തേർ"ടീൻ' മുതൽ നയൻ"ടീൻ' വരെയുള്ള "ടീൻ കാലം പെൺകുട്ടികളെയും ആൺകുട്ടികളെയും അടിമുടി മാറ്റുന്ന സമയമാണ്. ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്കൊപ്പം അതുവരെയില്ലാതിരുന്ന ചർമപ്രശ്നങ്ങളും ഹോർമോണുകൾ ആഘോഷമാക്കുന്ന കൗമാരക്കാലത്തു ഉണ്ടാകും. സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകി തുടങ്ങുന്ന പ്രായമായതിനാൽ എണ്ണമയവും മുഖക്കുരുവും അമിത രോമവളർച്ചയും ഇവരെ അസ്വസ്ഥരാക്കുകയും ചെയ്യും. പ്രത്യേകിച്ചു പെൺകുട്ടികളെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ ഇൻഫ്ലുവൻസ് കൂടിയാകുമ്പോൾ കൗമാരക്കാരും മാതാപിതാക്കളും ഒരുപോലെ ആശയക്കുഴപ്പത്തിലാകും. ഇതെല്ലാം പുരട്ടാതിരുന്നാൽ ചർമകാന്തി നഷ്ടപ്പെടുമോ അതോ കൗമാരത്തിലേ ഉപയോഗിച്ചാൽ ചർമത്തിന്റെ ആരോഗ്യം തന്നെ നഷ്ടമാകുമോ...
കൗമാരക്കാരുടെ ചർമസംരക്ഷണത്തെ സംബന്ധിച്ച പൊതുസംശയങ്ങളും ഉത്തരങ്ങളുമിതാ...
സ്കിൻ കെയർ റുട്ടീൻ വേണോ ?
ഏതു പ്രായത്തിലും ചർമസംരക്ഷണത്തിനായി അൽപം സമയം മാറ്റിവയ്ക്കുന്നതു നല്ലതാണ്. വൃത്തിയോടെയിരിക്കുക എന്നതാണു കൗമാരകാലത്തെ ചർമസംരക്ഷണത്തിൽ പ്രധാനം. രാവിലെയും വൈകുന്നേരത്തെയും സ്കിൻ കെയർ റുട്ടീനിൽ ഒഴിച്ചുകൂടാനാകാത്തത് ക്ലെൻസിങ് ആണ്. ചർമസ്വഭാവത്തിനു യോജിക്കുന്ന ഫെയ്സ് വാഷ് ഉപയോഗിച്ചു വേണം മുഖം വൃത്തിയാക്കാൻ കൗമാരക്കാരുടെ മുഖം പൊതുവേ നോർമൽ അല്ലെങ്കിൽ ഓയിലി ആയിരിക്കും. അതുകൊണ്ടു മോയിസ്ചറൈസർ ആവശ്യമില്ല. അമിതമായി വരണ്ട ചർമമുള്ളവർ രാവിലെയും വൈകിട്ടും മോയിസ്ചറൈസർ ഉപയോഗിക്കുക.
സൺസ്ക്രീൻ നിർബന്ധമല്ല, സ്കൂൾ കാലത്ത് പ്രത്യേകിച്ചും. അമിതമായി വെയിൽ കൊള്ളേണ്ടി വരുന്ന സാഹചര്യമുണ്ടെങ്കിൽ മാത്രം സൺസ്ക്രീൻ പുരട്ടുക. രാത്രിയിൽ ക്ലെൻസിങ് മാത്രം മതി.
മുഖക്കുരു അമിതമായി വരുന്നുണ്ടെങ്കിൽ അതിനുവേണ്ട മെഡിക്കേറ്റഡ് ക്രീംജെൽ ഡോക്ടറുടെ നിർദേശത്തോടെ ഉപയോഗിക്കണം. ക്ലെൻസറും സൺസ്ക്രീനുമൊക്കെ തിരഞ്ഞെടുക്കുന്നതിൽ സംശയമുണ്ടെങ്കിലും ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടുക.
ചർമം സുന്ദരമായിരിക്കാൻ പ്രധാനമായി ചെയ്യേണ്ടത് എന്തെല്ലാം ?
Bu hikaye Vanitha dergisinin October 14, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin October 14, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും