എന്താണെന്നറിയില്ല. ഇടയ്ക്കിടെ തല കറങ്ങുന്ന പോലെ തോന്നൽ. കുനിഞ്ഞെണീക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം വട്ടത്തിൽ കറങ്ങും പോലെ. ഒരടി വയ്ക്കാനൊരുങ്ങുമ്പോൾ വീഴാൻ പോകുന്നതു പോലെ കിടക്കയിൽ നിന്നും കസേരയിൽ നിന്നും പെട്ടെന്ന് എഴുന്നേൽക്കുമ്പോഴും ഈ അവസ്ഥ. ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ വലയ്ക്കുന്ന വെർട്ടിഗോയുടെ ലക്ഷണങ്ങളാകാം ഇവ. പ്രായം അൻപതു കടന്നവരിൽ രോഗസാധ്യത കൂടുതലെന്നു പഠനങ്ങൾ പറയുന്നു. പ്രായം മുന്നോട്ടു പോകുംതോറും ഞരമ്പുകൾക്കുണ്ടാകുന്ന ക്ഷീണം വെർട്ടിഗോയ്ക്കു കാരണമാകും.
കുട്ടികളിൽ പൊതുവേ വെർട്ടിഗോ വരാറില്ല. എന്നാൽ പാരമ്പര്യ രോഗമുള്ള ചില കുട്ടികളിൽ 14 -15 വയസ്സു തൊട്ടു വിരളമായി വെർട്ടിഗോ ദൃശ്യമാകാറുമുണ്ട്.
ലക്ഷണങ്ങൾ തിരിച്ചറിയാം
നമ്മുടെ ശരീരം അനങ്ങാതെയിരിക്കുമ്പോഴും ചുറ്റുമുള്ള ലോകം മുഴുവൻ കറങ്ങുന്നതോ നീങ്ങുന്നതോ പോലെ തോന്നുന്ന അവസ്ഥയാണ് വെർട്ടിഗോ എന്ന് ലളിതമായി പറയാം. ചുറ്റുമുള്ള ആളുകളും കെട്ടിടവും ഉൾപ്പെടെ എല്ലാം കറങ്ങും പോലെയും തോന്നാം. ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെട്ടോ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നോ? എന്നൊക്കെയുള്ള തോന്നലുകൾ അപ്പോൾ ഉണ്ടാകും.
വെർട്ടിഗോ ഉണ്ടാകാനുള്ള കാരണങ്ങളിൽ 70 ശതമാനവും ചെവിയിലെ തകരാറുകളുമായി ബന്ധപ്പെട്ടവയാണ്. വെർട്ടിഗോ ഉള്ള മിക്കവർക്കും കേൾവി പ്രശ്നങ്ങൾ ഉണ്ടാകാം. തുടർച്ചയായി മണിയടിക്കും പോലെയോ ആരോ ചെവിയിൽ ഊതുന്നതു പോലെയോ തോന്നാം. ടിനിറ്റസ് എന്നാണ് ഇതിനു പറയുക.
വ്യാപകമായി കാണുന്ന മറ്റൊരു ലക്ഷണം തലകറക്കത്തിനൊപ്പം വരുന്ന ഓക്കാനവും ഛർദിയും ആണ്. ചില ആളുകൾക്ക് ചെവി നിറഞ്ഞിരിക്കുന്നതു പോലെയും ചെവിയിൽ മർദം അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ചിലർക്കു തലവേദനയും ലക്ഷണമായി കാണാറുണ്ട്.
എന്തു കൊണ്ടു വെർട്ടിഗോ
നമ്മുടെ ചെവിക്ക് ബാഹ്യകർണം, മധ്യകർണം, ആന്തര കർണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. ഇതിൽ ആന്തരകർണം (ഇന്നർ ഇയർ) തലച്ചോറിനു വളരെ അടുത്തായാണു സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നാണു ചെവിയിൽ നിന്നു തലച്ചോറിലേക്കുള്ള പല ഞരമ്പുകളുടെയും തുടക്കം.
Bu hikaye Vanitha dergisinin September 16, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin September 16, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം