മൂന്നു നേരവും പീത്സയും ബർഗറും ന്യൂഡിൽസും കിട്ടിയാൽ കുട്ടികൾക്കു സന്തോഷമാകും. ഇത്തരം ഭക്ഷണശീലങ്ങൾ വട്ടം ചുറ്റിക്കുന്നതു മാതാപിതാക്കളെയാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കിയേ മതിയാകൂ. കുട്ടിക്ക് ഇഷ്ടമാകുന്ന രീതിയിൽ എങ്ങനെയാണ് ആരോഗ്യകരവും സ്വാദിഷ്ഠവുമായ ഭക്ഷണശീലങ്ങൾ ഉറപ്പാക്കേണ്ടത്. മാതാപിതാക്കളുടെ സംശയങ്ങൾക്കു വിദഗ്ധർ നൽകുന്ന മറുപടി അറിയാം.
മൈ ഫൂഡ് പ്ലേറ്റ്
ഒരു പാത്രത്തിന്റെ പകുതി അളവിൽ പച്ചക്കറികളും പഴങ്ങളുമാണു വേണ്ടത്. കിഴങ്ങുകൾ, ചേന തുടങ്ങി സ്റ്റാർച് അടങ്ങിയവ പച്ചക്കറികളായി കണക്കാക്കേണ്ടതില്ല. കാൽഭാഗം കാർബോഹൈഡ്രേറ്റ് ആണു വേണ്ടത്. അരി, ഓട്സ്, ബാർലി തുടങ്ങിയ ധാന്യങ്ങളെല്ലാം ഈ വിഭാഗത്തിലുൾപ്പെടുത്താം. ചേമ്പ്, ചേന തുടങ്ങിയ സ്റ്റാർച് അടങ്ങിയ പച്ചക്കറികളും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തേണ്ടത്.
ശേഷിക്കുന്ന കാൽഭാഗത്തു നിലവാരമുള്ള കൊഴുപ്പു കുറഞ്ഞ പ്രോട്ടീനുകളായ പയർവർഗങ്ങൾ, ചെറുധാന്യങ്ങൾ, പാൽ, പാൽ ഉൽപന്നങ്ങൾ, മീൻ, ചിക്കൻ തുടങ്ങിയവ ഉൾപ്പെടുത്താം.
ആട്ടിറച്ചി, ബീഫ് തുടങ്ങിയ ചുവന്ന മാംസം പ്രോട്ടീന്റെ നല്ല ഉറവിടമാണെങ്കിലും സാച്യുറേറ്റഡ് കൊഴുപ്പ് കൂടിയതിനാൽ അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണു നല്ലത്.
വെജിറ്റേറിയൻ വിഭവങ്ങൾ കഴിക്കുന്നവർ പയർ - പരിപ്പുവർഗങ്ങൾ, പാൽ പാലുൽപന്നങ്ങൾ, ചെറുധാന്യങ്ങൾ ചെറുപയർ, മുതിര തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി പ്രോട്ടീൻ ഉറപ്പാക്കണം.
1 പ്രഭാതഭക്ഷണം കഴിക്കാതെയാണു സ്കൂളിൽ പോകുന്നത്. പോഷകക്കുറവു തടയാൻ എന്താണു ചെയ്യേണ്ടത്?
മിക്ക കുട്ടികൾക്കും ഉണർന്നയുടൻ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടാണ്. ഉറങ്ങാൻ വൈകും. ഉണരാനും. പിന്നെ, ഓട്ടപാച്ചിലാണ്. അതിനിടെ ഭക്ഷണം കഴിക്കാൻ മടി കാട്ടും. നേരത്തെ കിടത്തി ഉറക്കുകയും രാവിലെ നേരത്തെ എഴുന്നേൽപ്പിക്കുകയും ചെയ്യുക. ആ ചിട്ട ഭാവിജീവിതത്തിലും ഗുണം ചെയ്യും. നേരത്തേ ഉണരുന്നതു കൊണ്ടു തിടുക്കം ഒഴിവാക്കാം. വിശപ്പും ഉണ്ടാ കും. ശാന്തമായി ഭക്ഷണം കഴിച്ചു സ്കൂളിൽ പോകാൻ കഴിയും. കുട്ടികളോടു ചർച്ച ചെയ്ത് അവരുടെ ഇഷ്ടം കൂടി കണക്കിലെടുത്തു പ്രഭാതഭക്ഷണം തീരുമാനിക്കാം.
പോഷകാഹാരക്കുറവു പരിഹരിക്കാനായി പ്രഭാതഭക്ഷണം കാലറി കൂട്ടി ചെറിയ അളവിൽ നൽകാം.
Bu hikaye Vanitha dergisinin May 27, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin May 27, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും