നെറ്റിയിൽ കളഭം, മുഖത്ത് എപ്പോഴും തിളങ്ങുന്ന ചിരി. അങ്ങനെയല്ലാതെ മധുബാലകൃഷ്ണനെ കണ്ടിട്ടേയില്ല. പാട്ടുപോലെ മധുവിന്റെ കുടപ്പിറപ്പാണ് ഭക്തിയും തൃപ്പൂണിത്തുറയിലെ “മാധവം' വീട്ടിൽ നിന്ന് ഒരു നിമിഷം കണ്ണടച്ച് പ്രാർഥിച്ച് അദ്ദേഹം കാറിലേക്ക് കയറി. മനസ്സിലെ ശരണമന്ത്രത്തിന്റെ തുടർച്ചയെന്നോണം ചുണ്ടുകൾ മന്ത്രിച്ചു. സ്വാമിയേ, ശരണമയ്യപ്പ അഞ്ഞൂറിലേറെ സിനിമാഗാനങ്ങൾ, പല ഭാഷകളിലായി ഭക്തിഗാനങ്ങൾ ഉൾപ്പെടെ പാട്ടുകൾ പതിനായിരത്തിലധികം കാൽ നൂറ്റാണ്ടായി തുടരുന്ന സംഗീത യാത്ര. സംസ്ഥാന സർക്കാരിന്റേത് ഉൾപ്പെടെ മികച്ച ഗായകനുള്ള നിരവധി അവാർഡുകൾ.
ഭക്തി മാത്രമല്ല, മതസൗഹാർദവും സംഗീതം പോലെ നിലനിൽക്കുന്ന ഗ്രാമമാണ് എരുമേലി. കാർ പുറപ്പെടും മുൻപ് അരികിലേക്കെത്തിയ ഭാര്യ ദിവ്യയോടും ഇളയമകൻ മഹാദേവിനോടും കുശലം പറഞ്ഞ ശേഷം യാത്ര തുടങ്ങി. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സഹോദരിയാണു ദിവ്യ. മൂത്തമകൻ മാധവ് ലണ്ടനിൽ വിദ്യാർഥി. എരുമേലിയിലേക്കുള്ള യാത്രയ്ക്കിടയിൽ മധു സംസാരിച്ചത് തന്റെ സംഗീതയാത്രകളെക്കുറിച്ച്. “അച്ഛൻ ബാലകൃഷ്ണനും അമ്മ ലീലാവതിയും നന്നായി പാടുമായിരുന്നു. പക്ഷേ, അവർ സംഗീതം പ്രഫഷനാക്കിയില്ല. പാട്ടുകാരൻ ആകണമെന്ന മോഹം എനിക്ക് ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അക്കാദമിക് വിദ്യാഭ്യാസത്തിന് നൽകുന്ന അതേ പ്രാധാന്യം നൽകിയാണ് പാട്ടും പഠിച്ചത്.
അഡയാറിലെ അക്കാദമി ഓഫ് ഫിലിം ആൻഡ് ആർട്സിൽ ടി.വി. ഗോപാലകൃഷ്ണനായിരുന്നു ഗുരു. ഒരിക്കൽ ബാബു ഷങ്കർ എന്ന സംഗീതസംവിധായകൻ പുതി യൊരു ഗായകനെ അന്വേഷിച്ച് അക്കാദമിയിൽ വന്നു. ഗുരുവാണ് എന്റെ പേര് നിർദേശിച്ചത്. അങ്ങനെ തമിഴ്സിനിമയിലൂടെ പിന്നണി ഗായകനായി. വിജയാന്ത് നായകനായ "ഉളവ് യു' സിനിമയിലെ ചിത്രയോടൊപ്പം പാടിയ "ഉള്ളത്തെ തിരണ്ടു' എന്ന പാട്ട് ശ്രദ്ധിക്കപ്പെട്ടു.
പിന്നെയുള്ളത് ചരിത്രം. സംഗീത സംവിധായകരായ ഇളയരാജയുടെയും വിദ്യാസാഗറിന്റെയും ഒക്കെ പ്രിയഗായകനായി മധു മാറി. വിവിധ ഭാഷകളിലെ മ്യൂസിക് ഹിറ്റ് ചാർട്ടുകളിൽ മധുബാലകൃഷ്ണൻ പാട്ടുകൊണ്ട് പേരെഴുതി.
അരങ്ങിലെ ആദ്യഗാനം
“രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാടാനായി ആദ്യമായി സ്റ്റേജിൽ കയറുന്നത്. ശരദിന്ദു മലർദീപനാളം മീട്ടി... എന്ന പാട്ട് പാടിയിറങ്ങിയതോടെ സ്കൂളിലുള്ളവരെല്ലാം എന്നെ ഗായകനായി അംഗീകരിച്ചു.
Bu hikaye Vanitha dergisinin November 12, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin November 12, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.