ഒരമ്മ പെറ്റ രണ്ടു വാക്കുകളാണ് സ്വപ്നവും സ്വർണവും. ഒരേ ഉലയിൽ ഊതി കാച്ചി ഉണർന്നു വന്നതു കൊണ്ടാകും ലോകത്തെങ്ങുമുള്ളവരുടെ സ്വപ്നമായി സ്വർണം മാറിയത്.
ഒന്നോർത്തു നോക്കൂ, എത്ര മുഹൂർത്തങ്ങളിലാണു സ്വപ്നത്തിനു സ്വർണം കൊളുത്തിട്ടത്. "ന്റെ പൊന്നേ' എന്നു വിളിച്ചല്ലേ പ്രേമിച്ചത്. പ്രണയത്തിലാടുന്ന ജിമിക്കിക്കമ്മൽ നോക്കിയിരിക്കുമ്പോൾ താലിത്തിളക്കവും മിന്നുമാലയും എത്ര വട്ടം മോഹിപ്പിച്ചിട്ടുണ്ടാകും.
പിന്നെയും കുറേ നാൾ കഴിഞ്ഞു തങ്കക്കുട എന്നു വിളിച്ച് കുഞ്ഞിന്റെ കാതു കുത്തിയപ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞില്ലേ? പൈസ കൂട്ടി വച്ച് ആ കുഞ്ഞിക്കൈയിലൊരു വളയിട്ടു കൊടുത്തപ്പോ കണ്ണിലെ തിളക്കം കണ്ടില്ലേ? പിന്നെ വീടു വച്ചപ്പോൾ സ്വന്തമായൊരു വാഹനം വാങ്ങിയപ്പോൾ പണത്തിനായി സ്വർണം കൊണ്ട് ഒരു പാച്ചിലായിരുന്നില്ലേ? അങ്ങനെ ജീവിതത്തിലെ എത്രയെത്ര നിമിഷങ്ങളിൽ സ്വർണം സ്വപ്നങ്ങൾക്കൊപ്പം കൂട്ടു വന്നു.
വീട്ടിലെ ബജറ്റിനെ മാത്രമല്ല, ലോകത്തിന്റെ തന്നെ സാമ്പത്തിക ഘടനയെ താങ്ങി നിർത്തുന്ന ശക്തിയായി സ്വർണം മാറിയത് എങ്ങനെയായിരിക്കും? എന്നാകാം സ്വർണം ഭൂമിയിൽ ഉണ്ടായത്? ആരാകാം ലോകത്തെങ്ങുമുള്ള മനുഷ്യരുടെ മോഹങ്ങളിലൊന്നായി ഇതിനെ മാറ്റിയത്?
തീവിഴ്ചയിൽ നിന്ന് ഉലയിലേക്ക്
'കെജിഎഫ്' എന്ന ബ്രഹ്മാണ്ഡ സിനിമയിലെ മാസ് ഡയലോഗ് ഓർമ വരുന്നു. "കഷ്ടപ്പെട്ട് ഇതിഹാസം സൃഷ്ടിക്കാനാകില്ല. ആകുന്ന ഇതിഹാസം പ്ലാൻ ചെയ്തു ബ്ലൂപ്രിന്റ് എടുക്കാനും ആകില്ല. അതിനൊരു തീപ്പൊരി വേണം. അന്നു കാട്ടു തീ പടർന്നു.
അതെ, സ്വർണത്തിന്റെ കഥ തുടങ്ങുന്നതു തീ വീഴ്ചയിൽ നിന്നാണ്. കോടാനുകോടി വർഷങ്ങൾക്കു മുൻപു വന്നു വീണ ഉൽക്കകൾ വഴിയാണു ഭൂമിയുടെ ബാഹ്യപാളിയിൽ സ്വർണം വന്നതെന്നു ശാസ്ത്ര ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. മെൽബൺ സ്കൂൾ ഒഫ് എർത് സയൻസ് തയാറാക്കിയതായിരുന്നു ആ റിപ്പോർട്ട്.
ഭൂമിയിലേക്ക് ഇങ്ങനെ ഇടിച്ചു വീണതു കൊണ്ടാകാം സ്വർണത്തിനു വേണ്ടിയുള്ള ഇടിയും അടിയും പ്രാചീനകാലം തൊട്ടേ തുടങ്ങിയത്. സിനിമയിലും സീരിയലിലും മരുമകൾ അമ്മായിയമ്മ പോരിന്റെ കേന്ദ്രമായി സ്വർണം മാറിയതൊക്കെ എത്രയോ ചെറുത്. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്കു വരെ സ്വർണം കാരണഭൂതമായിട്ടുണ്ട്.
Bu hikaye Vanitha dergisinin August 19, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin August 19, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം