തോരുന്നില്ലല്ലോ പെരുമഴക്കാലം
Vanitha|May 13, 2023
സ്നേഹനിമിഷങ്ങളിലെ മാമുക്കോയ ഓർമകൾ പങ്കിട്ട് സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ
വി.ആർ. ജ്യോതിഷ്
തോരുന്നില്ലല്ലോ പെരുമഴക്കാലം

മാമുക്കോയ മടങ്ങുകയാണ്. ജീവിതത്തിൽ ഒരിക്കൽ പോലും അഭിനയിക്കാതെ. പക്ഷേ, സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകമനസ്സുകളിൽ ഇപ്പോഴും അഭിനയം തുടരുന്നു. കല്ലായി കൂപ്പിലെ മരം അളവുകാരൻ, മാമു തൊണ്ടിക്കോട് എന്ന നാടകനടൻ, വൈക്കം മുഹമ്മദ് ബഷീറിന്റെയും എസ്.കെ. പൊറ്റക്കാടിന്റെയും തിക്കൊടിയന്റെയും സുഹൃത്ത്. മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയ, വേഷങ്ങളും അരങ്ങും മാറുമ്പോഴും മാറ്റമില്ലാതെ മനുഷ്യ സ്നേഹം മനസ്സിൽ സൂക്ഷിച്ച പ്രിയനടൻ അദ്ദേഹവുമൊത്തുള്ള ജീവിത നിമിഷങ്ങൾ പങ്കു വെക്കുന്നു  സഹയാത്രികരായിരുന്ന മൂന്നു സംവിധായകർ.

"വരാൻ ബുദ്ധിമുട്ടില്ല, പക്ഷേ... സത്യൻ അന്തിക്കാട്

ഏതാനും ദിവസങ്ങൾക്കു മുൻപ് ഇന്നസെന്റിന്റെ വീട്ടിൽ നിന്ന് എന്നെ വിളിച്ചു. മകൻ സോണറ്റാണു സംസാരിച്ചത്. മാമുക്കോയ സകുടുംബം ഇന്നസെന്റിന്റെ വീട്ടിൽ വന്നിരുന്നത്രെ. ഇന്നസെന്റ് മരിക്കുന്ന ദിവസം മാമുക്കോയ ഗൾഫിലായിരുന്നു. അന്ന് എത്താൻ കഴിയാത്തതു കൊണ്ടാണ് ഈ യാത്ര. സോണറ്റ് വലിയ സന്തോഷത്തിലാണു സംസാരിച്ചത്. കാരണം മാമുക്കോയ വളരെ ഊർജസ്വലനായിരിക്കുന്നു. പിതാവിന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ആ വരവ് സോണറ്റിനെയും കുടുംബത്തെയും സന്തോഷിപ്പിച്ചു എന്ന് എനിക്കു മനസ്സിലായി.

മാമുക്കോയയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് അറിയാമായിരുന്ന എന്നെ സോണറ്റിന്റെ വാക്കുകൾ ആഹ്ലാദിപ്പിച്ചു. കാരണം ചിലർ പരിഹസിക്കുന്നതു പോലെ എന്റെ നാടകവണ്ടിയിൽ അവശേഷിക്കുന്നവരിൽ ഒരാളാണു മാമുക്കോയ അദ്ദേഹം ആരോഗ്യത്തോടെയിരുന്നാൽ എന്റെ ചിന്തയിൽ പുതിയ കഥാപാത്രമായി അദ്ദേഹം കടന്നുവരും.

ഇന്നസെന്റിന്റെ മരണത്തിന് ഏതാനും ദിവസം മുൻപാണു ഞാനും മാമുവും അവസാനമായി സംസാരിച്ചത്. അന്നു മാമുവിന്റെ ശബ്ദത്തിനു പതർച്ചയുണ്ടായിരുന്നു. അധികം സംസാരിക്കേണ്ട, വന്നുകാണാം എന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു.

ഞാനും ഇന്നസെന്റും ദിവസവും അരമണിക്കൂറെങ്കിലും സംസാരിക്കുമായിരുന്നു. പ്രിയദർശനും ശ്രീനിവാസനുമൊക്കെ കൂടെക്കൂടെ വിളിച്ചു സംസാരിക്കുന്ന സുഹൃത്തുക്കളാണ്. എന്നാൽ ആ ലിസ്റ്റിൽ ഉള്ള ആളായിരുന്നില്ല മാമു. വല്ലപ്പോഴും മാത്രമേ സംസാരിക്കാറുമുള്ളു. അതു കൊണ്ടുപക്ഷേ, ആ ബന്ധത്തിനു ബലക്കുറവൊന്നുമില്ല. മാത്രമല്ല, ജീവിതത്തിലെ ഒട്ടുമിക്ക വിശേഷങ്ങളും മാമു എന്നെ വിളിച്ച് അറിയിക്കുകയും ചെയ്യും.

Bu hikaye Vanitha dergisinin May 13, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin May 13, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
കാലമെത്ര കൊഴിഞ്ഞാലും...
Vanitha

കാലമെത്ര കൊഴിഞ്ഞാലും...

കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും

time-read
4 dak  |
November 09, 2024
വെയിൽ തന്നോളൂ സൂര്യാ...
Vanitha

വെയിൽ തന്നോളൂ സൂര്യാ...

വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും

time-read
2 dak  |
November 09, 2024
തനിനാടൻ രുചിയിൽ സാലഡ്
Vanitha

തനിനാടൻ രുചിയിൽ സാലഡ്

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...

time-read
1 min  |
November 09, 2024
ഗെയിം പോലെ ജീവിതം
Vanitha

ഗെയിം പോലെ ജീവിതം

പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ

time-read
3 dak  |
November 09, 2024
സ്വാദും ഗുണവുമുള്ള രംഭ ഇല
Vanitha

സ്വാദും ഗുണവുമുള്ള രംഭ ഇല

സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം

time-read
1 min  |
November 09, 2024
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
Vanitha

ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ

ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്

time-read
3 dak  |
November 09, 2024
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
Vanitha

വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ

ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?

time-read
1 min  |
November 09, 2024
കണ്ടാൽ ഞാനൊരു വില്ലനോ?
Vanitha

കണ്ടാൽ ഞാനൊരു വില്ലനോ?

'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്

time-read
1 min  |
November 09, 2024
തോൽവികൾ പഠിപ്പിച്ചത്
Vanitha

തോൽവികൾ പഠിപ്പിച്ചത്

ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ

time-read
2 dak  |
November 09, 2024
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
Vanitha

റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം

റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം

time-read
1 min  |
November 09, 2024