അണിഞ്ഞൊരുങ്ങി ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാനാണു മിക്ക പെൺകുട്ടികൾക്കും ഇഷ്ടം. ചർമത്തിന്റെ തിളക്കവും ഭംഗിയും കൂട്ടിയാൽ സ്വാഭാവിക സൗന്ദര്യത്തിന്റെ ചെ പ്പു തുറക്കാം. ഇതിനായി രണ്ടാഴ്ചയിലൊരിക്കൽ യോജിക്കുന്ന ഫേഷ്യൽ ചെയ്താൽ മതി.
അടുത്ത ദിവസം ഒരു ബർത് ഡേ പാർട്ടി ഉണ്ടെന്നറിഞ്ഞാൽ ബ്യൂട്ടി പാർലറിലേക്കൊന്നും ഓടാൻ സമയം കിട്ടിയെന്നു വരില്ലല്ലോ. ഇത്തരം സന്ദർഭങ്ങളിലും വീട്ടിൽ വച്ചു തന്നെ ഫേഷ്യൽ ചെയ്യാം. ഹോം ഫേഷ്യലിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ...
സ്റ്റെപ്സ് പഠിക്കാം
ക്ലെൻസിങ് മുതൽ തുടങ്ങാം - മുഖത്തെ മേക്കപ്പും പൊടിയും അഴുക്കും വൃത്തിയാക്കുകയാണ് ആദ്യ പടി. ഒരു വട്ടമല്ല, രണ്ടു വട്ടം ക്ലെൻസ് ചെയ്യുന്നത് (ഡബിൾ ക്ലെൻസിങ്) കൂടുതൽ ഗുണം ചെയ്യും.
സ്ക്രബിങ് മൃതകോശങ്ങൾ അകറ്റാൻ - മുഖത്തെ മൃതകോശങ്ങൾ അകറ്റാനാണ് സ്ക്രബ് ഉപയോഗിക്കുന്നത്. മൃതകോശങ്ങൾ അകലുമ്പോൾ തന്നെ ചർമത്തിനു തെളിച്ചം വരും. തരുതരുപ്പുള്ള മിശ്രിതം ഉപയോഗിച്ചു മുഖം മൃദുവായി വൃത്താകൃതിയിൽ മസാജ് ചെയ്യണം.
ആവി പിടിക്കാം - ആവി തട്ടുമ്പോൾ ചർമത്തിലെ സു ഷിരങ്ങൾ തുറന്ന് അഴുക്കു പൂർണമായി നീങ്ങും. മുഖത്ത് അണിയുന്ന സൗന്ദര്യക്കൂട്ടുകളുടെ ഗുണം ചർമത്തിലേക്കു വേണ്ടവിധം ആഗീരണം ചെയ്യാനും സഹായിക്കും. സ്റ്റീമറിൽ നിന്നോ വെള്ളം തിളയ്ക്കുന്ന പാത്രത്തിൽ നിന്നോ 12 ഇഞ്ച് അകലെയായി മുഖം വരത്തക്ക വിധം ആവി കൊള്ളുക. അതിനുശേഷം മൂക്കിനു വശങ്ങളിലെയും താടിയിലെയും ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും പഞ്ഞി ഉപയോഗിച്ചു മെല്ലെ അമർത്തി നീക്കുക.
മസാജിങ്ങിന്റെ ഗുണങ്ങൾ - ഫേഷ്യൽ ചെയ്യുമ്പോൾ മസാജ് പ്രധാനമാണ്. ചർമത്തിലെ രക്തയോട്ടം വർധിക്കുമ്പോൾ മുഖത്തിനും തുടിപ്പും മൃദുത്വവും ലഭിക്കും. ആദ്യം വിരലറ്റം കൊണ്ടു കവിളിൽ വൃത്തത്തിൽ മസാജ് ചെയ്തു മൂക്കിലേക്ക് എത്തിച്ചു വീണ്ടും കവിളിലേക്കു പോകുക. അടുത്തതു നെറ്റി മസാജ് ചെയ്തു മൂക്കിലേക്ക് എത്തി വീണ്ടും നെറ്റി. പുരികത്തിനു മുകളിൽ മസാജ് ചെയ്ത് കൺ കോണുകളിലെത്തി കണ്ണിനു താഴെ തടവി വീണ്ടും പുരികത്തിലേക്കു പോകുക. ഓരോ മിനിറ്റ് വീതം മസാജ് ചെയ്യാം.
Bu hikaye Vanitha dergisinin July 22, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin July 22, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം