വീൽചെയറല്ല വീൽചിറക്
Vanitha|September 30, 2023
വിൽചെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബദറു സമാൻ പറന്ന ആകാശങ്ങളെക്കുറിച്ച് കേൾക്കുക
വീജീഷ് ഗോപിനാഥ്
വീൽചെയറല്ല വീൽചിറക്

ഇരുട്ടുമുറിയിലെ  കട്ടിലിൽ നിന്ന് ഇന്ത്യ കാണാനിറങ്ങുന്ന ഈ ചെറുപ്പക്കാരന്റെ പേരാണ് ബദറു സമാൻ. പോകുന്നത് ഒറ്റയ്ക്കല്ല. തളർന്ന് പോയ ഒരുപാടു പേരുടെ സ്വപ്നങ്ങളെ കൂടിയാണു കൈ പിടിച്ചു ചലിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിലെ മൂർക്കനാട്ടുള്ള ബദറു സമാൻ ചെറിയ കാര്യങ്ങൾക്ക് ആധിയുടെ ആഴിയിൽ വീണു പോകുന്നവർക്കു പാഠപുസ്തകമാണ് ജീവിതം പതുക്കെ നെഞ്ചോടു ചേർത്തു മുന്നോട്ടു കുതിക്കാൻ തുടങ്ങിയ നാളുകളിൽ ഒരൊറ്റ വീഴ്ചയായിരുന്നു. അതിൽ നിന്നെഴുന്നേറ്റു പിച്ചവച്ച്, പിന്നെ പറക്കാൻ തുടങ്ങിയ ഉൾക്കരുത്തിനെക്കുറിച്ചു ബദർ പറഞ്ഞു തുടങ്ങി.

“ഞങ്ങൾ അഞ്ചു മക്കളായിരുന്നു. പണം കണ്ടു വളർന്നവരൊന്നുമായിരുന്നില്ല. കുട്ടിക്കാലം തൊട്ടേ ചെറിയ ജോലികൾക്കു പോയിരുന്നു. 1998 ലാണു ഗൾഫിൽ പോകാൻ അവസരം കിട്ടുന്നത്. നാട്ടിലെ ഒരു ശീലവും അതാണ്. കടൽ കടന്നു പോയി ജീവിതത്തിനു പുതിയ ആകാശങ്ങൾ കണ്ടെത്തുന്ന ഒരുപാടു പേർ ഇവിടെയുണ്ട്. ഞാനും അവരിൽ ഒരാളായി.

ആറുവർഷം കഴിഞ്ഞാണു നാട്ടിലേക്കു വരുന്നത്. വീടു വയ്ക്കണം. വിവാഹം കഴിക്കണം. ഇതിനൊക്കെ പണം കണ്ടെത്താതെ മടങ്ങി വരാനാവില്ലല്ലോ. മുനീറയുമായുള്ള വിവാഹം ഉറപ്പിച്ചിട്ടാണു നാട്ടിലെത്തിയത്. വിവാഹവും വിരുന്നു. ദിവസങ്ങൾ പെട്ടെന്നു പോയി. ലീവ് കഴിഞ്ഞു ഫുജൈറയിലേക്ക് മടങ്ങി.

2003 ഓഗസ്റ്റ് 13

ഈ ദിവസം മറക്കാനാവില്ല. വീൽചെയറിലേക്ക് എത്തിച്ച അപകടം നടന്നത് ഇരുപതു വർഷം മുൻപുള്ള ഓഗസ്റ്റ് 13നാണ്. അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിച്ച തൊട്ടടുത്ത ദിവസം നാട്ടിലേക്കു ലീവിനു പോവുന്ന കൂട്ടുകാരനെ ഷാർജ എയർപോർട്ടിൽ ആക്കാൻ പോയതാണ്. അഞ്ചുപേരായിരുന്നു കാറിൽ. പെട്ടെന്നു ബ്രേക്ക് ഇട്ടപ്പോൾ കാർ മറിഞ്ഞു. ഞാൻ പുറത്തേക്കു തെറിച്ചു പോയി. വലിയ കല്ലിൽ ഇടിച്ചു. എനിക്കു മാത്രമാണു ഗുരുതരമായി പരുക്കേറ്റത്.

ചികിത്സ നാട്ടിലാണു നല്ലതെന്നു പലരും പറഞ്ഞതോടെ തിരികെ എത്തി. നാട്ടിൽ നിന്നു വിമാനത്തിലേക്കു നടന്നു കയറിയ ഞാൻ തിരികെ എത്തിയത് സ്‌ട്രെച്ചറിലാണ്. നട്ടെല്ലിന് ഏറ്റ ക്ഷതം പൂർണമായും ഭേദമാക്കാനായില്ല. അരയ്ക്കു താഴേക്കു തളർന്നു.

Bu hikaye Vanitha dergisinin September 30, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin September 30, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
കോട്ടയം ക്രിസ്മസ്
Vanitha

കോട്ടയം ക്രിസ്മസ്

ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും

time-read
5 dak  |
December 21, 2024
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
Vanitha

വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?

ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം

time-read
1 min  |
December 21, 2024
സിനിമാറ്റിക് തത്തമ്മ
Vanitha

സിനിമാറ്റിക് തത്തമ്മ

കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്

time-read
1 min  |
December 21, 2024
മാർപാപ്പയുടെ സ്വന്തം ടീം
Vanitha

മാർപാപ്പയുടെ സ്വന്തം ടീം

മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്

time-read
3 dak  |
December 21, 2024
ദൈവത്തിന്റെ പാട്ടുകാരൻ
Vanitha

ദൈവത്തിന്റെ പാട്ടുകാരൻ

കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം

time-read
4 dak  |
December 21, 2024
സന്മനസ്സുള്ളവർക്കു സമാധാനം
Vanitha

സന്മനസ്സുള്ളവർക്കു സമാധാനം

വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...

time-read
3 dak  |
December 21, 2024
ഒറ്റയ്ക്കല്ല ഞാൻ
Vanitha

ഒറ്റയ്ക്കല്ല ഞാൻ

പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...

time-read
3 dak  |
December 21, 2024
Mrs Queen ഫ്രം ഇന്ത്യ
Vanitha

Mrs Queen ഫ്രം ഇന്ത്യ

മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്

time-read
2 dak  |
December 07, 2024
പ്രസിഡന്റ് ഓട്ടത്തിലാണ്
Vanitha

പ്രസിഡന്റ് ഓട്ടത്തിലാണ്

പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി

time-read
2 dak  |
December 07, 2024
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
Vanitha

ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ

കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും

time-read
1 min  |
December 07, 2024