എന്നു മായുമീ സങ്കടം
Vanitha|May 27, 2023
പൊന്നുപോലെ വളർത്തിയ മകളുടെ ചേതനയറ്റ മുഖം കാണേണ്ടിവന്ന ഈ അച്ഛനും അമ്മയും ചോദിക്കുന്നു...
രൂപാ ദയാബ്ജി
എന്നു മായുമീ സങ്കടം

ഡോ.വന്ദന ദാസ് എംബിബിഎസ്. ഈ പേരിന് ആമുഖങ്ങളൊന്നും വേണ്ട. അച്ഛനും അമ്മയും എല്ലാ സ്നേഹവാത്സല്യങ്ങളും നൽകി പോറ്റിവളർത്തിയ മകളെ ലഹരിക്കടിമപ്പെട്ട നരാധമൻ കുത്തി വീഴ്ത്തിയപ്പോൾ പൊലിഞ്ഞത് ഒരു വീടിന്റെ സ്വപ്നങ്ങളാണ്. മകൾ ഡോക്ടറായി തിരികെ എത്തുമ്പോൾ ആഘോഷത്തോടെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു ആ വീട്. ആരാണ് അവരുടെ പുഞ്ചിരിയിൽ തീരാനോവിന്റെ കണ്ണീരുപ്പു ചാലിച്ചത്. സഞ്ചയനകർമങ്ങൾ നടന്നതിന്റെ പിറ്റേന്നാണു വന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീ ട്ടിൽ ചെന്നത്. ഗേറ്റിൽ തന്നെ സുവർണലിപികളിൽ ആ പേരുണ്ട്, ഡോ. വന്ദന ദാസ് എംബിബിഎസ്. പക്ഷേ, ആ ബോർഡിനപ്പുറം ആയുസ്സില്ലാതെ കൊഴിഞ്ഞു പോയ നൊപരപ്പൂവായി വന്ദന.

വീടു കാത്തിരുന്നു

സ്വീകരണമുറിയിലെ ഷോകെയ്സിലെ ട്രോഫികളിലൊന്നിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. "മാഞ്ഞൂർ എസ്എൻ ഡിപി കുടുംബയൂണിറ്റിലെ ആദ്യ മെഡിക്കൽ വിദ്യാർഥി വന്ദന ദാസിന് അഭിനന്ദനങ്ങൾ.' കുറവിലങ്ങാട് നസത്ത് ഹിൽ ഡി പോൾ പബ്ലിക് സ്കൂളിലാണ് എൽ കെജി മുതൽ പ്ലസ് ടു വരെ വന്ദന പഠിച്ചത്. പഠനത്തിൽ മാത്രമല്ല, നൃത്തമടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കി.

കൂട്ടുകാരുടെ ഉറ്റചങ്ങാതിയായിരുന്നു വന്ദന, അധ്യാപകർക്കും ഏറെ പ്രിയപ്പെട്ടവൾ. 2015ൽ പ്ലസ് ടു ജയിച്ച വന്ദന അമ്മയുടെ ആഗ്രഹപ്രകാരമാണു ഡോക്ടറാകാൻ തീരുമാനിച്ചത്. കൊല്ലം അസ്സീസിയ മെഡിക്കൽ കോളജിൽ എംബിബിഎസിനു അഡ്മിഷൻ നേടി. ഇരട്ട എംഎ ഉള്ള അച്ഛൻ മോഹൻദാസിനു മകൾക്ക് ഇഷ്ടമുള്ളത് പഠിപ്പിക്കണം എന്നായിരുന്നു സ്വപ്നം.

ഫെബ്രുവരിയിൽ പഠനം പൂർത്തിയായ വന്ദന എംഡിക്കു ചേരാനിരിക്കുകയായിരുന്നു. ഹൗസ് സർജൻസി പൂർത്തിയാക്കി തിരികെയെത്തുന്ന മേയ് 25ന് കൊച്ചു ഡോക്ടർക്കു സ്വീകരണം നൽകാനുള്ള തയാറെടുപ്പുകളും നാട്ടിൽ തുടങ്ങി. പക്ഷേ, വന്ദനയ്ക്ക് കണ്ണീരോടെ യാത്രയയപ്പു നൽകാനാണു വിധി അവരെ അനുവദിച്ചത്.

കണ്ണീരിൽ കുതിർന്ന്

ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വന്ദന കുറിച്ചിട്ടുള്ളത് ഇങ്ങനെ, Azeezian Doctor, Passionate dancer, Astrophile, Cynophile, Libra, Karma believer. ഇഷ്ടങ്ങളെ നെഞ്ചോടു ചേർത്ത വന്ദനയുടെ വിയോഗം ഒട്ടും താങ്ങാനാകാത്ത ഒരാൾ മുറ്റത്തു ദീനഭാവത്തിൽ കിടപ്പുണ്ട്. വന്ദനയുടെ പ്രിയപ്പെട്ട നായ ബ്രൂണോ.

Bu hikaye Vanitha dergisinin May 27, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin May 27, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 dak  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 dak  |
December 21, 2024
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
Vanitha

തിളങ്ങണം ആഘോഷം കഴിഞ്ഞാലും

ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ

time-read
3 dak  |
December 21, 2024
കടലിന്റെ കാവലായ് ചിന്ന ജറുസലം
Vanitha

കടലിന്റെ കാവലായ് ചിന്ന ജറുസലം

ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം

time-read
3 dak  |
December 21, 2024
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
Vanitha

നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...

പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക

time-read
1 min  |
December 21, 2024
ഒഴുകാ കണ്ണീരിൻ ശ്രീ
Vanitha

ഒഴുകാ കണ്ണീരിൻ ശ്രീ

വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല

time-read
2 dak  |
December 21, 2024
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
Vanitha

ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 21, 2024
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha

പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം

ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

time-read
5 dak  |
December 21, 2024
ചില ബേക്കിങ് രഹസ്യങ്ങൾ
Vanitha

ചില ബേക്കിങ് രഹസ്യങ്ങൾ

കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.

time-read
1 min  |
December 21, 2024
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha

"ദൈവം തൊട്ട സമ്മാനപ്പൊതി

രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി

time-read
2 dak  |
December 21, 2024