മേഘങ്ങൾക്കു തൊട്ടു താഴെ നിന്നു സൂര്യോദയം കാണാനൊരു മോഹം തോന്നി. സൂര്യൻ ഒന്നേയുള്ളുവെങ്കിലും ഓരോ മലയുടെയും ഉച്ചിയിൽ നിന്നുമുള്ള ഉദയക്കാഴ്ച വ്യത്യസ്തമാണ്. പല സ്ഥലപ്പേരുകളും മനസ്സിൽ വന്നു. ഒടുവിൽ ആ പേര് കണ്ടതും കൗതുകം തോന്നി. "വെള്ള ഗവി തമിഴ്നാട് കൊടൈക്കനാലിലെ മലഞ്ചെരുവിൽ ഉള്ള ഗ്രാമം. അന്വേഷണത്തിൽ കണ്ടെത്തിയ മറ്റൊരു രസകരമായ കാര്യം ഈ ഗ്രാമത്തിൽ താമസിക്കുന്നവർ ആരും ചെരിപ്പിടാറില്ല. അവർ അങ്ങനെ നഗ്നപാദരായി ജീവിക്കുന്നതിനു പിന്നിലൊരു കഥയുണ്ട്. അതു വഴിയേ പറയാം. തൽക്കാലം യാത്രയ്ക്കൊരുങ്ങാം.
മലമുകളിൽ, മേഘങ്ങൾക്കു മുകളിൽ, ഏകദേശം 4196 അടി ഉയരത്തിൽ നിന്നുള്ള സൂര്യോദയ കാഴ്ച. വിവരം ഫ്രണ്ട്സ ഗ്രൂപ്പിൽ അവതരിപ്പിച്ചു. യാത്രാമോഹത്തിന്റെ പൂ കൂടയിലേക്ക് സുഹൃത്തുക്കൾ ഓരോരുത്തരായി അവർ തേടിപ്പിടിച്ച വെള്ള ഗവി വിശേഷങ്ങൾ ഇറുത്തിട്ടു. ഇപ്പോഴും വാഹനങ്ങളുടെ പുകയില്ലാത്ത ശുദ്ധമായ വായുവാ ണു വെള്ളഗവിയിലേത്. യാത്ര ഇഷ്ടപ്പെടുന്നവരാണ് ഗ്രുപ്പിലെ സുഹൃത്തുക്കളെല്ലാം കാര്യങ്ങളെല്ലാം ചടപടേന്നു തീരുമാനമായി.
യാത്രയും ട്രക്കിങ്ങും ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാകും ഇതെന്നു തോന്നി. എട്ടു കിലോമീറ്റർ ട്രക്കിങ് വേണ്ടിവരുന്നതിനാൽ രോഗങ്ങൾ അലട്ടുന്നവരും കൊച്ചുകുട്ടികളും ഈ റൂട്ട് ഒഴിവാക്കുന്നതാണു നല്ലത്. പലരിൽ നിന്നു കിട്ടിയ വിവരങ്ങളിൽ നിന്നു വെള്ള ഗവിക്കുള്ള റൂട്ട് മാപ് റെഡി ആയി.
പാലക്കാടു നിന്നു തുടക്കം
പുലർച്ചെ 4:30ന് പാലക്കാടു നിന്നു യാത്ര തിരിച്ചു. സഞ്ചാര സ്നേഹികളായ, പ്രകൃതിയെ ഇഷ്ടപ്പെടുന്ന 20 പേരടങ്ങുന്ന യാത്രാസംഘം. പല മേഖലകളിൽ പ്രവർത്തിക്കു ന്ന, പല പ്രായത്തിലുള്ള 20 പേർ. പുലർകാലവെളിച്ചത്തിന്റെ കുളിർമയുള്ള പ്രഭാതം. രാവിലെ 6:30ന് ഞങ്ങൾ പളനിയിലെത്തി. അവിടെ റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ചു കൊടൈക്കനാലിലേക്കു തിരിച്ചു. വട്ടക്കനാലാണു വാഹനത്തിൽ എത്തിച്ചേരാവുന്ന ലാസ്റ്റ് പോയിന്റ്. ഉച്ചയോടെ അവിടെ എത്തി.
വെള്ള ഗവിയിലേക്കുള്ള ട്രക്കിങ്ങിന്റെ തുടക്കം വട്ടക്കനാലിൽ നിന്നാണ്. അവിടെ നിന്ന് ഒരു കിലോമീറ്റർ പിന്നിടുമ്പോഴുള്ള വ്യൂപോയിന്റാണ് ഡോൾഫിൻ നോസ്, ഡോൾഫിന്റെ രൂപമുള്ള പാറയും മലയും സന്ദർശകരെ ആകർഷിക്കുന്നു. അതിനുശേഷം നടത്തം ക്ലേശകരമായിക്കൊണ്ടിരുന്നു.
Bu hikaye Vanitha dergisinin May 27, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin May 27, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി