വിവാഹം വ്യത്യസ്തമാക്കാൻ യുവതീയുവാക്കൾ പല വഴികൾ ആലോചിക്കുന്ന കാലത്തു കോട്ടയം പാമ്പാടിയിൽ വിനയപൂർവം തലയെടുപ്പോടെ ഒരു വിവാഹം നടന്നു. ഹൃദയങ്ങളുടെ സ്പന്ദനം മേളമൊരുക്കി, നന്മയുടെ തോരണങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട്, വിദ്യാദാനം സദ്യ വിളമ്പിയ വിവാഹം.
സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ആര്യ ആർ.നായരുടെയും ശിവം ത്യാഗിയുടെയും വിവാഹമായിരുന്നു അത്. സിവിൽ സർവീസ് പരീക്ഷയിൽ 113-ാം റാങ്കു നേടി ഇ ന്ത്യൻ റവന്യൂ സർവീസിൽ അസിസ്റ്റന്റ് കമ്മീഷനർ ഓഫ് ഇൻകം ടാക്സ് പദവിയിലാണ് ഇപ്പോൾ ആര്യ. ശിവം ത്യാ ഗി കമ്യൂണിക്കേഷൻസ് മിനിസ്ട്രി അഹമ്മദാബാദ് സിറ്റി ഡിവിഷനിൽ ജോലി ചെയ്യുന്നു.
ഒരേ തൂവൽ പക്ഷികൾ
“ഞങ്ങൾ ഇരുവരും സിവിൽ സർവീസ് രംഗത്തു പ്രവർത്തിക്കുന്നവരായതിനാൽ പരസ്പരം അറിയാമായിരുന്നു. കോവിഡ് പകർച്ചവ്യാധിയുടെ സമയത്തും കരുണ ഹങ്കർ ഹെൽപ് ലൈൻ വൊളന്റിയർമാരായും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. കുടുംബങ്ങൾ ഇരുവർക്കും വിവാഹം ആലോചിച്ചു തുടങ്ങിയതിനാൽ പരിചയം വിവാഹാലോചനയിലേക്കു നീങ്ങുകയായിരുന്നു. ശിവം ത്യാഗി പറയുന്നു.
“കോളജ് കാലത്തു തന്നെ സിവിൽ മാര്യേജ് മതി എന്ന ആശയം ഞാൻ പറയുമായിരുന്നു. ഇന്ത്യയിൽ കടക്കെണിയിൽ പെടുന്നവരിൽ ഭൂരിഭാഗവും മക്കളുടെ വിവാഹത്തിനായി കടമെടുത്തവരാണ് എന്ന പത്രവാർത്ത ആണ് അത്തരമൊരു ചിന്ത എന്നിൽ ഉണർത്തിയത്. അന്നുമുതൽ ഞാനത് അച്ഛനമ്മമാരോടും സുഹൃത്തുക്കളോടും പറയുമായിരുന്നു.
വീട്ടിൽ മറ്റുള്ള വിവാഹങ്ങൾ നടക്കുമ്പോഴൊക്കെ ഞാൻ അതോർമിപ്പിക്കും. സിവിൽ സർവീസിനായി തയാറെടുക്കുന്നതിനു സോഷ്യോളജിയാണു വിഷയമായി സ്വീകരിച്ചിരുന്നത്. ആ സമയത്തു തന്നെ സോഷ്യോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും ചെയ്തിരുന്നു. അതിലൂടെ സമൂഹത്തെ കൂടുതലായി മനസ്സിലാക്കി വന്നപ്പോൾ എന്തുകൊണ്ടാണ് ഇന്ത്യയിൽ മാതാപിതാക്കൾ ആൺകുട്ടികൾ ജനിക്കാൻ കൂടുതൽ ആഗ്രഹിക്കുന്നത് എന്നു ചിന്തിച്ചു.
തീർച്ചയായും പെൺകുട്ടികളുടെ വിവാഹം ചെലവേറിയ ബാധ്യതയായി മാറും എന്നതു കൊണ്ടു തന്നെയാണത്. ഇതു പെൺഭ്രൂണഹത്യയിലേക്കു വരെ കൊണ്ടു ചെന്നെത്തിക്കുകയാണ്. വിവാഹം നടക്കുന്നുവെങ്കിൽ അത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പ്രാധാന്യമുള്ള കാര്യമായി കണ്ടും അവരുടെ വ്യക്തിപരമായ ആവശ്യമായി മനസ്സിലാക്കിയും നടക്കുകയാണെങ്കിൽ ഈ ഭീമമായ ചെലവ് നിർബന്ധമല്ല.
Bu hikaye Vanitha dergisinin August 05, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin August 05, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും