വന്മരങ്ങളും കാട്ടുമൃഗങ്ങളും മാനും മുയലും ആനയുമുള്ള കറുത്ത കാട് കാടിറങ്ങി നാടു വിറപ്പിക്കുന്ന പല പേരുള്ള ഒറ്റയാന്മാർ അവരെ തോക്കിനു മുന്നിൽ വിറപ്പിച്ചു നിർത്തുന്ന മനുഷ്യൻ. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഇൻ ചാർജായ ഡോ. അരുൺ സഖറിയയ്ക്ക് ലോകം ചാർത്തിക്കൊടുത്ത പേരാണിത്, "ആനയെ പിടിക്കുന്ന ഡോക്ടർ
മാധ്യമങ്ങളിൽ അരിക്കൊമ്പന്റെ വിശേഷങ്ങൾ തീർന്നിട്ടില്ല. ചിന്നക്കനാലിൽ നിന്നു മയക്കുവെടി വച്ചു പിടിച്ച് ആനയിറങ്കൽ കാടുകളിൽ കൊണ്ടുവിട്ടതൊക്കെ സിനിമ കാണുന്ന ആവേശത്തിൽ ടെലിവിഷനിൽ കണ്ടതാണ്. പിന്നെ കമ്പം പട്ടണത്തിൽ ഇറങ്ങിയപ്പോൾ വീണ്ടും മയക്കുവെടിയും ലോറിയാത്രയും, മൂത്തുകഴി വനമേഖലയിലേക്ക്. ഇപ്പോൾ കേൾക്കുന്നു, കന്യാ കുമാരി ജില്ലയിലെ കുറ്റിയാർ അണക്കെട്ടിനു സമീപമുള്ള നിബിഡവനത്തിൽ ആണെന്ന്.
നടന്നു നടന്ന് അരിക്കൊമ്പൻ ചിന്നക്കനാലിലേക്കു തന്നെ തിരികെ വരുമോ എന്നു ചോദിക്കുമ്പോൾ ഡോ.അരുൺ സഖറിയ ചിരിക്കുന്നു. പിന്നെ പറയുന്നു, “ പെരിയാറിലെ മേദകാനത്തു നിന്നും തിരിച്ചെത്താനുള്ള സാധ്യത കുറവാണെന്നാണു ചോദിച്ചവരോടെല്ലാം ഞാൻ പറഞ്ഞത്. പെരിയാറിലേതു നീണ്ടുപരന്നു കിടക്കുന്ന ഭൂപ്രകൃതിയാണ്. മൂന്നാറിലെ കാടു ചിന്നിച്ചിതറി പാച്ചുകൾ പോലെയും, അതിനിടയിലെല്ലാം പുൽ മേടുകളും തേയിലത്തോട്ടങ്ങളും ഏലവും ഉണ്ട്. ഒരു പാടു ജനവാസ മേഖലകളും അവയൊക്കെ പിന്നിട്ട് അരിക്കൊമ്പനു തിരികെ വരാനാകില്ല.
പക്ഷേ, അരിക്കൊമ്പൻ ഹാബിച്വൽ കോൺഫ്ലിക്ട് അനിമൽ' ആണ്. അതായതു നാട്ടിലിറങ്ങി ശീലിച്ച കാട്ടുമൃഗം. അവനെ കാട്ടിൽ കൊണ്ടുവിട്ടാലും ഇറങ്ങിവരാൻ സാധ്യത കൂടുതലാണ്. 2017ൽ ഞങ്ങൾ അരിക്കൊമ്പനെ പിടിക്കാൻ നോക്കിയിരുന്നു. തമിഴ് നാട്ടിൽ നിന്നുള്ള കുങ്കിയാനകളാണ് അന്നു വന്നത്. അവൻ നേർക്കുനേർ പോരാടിയതോടെ അവർ ഭയന്നുപോയി. മിഷൻ വിജയിപ്പിക്കാനായില്ല. അന്നു മുതൽ ശല്യം സഹിക്കുകയാണ് അന്നാട്ടുകാർ.
റേഡിയോ കോളറിലൂടെ ഇപ്പോൾ അരിക്കൊമ്പന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ജിപിഎസ് കോളറായതു കൊണ്ടു സാറ്റലൈറ്റ് വഴി സെർവറിലേക്കു വിവരങ്ങളെത്തും.
Bu hikaye Vanitha dergisinin June 24, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin June 24, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം