നെഞ്ചു വല്ലാതെ വേദനിക്കുന്നു. എന്തോ ആപത്തിന്റെ സൂചനയാണോ ? ഈ ഡയലോഗ് ഡബ് ചെയ്യുമ്പോൾ ജി. മാരിമുത്തു എന്ന തമിഴ് നടൻ ഓർത്തിട്ടുണ്ടാകില്ല. അടുത്ത നിമിഷം അതു സത്യമായി ഭവിക്കുമെന്ന് ജയിലർ സിനിമയിൽ വിനായകന്റെ വിശ്വസ്തനായി അഭിനയിച്ച അദ്ദേഹം മലയാളികളുടെയും പ്രിയനടനാണ്. വയസ്സ് (57). ജിമ്മിൽ വ്യായാമത്തിനിടെ കുഴഞ്ഞുവീണു മരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ പ്രായം (46). ബാങ്കോക്കിൽ അവധിയാഘോഷത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുമ്പോൾ കന്നഡ നടി സ്പന്ദനയ്ക്ക് പ്രായം (35), ഈ നിരയിൽ ചേർത്തു വയ്ക്കാൻ നമുക്കുമുണ്ടാകും പ്രിയപ്പെട്ടവർ. ചെറുപ്പക്കാരുടെ പോലും ജീവനെടുക്കുന്ന വില്ലനാകുകയാണോ ഹൃദയാഘാതം ? എന്തായിരിക്കാം അതിനു കാരണം ?
പ്രധാന കാരണം ജീവിതശൈലി മാറ്റം
കോവിഡ് കാലം ജീവിതശൈലികളെ പാടേ മാറ്റി. അനാരോഗ്യകരമായ പാചക പരീക്ഷണങ്ങൾ അക്കാലത്തു വർധിച്ചിരുന്നു. അവയിൽ ഏറെയും കാലറി മൂല്യം കൂടുതലുള്ള ഭക്ഷണ വിഭവങ്ങളായിരുന്നു.
വ്യായാമം ചെയ്തിരുന്നവർക്കു പോലും അതു തുടരാൻ സാധിക്കാത്ത അവസ്ഥ വന്നു. ഇതെല്ലാം ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കാര്യങ്ങൾ പഴയപടിയായെങ്കിലും ലോക്ഡൗൺ കാലത്തു സംഭവിച്ച അനാരോഗ്യശീലങ്ങളിൽ നിന്നു മാറാൻ കഴിയാത്തവരുണ്ട്. വ്യായാമവും ചിട്ടയായ ജീവിതശൈലിയുമൊന്നും തിരികെ പിടിക്കാൻ കഴിയാത്തതും പ്രശ്നം രൂക്ഷമാക്കുന്നു.
ഉദാഹരണത്തിനു പല ജോലികളും കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം രീതിയിലേക്കു മാറിയതു തുടരുകയാണ്. യാത്ര ചെയ്തു ജോലിസ്ഥലത്തേക്കു പോയിരുന്നവർ വർക്ക് ഫ്രം ഹോം രീതിയിലേക്കു മാറിയതോടെ കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യാൻ നിർബന്ധിതരായി. ശാരീരിക പ്രവർത്തനം കുറവുള്ള ജീവിതരീതി എക്കാലത്തും ഹൃദയാഘാതത്തെ ക്ഷണിച്ചു വരുത്തുന്നതിന്റെ പ്രധാന കാരണമാണ്.
ദിവസം കുറഞ്ഞത് 30 മിനിറ്റും ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റും വ്യായാമം ചെയ്യണം. അത്ര പോലും വ്യായാമം ചെയ്യുന്നില്ലെങ്കിൽ അത് അടിവയറ്റിൽ കൊഴുപ്പടിയുന്നതിനു കാരണമാകും. അതു മെറ്റബോളിക് സിൻഡ്രോം, പ്രമേഹം, രക്താതിമർദം എന്നിവയിലേക്കു നയിക്കും. ഹൃദയാഘാതത്തിലേക്കുള്ള വാതിലുകളാണ് ഇവയെല്ലാം.
കോവിഡ് വില്ലനാണ്
Bu hikaye Vanitha dergisinin September 30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin September 30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്