ആണുങ്ങൾക്ക് ഒപ്പം പിടിക്കാൻ നോക്കലല്ല ഇപ്പോൾ വനിതകളെ ഹരം കൊള്ളിക്കുന്ന വെല്ലുവിളി. സ്വന്തം ജീവിതസാമ്രാജ്യം കെട്ടിപ്പടുക്കലാണ് അവർ സ്വയം നൽകുന്ന ചാലഞ്ച് കരുതലോടെ പോറ്റി വളർത്താനുള്ള കഴിവ് കരിയറിലും ബിസിനസിലും സ്ത്രീകൾ പ്രാവർത്തികമാക്കി തുടങ്ങി.
ഭക്ഷണവും വൃത്തിയും നല്ല പാഠങ്ങളും പകർന്നു കുഞ്ഞിനെ പരിപാലിക്കും പോലെ സ്വന്തം ബിസിനസ് സംരംഭത്തെയും വളർത്തി വലുതാക്കിയ നാലു സ്ത്രീ സംരംഭകരെ പരിചയപ്പെടാം.
ടെക്നോപാർക്കിലെ നീണ്ടു നിവർന്നു കിടക്കുന്നൊരു ഹാളിൽ നിരത്തിയിട്ട ബഞ്ചും ഡെസ്ക കളും കാതു പൊത്തിപ്പിടിച്ചു കിടപ്പാണ്. ചന്ദ്രനും സൂര്യനും ഒളിച്ചേ കണ്ട് കളിക്കുന്നതൊന്നുമറിയാതെ അവിടെ ഒരു കൂട്ടം സ്ത്രീകൾ കുറ്റാന്വേഷണത്തിന്റെ ഡിജിറ്റൽ വഴികളിലൂടെ സഞ്ചരിക്കുന്നു.
പൊലീസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും ആവശ്യമായ സൈബർ തെളിവുകൾ ശേഖരിച്ചു നൽകുന്ന സേവനമാണ് ആലിബൈ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകുന്നത്. മൂന്നുവർഷം മുൻപ് പ്രവർത്തനം തുടങ്ങിയ ആലിബൈയ്ക്ക് ഇപ്പോൾ ശരാശരി 10 കോടി വരുമാനമുണ്ട്.
പരമാവധി സ്ത്രീകൾക്കു ജോലി നൽകണം എന്നാഗ്രഹിച്ച സൗമ്യബാലന് അതിനു വേണ്ടി അധികം കഷ്ടപ്പെടേണ്ടി വന്നില്ല. അപേക്ഷകരിൽ മികവ് തെളിയിച്ചവരിൽ 90 ശതമാനവും വനിതകൾ തന്നെ. അവതാരകയായും നർത്തകിയായും തിളങ്ങിയ പത്തനംതിട്ട സ്വദേശി സൗമ്യബാ ലൻ സിനിമാനിർമാതാവ് ഗാന്ധിമതി ബാലന്റെയും അനിതയുടേയും മകളാണ്. ബിസിനസിൽ പൂർണപിന്തുണയു മായി ഭർത്താവ് ശ്യാം കെ.എ. ഒപ്പമുണ്ട്.
കോവിഡിന്റെ വഴിയേ..
“ബിസിനസും ആശയവിനിമയങ്ങളും ഓൺലൈനായ ലോക്ഡൗൺ കാലത്താണ് ഡിജിറ്റൽ ക്രമക്കേടുകളും കു റ്റകൃത്യങ്ങളും കൂടുതൽ ശ്രദ്ധയിൽ പതിഞ്ഞത്. ഇന്റർനാഷനൽ ബാങ്കറായ ഭർത്താവ് ശ്യാമും കുടുംബസുഹൃത്താ യ ഭദ്രൻ സാറും തന്ന ധൈര്യത്തിന്റെ പുറത്തായിരുന്നു തുടക്കം. ഒരു ക്ലയന്റിനെ കണ്ട് പ്രശ്നത്തിനുള്ള പരിഹാരമായി സോഫ്റ്റ്വെയറോ ഹാർഡ് വെയറോ നൽകി കൈ കൊടുത്തു പിരിയലല്ല ആലിബൈയുടെ രീതി.
Bu hikaye Vanitha dergisinin January 06, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin January 06, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഒട്ടും മങ്ങാത്ത നിറം
“ഇരുപത്തിയഞ്ചിലേറെ വർഷങ്ങൾക്കു മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയും അവളുടെ ബാല്യകാലസുഹൃത്തും ഇപ്പോൾ സസന്തോഷം ജീവിക്കുന്നുണ്ടാകും എന്നാണ് എന്റെ വിശ്വാസം.... 'നിറം' സിനിമയ്ക്കു പിന്നിലെ അറിയാകഥകളുമായി കമൽ
കരോക്കെയും യുട്യൂബും വോയ്സ് മെയിലും
സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ യുട്യൂബിലും ഫോൺ ഡയലറിലും കരോക്കെയിലും സ്മാർടാകാൻ മൂന്നു ട്രിക്കുകൾ പഠിക്കാം
നന്നായി കേൾക്കുന്നുണ്ടോ?
കേൾവിക്കുറവിന് ഹിയറിങ് എയ്ഡ് വയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഒപ്പം കേൾവിശക്തിക്ക് വെല്ലുവിളിയാകുന്ന ശീലങ്ങളും അവ ഒഴിവാക്കാൻ വഴികളും
ആരോഗ്യകരമായ കൂട്ടുകെട്ട്
റാഗിയും മുരിങ്ങയിലയും ചേരുന്ന തനിനാടൻ അട
നെല്ലിക്ക ആരോഗ്യത്തിനും അഴകിനും
ശരീരബലം കൂട്ടുന്നതിനും യുവത്വവും ആരോഗ്യവും നിലനിർത്തുന്നതിലുമെല്ലാം നെല്ലിക്ക സഹായിക്കും
വെരിക്കോസ് വെയിൻ ചികിത്സ സർജറി മാത്രമോ ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
വ്യോമയാനം, സ്ത്രീപക്ഷം
സ്ത്രീ സൗഹൃദ തൊഴിലിടത്തിന് സിയാലിന്റെ മാതൃക
മുടി വരും വീണ്ടും
മുടി കൊഴിച്ചിലിന് പിആർപി ചികിത്സ എന്നു കേട്ടാൽ ഇനി സംശയങ്ങൾ ബാക്കി വേണ്ട
യുഎസ് ആർമി കഴിക്കുന്ന കേരള കറി
മൂന്നു ലക്ഷം ഡോളർ ലോൺ ഉള്ളപ്പോഴാണ് റോളോയ്ക്കും ആൻ വർക്കിക്കും ജോലി നഷ്ടമായത്. പക്ഷേ തളർന്നിരിക്കാതെ അമേരിക്കയിൽ കേരള കറിയുമായി അവർ ഇറങ്ങി...
ശുഭ് ദിവാഴി
സന്ധ്യമയങ്ങിയതോടെ ചെരാതുകൾ മിഴിതുറന്നു. ഒരു പ്രദേശമാകെ ആനന്ദത്തിലമർന്നു. മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരാം