സന്തോഷകരമായ ജീവിതം മുന്നോട്ട് പോകുന്നതിനിടയ്ക്കാകും കുടുംബത്തിലൊരാൾക്ക് അൽപം ക്ഷീണവും പരവേശവും അനുഭവപ്പെടുക. വൈറ്റമിൻ മരുന്നുകൾ കൊടുത്താൽ മാറും എന്നു കരുതും. ഡോക്ടറെ സമീപിക്കുമ്പോഴാകും പ്രമേഹമാണെന്ന് തിരിച്ചറിയുക.
പല കുടുംബങ്ങൾക്കും ഇത് ആഘാതം തന്നെയാണ്. പ്രമേഹമുള്ളവരെ അയൽപക്കത്തും ബന്ധുവീടുകളിലും ഓഫിസിലും നടവഴിയിലും നിത്യേന കണ്ടുമുട്ടുന്നുണ്ടങ്കിലും വീട്ടിലൊരാൾക്ക് പ്രമേഹം ആണ് എന്ന് തിരിച്ചറിയുമ്പോൾ പലരും തളർന്നു പോകുന്നു.
പ്രമേഹത്തെക്കുറിച്ചുള്ള യഥാർഥ അറിവിലേക്ക് വളരുകയാണ് ഈ ഘട്ടത്തിൽ വേണ്ടത്. പ്രമേഹം ഗുരുതരാവസ്ഥയിലേക്ക് നീങ്ങാവുന്ന രോഗമാണെങ്കിലും ശരിയായി നിയന്ത്രിച്ചാൽ പ്രശ്നങ്ങളില്ലാതെ ജീവിക്കാനാകും എന്ന അറിവ് തന്നെയാണ് ആശ്വാസമാകേണ്ടത്.
അടുത്തത് രോഗിയായ വ്യക്തിയെ വേണ്ടത് ആത്മവിശ്വാസം കൊടുത്ത് രോഗത്തെ ശരിയായി നിയന്ത്രിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തരാക്കുകയാണ്.
ആദ്യ സ്പർശം വേണ്ടത് മനസ്സിന്
വീട്ടിലെ ഒരു അംഗത്തിന് പ്രമേഹമുണ്ട് എന്ന അറിവ് ആദ്യം ബാധിക്കുക പ്രമേഹമുള്ള വ്യക്തിയുടെയും കുടുംബാംഗങ്ങളുടെയും മനസ്സിനെയാണ്. ഇതിൽ നിന്ന് ആദ്യം മുക്തി നേടേണ്ടത് കുടുംബാംഗങ്ങളാണ്.
പ്രമേഹബാധിതർ നിരാശയിലേക്ക് വീണുപോകാതെ പരിരക്ഷിക്കണം. സ്നേഹവും പിന്തുണയും പ്രമേഹമുള്ള വ്യക്തിക്ക് കരുത്താകണം. ശരിയായ അറിവ് രോഗിയും കുടുംബാംഗങ്ങളും ഉണ്ടാക്കുകയാണ് വേണ്ടത്. നമുക്ക് ചുറ്റും എത്രയോ പേർ പ്രമേഹവുമായി സന്തോഷകരമായി ജീവിക്കുന്നുണ്ടെന്ന് അറിയുക.
പ്രമേഹ ബാധിതരെ ഉൾക്കൊള്ളുക എന്നത് ദുരിതമേറിയ കാര്യമല്ല. ആഹാരത്തിലും മറ്റും വളരെ ചെറിയ ചില മാറ്റങ്ങൾ മാത്രമേ വരുത്തേണ്ടി വരികയുള്ളു
ചികിത്സ കൃത്യമായി പിന്തുടരുന്നതിനൊപ്പം കാപ്പി, ചായ എന്നീ പാനീയങ്ങൾ പഞ്ചസാരയിടാതെ കഴിക്കുക, മധുരപലഹാരങ്ങൾ ഒഴിവാക്കുക. ഭക്ഷണത്തിൽ ഉപ്പ്, എണ്ണ എന്നിവയുടെ അളവ് കുറയ്ക്കുക, സമീകൃതാഹാരം കഴിക്കുക എന്നീ പതിവുകൾ ശീലിക്കണം.
ആഹാരത്തിൽ നിന്നു തുടങ്ങണം
രക്തപരിശോധനയിൽ പഞ്ചസാരയുടെ നില ബോർഡർ ലൈനിലാണെങ്കിൽ നമ്മൾ പ്രീ ഡയബറ്റിക് വിഭാഗത്തിലാണ് ഉള്ളത്. പ്രമേഹം വരുന്നത് ഒഴിവാക്കാവുന്ന സുവർണാവസരമാണിത്.
Bu hikaye Vanitha dergisinin November 12, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin November 12, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം