ചെന്നൈയിലെ വീട്ടിൽ ലോകി എന്നു പേരുള്ള പൂച്ചക്കുട്ടിയെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന മഞ്ജിമ മോഹനെ കണ്ടാൽ "ബേബി മഞ്ജിമ ഒട്ടും വളർന്നിട്ടില്ല എന്നു തോന്നും. ലോകിയോടു കുറുമ്പുകാട്ടുന്ന കുട്ടി.
മലയാളത്തിൽ നായികയായി തുടങ്ങി തമിഴിലെ പ്രോമിസിങ് സ്റ്റാർ ആയി ചുവടുറപ്പിച്ച മഞ്ജിമ ഈയിടെയാണ് ഒരു സന്തോഷവാർത്ത പുറത്തുവിട്ടത്, തമിഴ്നടൻ ഗൗതം കാർത്തിക്കുമായി പ്രണയമാണ്. അതിനെ കുറിച്ചാണ് മഞ്ജിമ പറഞ്ഞു തുടങ്ങിയതും.
മുൻപൊരിക്കൽ വിവാഹവാർത്ത കേട്ട് അച്ഛൻ വിളിച്ചു, കെട്ടാൻ പോകുന്നെന്നു കേട്ടല്ലോ, കൺഗ്രാജുലേഷൻസ്... അന്ന് ആരോടും ഒന്നും പറഞ്ഞില്ല, എല്ലാം പറയേണ്ട സമയത്തു പറയാം എന്നു കരുതി. ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ ഒന്നാണ് പ്രണയം. അതു വെളിപ്പെടുത്താൻ അതിന്റേതായ സമയമുണ്ടല്ലോ.'
മുൻപ് ഗൗതമിന്റെ ജന്മദിനാശംസ വൈറലായിരുന്നല്ലോ ?
ജീവിതത്തിൽ വളരെ സ്പെഷലായി കരുതാവുന്ന കുറച്ചു പേരുണ്ട് എനിക്ക്. ഗൗതം കാർത്തിക് എനിക്കു വളരെ സ്പെഷലായ വ്യക്തിയാണ്. "ദേവരാട്ടം' സിനിമയിൽ നായികാ നായകന്മാരായ കാലത്താണ് ഞാനും ഗൗതമും സുഹൃത്തുക്കളായത്.
എന്റെ അപകടത്തിനു ശേഷമാണ് ആ സുഹൃത്ത് എത്രത്തോളം പ്രിയപ്പെട്ടവനാണെന്നു മനസ്സിലായത്. പാദം മുറിച്ചു കളയേണ്ടി വരുമെന്നു കേട്ടപ്പോൾ ഞാൻ മാനസികമായി തളർന്നു. അച്ഛനും അമ്മയ്ക്കും എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. അന്നു കൂടെ നിന്നത് ഗൗതമാണ്. ഓരോ ദിവസവും ഞങ്ങളുടെ അടുപ്പം കൂടിക്കൂടി വന്നു. അച്ഛനും അമ്മയ്ക്കുമൊക്കെ ഗൗതമിനെ വലിയ ഇഷ്ടമാണ്.
എന്തായിരുന്നു അപകടം
2019 സെപ്തബറിലാണ് അപ്രതീക്ഷിതമായി ആ അപകടം. ചെന്നൈയിലെ വീടിന്റെ ഗേറ്റ് അടച്ചിട്ട് തിരിഞ്ഞു നടക്കുമ്പോൾ അതേ ശക്തിയിൽ ഗേറ്റ് തിരിച്ചുവന്ന് കാലിൽ ഇടിച്ചു. ഉപ്പൂറ്റിയുടെ തൊട്ടുമുകളിലാണ് ഇടി കിട്ടിയത്. മുറിഞ്ഞു രക്തം വരുന്നു, വല്ലാത്ത വേദനയും. ആശുപത്രിയിൽ നിന്നു മുറിവു വച്ചുകെട്ടി വിട്ടു. കഴിക്കാൻ കുറച്ചു മരുന്നുകളും തന്നു.
Bu hikaye Vanitha dergisinin November 12, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin November 12, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ