സിസേറിയനെ കുറിച്ചു നാട്ടുമ്പുറത്തെ പറച്ചിലുണ്ട്. പ്രസവവേദന സഹിക്കാൻ പറ്റാത്തതു കൊണ്ട് അവൾ കൊച്ചിനെ കീറിയെടുത്തു. സിസേറിയൻ ചെയ്തിട്ടുള്ളവർക്കേ ആ വേദനയുടെ ആഴമറിയൂ. വയറും ഗർഭപാത്രവുമടക്കം തുന്നിക്കൂട്ടിയ ഓരോ മുറിവും കാലങ്ങളോളം ഉള്ളിലങ്ങനെ കൊളുത്തി വലിക്കും. രണ്ടു പെൺമക്കൾക്കു ശേഷം ആൺകുഞ്ഞിനു വേണ്ടി മോഹിച്ചാണു നാട്ടുമ്പുറത്തുകാരായ ഹർഷീനയും ഭർത്താവ് അഷറഫും ദിവസങ്ങൾ നീക്കിയത്. ആ ആഗ്രഹം ദൈവം സാധിച്ചു കൊടുത്തപ്പോൾ അവർ സന്തോഷിച്ചു. പക്ഷേ, പിന്നാലെ വന്ന വേദനയുടെ തിരമാലകൾ അവരെ മുക്കിക്കളഞ്ഞു.
സിസേറിയനിടെ ആരോ വയറിനുള്ളിൽ മറന്നു വച്ച അഞ്ചിഞ്ചു നീളമുള്ള ശസ്ത്രക്രിയാ ഉപകരണം നീണ്ട അഞ്ചു വർഷത്തോളമാണു ഹർഷീനയെ വേദനയുടെ കടലിൽ മുക്കിയത്. ഈ ചിത്രത്തിൽ ഉമ്മയെ പറ്റിച്ചേർന്നു നിൽക്കുന്ന മകൻ ഫാരിഖ് സിയാന്റെ പ്രായമുണ്ട് ഇവരനുഭവിച്ച വേദനയ്ക്കും. ചികിത്സാപ്പിഴവു തെളിയിക്കാൻ ഹർഷീന നടത്തുന്ന പോരാട്ടം ദേശീയമാധ്യമങ്ങളിൽ വരെ വാർത്തയായി. പക്ഷേ, നീതിദേവത കണ്ണുമൂടിക്കെട്ടി.
കോഴിക്കോട് പന്തീരാങ്കാവിലെ കൊച്ചു വീട്ടിലിരുന്നു സംസാരിക്കുമ്പോൾ ഹർഷീനയുടെ ശബ്ദത്തിൽ നിശ്ചയദാർഢ്യം. “കാലിലൊരു മുള്ളു കൊണ്ടാൽ പറിച്ചു കളയുന്നതു വരെയുള്ള വേദന നമുക്കറിയാം. കുഞ്ഞുകൈപ്പത്തിയോളം നീളമുള്ള സ്റ്റീൽ കത്രിക (ആർടറി ഫോർ സെപ്സ്) വയറിനുള്ളിൽ കുത്തിനോവിക്കുന്നതു ചിന്തിച്ചു നോക്കൂ.
വർഷങ്ങളോളം സഹിച്ച ആ വേദനയെക്കാളും വിഷമം തോന്നുന്നതു നീതി നിഷേധിക്കുമ്പോഴാണ്. വേദനിച്ചു വേദനിച്ച് ഇപ്പോൾ നല്ല കരുത്താണ്.''31 വയസ്സിനിടെ ഹർഷീന ജീവിതത്തിൽ അധ്യായങ്ങൾ ഏറെ പിന്നിട്ടു.
അധ്യായം ഒന്ന് : പൂമ്പാറ്റ
“വയനാട് അടിവാരത്താണു ഞാൻ ജനിച്ചുവളർന്ന വീട്. ഉപ്പ കാസിം ടാപ്പിങ് തൊഴിലാളിയാണ്. ഉമ്മ റാബിയയും ഞങ്ങൾ മൂന്നു മക്കളും സന്തോഷത്തോടെയാണു ജീവിച്ചത്. പൂമ്പാറ്റയെ പോലെ പാറിനടന്ന സ്കൂൾ കാലം. പ്ലസ് കഴിഞ്ഞു കൊടുവള്ളി കെ എംഒഎ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബി എസി ഫിസിക്സിനു ചേർന്നു. ആ സമയത്താണു വിവാഹാലോചന വന്നത്. ഇക്കയന്ന് എറണാകുളത്തെ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടിവാണ്.
Bu hikaye Vanitha dergisinin September 30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin September 30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം