കുതിക്കുക ഉയരം തേടി
Vanitha|January 07, 2023
രണ്ടു വമ്പൻ വിദേശബാങ്കുകളുടെ ഗ്ലോബൽ കേപബിലിറ്റി സെന്ററിന്റെ തലപ്പത്ത് എത്തിയ ആദ്യ ഇന്ത്യക്കാരിയും മലയാളിയുമായ പങ്കജം ശ്രീദേവി പറഞ്ഞു തരുന്നു. ജോലിയിലും ജീവിതത്തിലും സ്മാർട് ആകാനുള്ള വഴികൾ
വിജീഷ് ഗോപിനാഥ്
കുതിക്കുക ഉയരം തേടി

വിദേശ ധനകാര്യസ്ഥാപനങ്ങളിൽ മുൻ നിരയിലുള്ള എഎൻ സെഡ് ബാങ്ക്, അവരുടെ ഗ്ലോബൽ കേപബിലിറ്റി സെന്ററിന്റെ പുതിയ ഇന്ത്യൻ മാനേജിങ് ഡയറക്ടറെ പ്രഖ്യാപിക്കുന്ന ദിവസം. സഹസ്രകോടി മൂല്യമുള്ള ബാങ്കിന്റെ ഹൃദയമിടിപ്പു നിയന്ത്രിക്കാൻ പോകുന്ന ആ പേരിനു വേണ്ടി ലോകബാങ്കിങ് രംഗത്തെ പ്രമുഖരെല്ലാം കാത്തിരിക്കുകയാണ് സാധ്യതാലിസ്റ്റിൽ ഒരാൾ കൊച്ചിക്കാരി പങ്കജം ശ്രീദേവിയാണ്. സാദാ, സാരിയുടുത്തു, പൊട്ടു തൊട്ടു തനി മലയാളിയായ പങ്കജം ഇത്ര വലിയ പദവിയിലെത്തുമെന്നു പലരും കരുതിയില്ല. ആകാംക്ഷ നിറയുന്ന ആ നിമിഷങ്ങളിൽ പങ്കജത്തിന്റെ മനസ്സിൽ നിറഞ്ഞത്, അഭിമുഖവേളയിൽ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ചോദിച്ച ഒരു ചോദ്യമാണ്, നിങ്ങളുടെ ഓഫിസിലെ കോഫിക്കു ടേസ്റ്റ് കുറവാണ്. ഞാൻ അടുത്ത വിസിറ്റിനു വരുമ്പോഴേക്കും കോഫിമെഷീനുകൾ മാറ്റുമോ? ശ്രമിക്കാം. പക്ഷേ, കോഫിമെഷീൻ മാറ്റാൻ എത്ര രൂപ ചെലവാകുമെന്ന് അറിഞ്ഞിട്ടേ തീരുമാനമെടുക്കാനാകൂ.' എന്നായിരുന്നു പങ്കജത്തിന്റെ മറുപടി.

പൊട്ടിച്ചിരിയോടെ പറഞ്ഞു, “ഇന്റർവ്യൂ ഈസ് ഓവർ.

അപ്പോഴേക്കും എല്ലാവരുടെയും മെയിൽ  ബോക്സിലേക്കു പുതിയ മാനേജിങ് ഡയറക്ടറുടെ പേരെത്തിയിരുന്നു, പങ്കജം ശ്രീദേവി.

ഒരു പതിറ്റാണ്ടിനുള്ളിൽ മറ്റൊരു ഉയർച്ചയിലേക്കു പങ്കജം വീണ്ടും പറന്നുയർന്നു. ബാങ്കിങ് രംഗത്തെ മറ്റൊരു ലോകവമ്പനായ കോമൺവെൽത് ബാങ്ക് ഓഫ് ഓസ്ട്രേലിയ' അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള സെന്റർ ഇന്ത്യയിൽ തുടങ്ങിയപ്പോൾ മാനേജിങ് ഡയറക്ടറായി തിരഞ്ഞെടുത്തതും പങ്കജത്തെയായിരുന്നു. ഈ ഉന്നത പദവിയിലെത്തു ന്ന ആദ്യ ഇന്ത്യക്കാരി. ഓസ്ട്രേലിയൻ പത്രങ്ങളിലെ ഫിനാൻസ് പേജുകളിൽ പങ്കജത്തിന്റെ ചിത്രങ്ങൾ നിറഞ്ഞു. ഒരു പത്രം കൊടുത്ത ഹെഡിങ് തന്നെ ചർച്ചാവിഷയമായി. എഎൻഡിന്റെ “ഓഫ്ഷോർ ബോസിനെ' കോമൺ വെൽത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ "വേട്ടയാടി പിടിച്ചു.

കരിയർ യാത്രകളിൽ ആദ്യ ഇന്ത്യക്കാരി എന്ന കാപ്പുകൾ ഇട്ടു മുന്നേറുമ്പോഴും സംസാരിച്ചു തുടങ്ങുമ്പോൾ പങ്കജം മലയാളി വനിതയായി മാറും. നാലു സഹോദരിമാരോടൊത്ത് ഓടിക്കളിച്ച ബാല്യം ഓർക്കും. മുൻ കമ്യൂണിസ്റ്റ് നേതാവും കെപിസിസി നാടകട്രൂപ്പിന്റെ സ്ഥാപകരിലൊരാളും അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറും ഒക്കെയായ ജി.ജനാർദനകുറുപ്പിന്റെ മകൾക്കു നാടു മറന്നൊരു ജീവിതമില്ല.

Bu hikaye Vanitha dergisinin January 07, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin January 07, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 dak  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 dak  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 dak  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 dak  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 dak  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024
മിടുക്കരാകാൻ ഇതു കൂടി വേണം
Vanitha

മിടുക്കരാകാൻ ഇതു കൂടി വേണം

ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം

time-read
1 min  |
November 23, 2024