ നാട് രാഷ്ട്രീയ സർക്കസുകൾക്ക് അരങ്ങായിട്ടില്ല. ഒപ്പം നിൽക്കുന്നവരെ "സഖാവായി ചേർത്തുപിടിക്കുന്നതാണ് ശീലം. ഉറച്ച നിലപാടെടുക്കുകയും അതിലുയരുന്ന ശബ്ദത്തിന് ഉരുക്കു പോലെ കരുത്തുണ്ടാകുകയും ചെയ്യുമെന്നതാണ് കണ്ണൂരുകാരുടെ മാനിഫെസ്റ്റോ അതാണ് എ.എൻ. ഷംസീറിന്റെയും മേൽവിലാസം

നിയമസഭാ സ്പീക്കറായി ചുമതലയേറ്റെടുത്തതിന്റെ 15-ാം ദിവസമാണ് ഷംസീറിനെ കണ്ടത്, കണ്ണൂരിലെ “ഹൗസി'ൽ വച്ച്. ഭാര്യ ഡോ.പി.എം. സഹലക്കും മകൻ ഇസാനുമൊപ്പം ഇരിക്കുമ്പോൾ സഭയുടെ നാഥൻ' തനി ഗൃഹനാഥനായി.

സ്പീക്കർ പദവി അപ്രതീക്ഷിതമായിരുന്നോ ?

 തീർത്തും യാദൃച്ഛികമായാണ് ഈ സ്ഥാനത്തെത്തിയത്. സെപ്റ്റംബർ രണ്ടിനാണ് പാർട്ടി തീരുമാനം അറിഞ്ഞത്, മൂന്നിന് ചെന്നൈയിലെ ആശുപത്രിയിൽ പോയി കോടിയേരി ബാലകൃഷ്ണൻ സഖാവിനെ കണ്ടു. എന്നെ കണ്ട് അദ്ദേഹം ചിരിച്ചു. പിന്നെ, കയ്യിൽ മുറുകെ പിടിച്ച് അനുഗ്രഹം പോലെ നന്നായി” എന്നു പറഞ്ഞു. (ഇതെഴുതുമ്പോള്‍ പയ്യാമ്പലത്ത്‌ കോടിയേരി ബാലകൃഷ്ണന്റെ ചിത എരിയുകയാണ്‌?)

രാഷ്ട്രീയത്തിലേക്കു കൈപിടിച്ചത്‌ കോടിയേരിയല്ലേ

ഞങ്ങളുടെ വീടുകള്‍ തമ്മില്‍ നടക്കാവുന്ന ദൂരമേയുള്ളു. പണ്ടു ഞങ്ങളുടെ കുടുംബം സോഷ്യലിസ്റ്റ്‌ ആശയങ്ങളോടു ചായ്വുള്ളതായിരുന്നു. എഴുപതുകളുടെ തുടക്കത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. തലശ്ശേരിയിലും പരിസരത്തും കലാപം അമര്‍ച്ച ചെയ്യാന്‍ മുന്‍കൈ എടുത്തത്‌ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെയാണ്‌. ഞങ്ങളുടെ തറവാട്‌ വീട്‌ ആക്രമിക്കാന്‍ വന്നവരെ തടഞ്ഞത്‌ കോടിയേരിയുടെ ഭാര്യാപിതാവ്‌ രാജു മാസ്റ്ററും സഖാക്കളുമായിരുന്നു. കലാപം അവസാനിച്ചതോടെ ഒരു യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു, സഹായിക്കാന്‍ കമ്മ്യൂണിസ്റ്റുകാരേ ഉള്ളു.

രാഷ്ട്രീയ പശ്‌ചാത്തലമില്ലാതെ രാഷ്ട്രീയത്തിലെത്തി?

ഉപ്പ മര്‍ച്ചന്റ്‌ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു. പത്തു മാസം ലോകമാകെ കറങ്ങിയിട്ട്‌ അഞ്ചുമാസം നാട്ടിലുണ്ടാകും. മക്കള്‍ നന്നായി പഠിക്കണമെന്നായിരുന്നു ഉപ്പയുടെ നിര്‍ബന്ധം. ഞാന്‍ രാഷ്ര്രീയത്തിലിറങ്ങിയത്‌ വീട്ടിലാര്‍ക്കും അത്ര താല്‍പര്യമില്ലായിരുന്നു.

Bu hikaye Vanitha dergisinin October 15, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin October 15, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha

പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം

ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

time-read
5 dak  |
December 21, 2024
ചില ബേക്കിങ് രഹസ്യങ്ങൾ
Vanitha

ചില ബേക്കിങ് രഹസ്യങ്ങൾ

കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.

time-read
1 min  |
December 21, 2024
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha

"ദൈവം തൊട്ട സമ്മാനപ്പൊതി

രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി

time-read
2 dak  |
December 21, 2024
ശരിയായി ചെയ്യാം മസാജ്
Vanitha

ശരിയായി ചെയ്യാം മസാജ്

കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്

time-read
2 dak  |
December 21, 2024
കോട്ടയം ക്രിസ്മസ്
Vanitha

കോട്ടയം ക്രിസ്മസ്

ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും

time-read
5 dak  |
December 21, 2024
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
Vanitha

വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?

ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം

time-read
1 min  |
December 21, 2024
സിനിമാറ്റിക് തത്തമ്മ
Vanitha

സിനിമാറ്റിക് തത്തമ്മ

കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്

time-read
1 min  |
December 21, 2024
മാർപാപ്പയുടെ സ്വന്തം ടീം
Vanitha

മാർപാപ്പയുടെ സ്വന്തം ടീം

മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്

time-read
3 dak  |
December 21, 2024
ദൈവത്തിന്റെ പാട്ടുകാരൻ
Vanitha

ദൈവത്തിന്റെ പാട്ടുകാരൻ

കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം

time-read
4 dak  |
December 21, 2024
സന്മനസ്സുള്ളവർക്കു സമാധാനം
Vanitha

സന്മനസ്സുള്ളവർക്കു സമാധാനം

വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...

time-read
3 dak  |
December 21, 2024