ആദ്യത്തെ കൺമണിയായി മകൾ "ധ്വനി കൃഷ്ണ' എത്തിയതിന്റെ ആനന്ദത്തിലാണ് തിരുവനന്തപുരത്തെ സൃഷ്ടി' എന്ന വീട്. മലയാളികളുടെ പ്രിയതാരദമ്പതികളായ യുവകൃഷ്ണയുടെയും മൃദുല വിജയിന്റെയും സ്നേഹഭവനം.
13 വാടകവീടുകളിലെ താമസത്തിനു ശേഷം മകളുമൊത്ത് സ്വന്തം വീട്ടിൽ താമസം തുടങ്ങിയതിന്റെ സന്തോഷവും പുതിയ വിശേഷങ്ങളുമായി മൃദുല. “എന്റെ അച്ഛൻ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സമ്പാദ്യം വളരെ കുറവ്. ഞാൻ ജനിച്ചതും വളർന്നതും വാടക വീടുകളിലാണ്. എന്റെ പതിനാറാമത്തെ വയസ്സിൽ അച്ഛന്റെ ടെൻഷൻ എന്നെയും ബാധിച്ചു തുടങ്ങി.
കുറേക്കാലം കഴിഞ്ഞാൽ എന്തായിരിക്കും ഞങ്ങളുടെ സാഹചര്യം എന്ന ചിന്തയാണ് അലട്ടിയത്. എന്റെയും അനിയത്തിയുടെയും പഠനം, ജീവിത ചെലവുകൾ, ഞങ്ങളുടെ വിവാഹം, സ്വന്തമായി വീട്... അതൊക്കെ മനസ്സിലുണ്ടായിരുന്നു. എന്തു ചെയ്യാൻ പറ്റും എന്നു ചിന്തിക്കാൻ തുടങ്ങി. അതെന്റെ ജീവിതത്തിനു തെളിച്ചമുള്ള ലക്ഷ്യബോധം നൽകി.
പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടക്കുമ്പോൾ അറിയാതെ കണ്ണുനനഞ്ഞു. അപ്പോൾ എന്റെ മനസ്സിൽ ഒന്നു മാത്രമായിരുന്നു. അച്ഛനെയും അമ്മയെയും സ്വന്തം വീട്ടിലേക്കു കൈപിടിച്ചു കയറ്റാനായല്ലോ. “സിംഗിൾ സ്റ്റാറ്റസി'ലാണു വീടു പണി തുടങ്ങിയത്. ഗൃഹപ്രവേശത്തിനു മുൻപ് വിവാഹം നടന്നു. അങ്ങനെ ഉണ്ണിയേട്ടനുമൊത്ത് (യുവ) പുതിയ വീട്ടിലേക്ക്.
മകൾ വന്ന ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ എന്തൊക്കെയാണ് ?
എപ്പോഴും മോളുടെ കൂടെത്തന്നെയാകുമ്പോൾ അതിന്റേതായ എല്ലാ മാറ്റങ്ങളും ജീവിതത്തിൽ ഉണ്ടാകുമല്ലോ. ഉത്തരവാദിത്തങ്ങൾ കൂടി. സമയം കൈകാര്യം ചെയ്യാൻ നന്നായി പഠിച്ചു. ഉറക്കം, ഭക്ഷണം കഴിക്കുന്ന സമയം, യാത്രകൾ എന്നിങ്ങനെ ചിട്ടകളൊക്കെ മോളെ ചുറ്റിപ്പറ്റിയാണ്. മോൾക്ക് വലിയ ശാഠ്യങ്ങളൊന്നുമില്ല. പക്ഷേ, രാത്രിയിൽ രണ്ടു മണിക്കൂർ ഇടവിട്ട് ഉണരും. അമ്മ എപ്പോഴും അടുത്തു വേണം എന്നില്ല. വിശക്കുമ്പോൾ കണ്ടാൽ മതി.
Bu hikaye Vanitha dergisinin January 07, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin January 07, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.