നമ്മളൊക്കെ എത്ര തല്ലു കൊണ്ടിരിക്കുന്നു. വഴക്കു കേട്ടിരിക്കുന്നു. എന്നിട്ടു വഴിതെറ്റിപ്പോയോ. ഇല്ലല്ലോ? ഇതാണു ചുരുക്കത്തിൽ പറഞ്ഞാൽ മാറിയ കാലത്തും മലയാളിയുടെ പേരന്റിങ് ആപ്തവാക്യം.
സ്കൂളുകൾ കുറേയൊക്കെ മുഖം മാറിയതിനാൽ പഠിച്ചില്ലെങ്കിൽ നല്ലതു കൊടുത്തോ ടീച്ചറേ...' എന്നു ട്യൂഷൻ ടീച്ചറെ ചട്ടം കെട്ടുന്ന മാതാപിതാക്കളും കുറവല്ല.
കടുത്ത നിയന്ത്രണങ്ങൾ വേണ്ട
അനുസരണയാണ് ഏറ്റവും വലിയ ഗുണം എന്നു മാതാപിതാക്കൾ മനസ്സിലുറപ്പിക്കുന്നു. അത് നടപ്പാക്കാനുള്ള ചട്ടം പഠിപ്പിക്കൽ' ആണ് പിന്നെ. മൂന്നു മുതൽ എട്ടുവയസ്സു വരെയുള്ള കാലത്തെ സ്ട്രിക്ട് പേരന്റിങ് കുട്ടിയുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കുമെന്നു മനസ്സിലാക്കുക. കഠിനനിയമങ്ങളും നിയന്ത്രണങ്ങളും കടുത്ത ശിക്ഷയും വിജയത്തിന് അമിത പ്രാധാന്യം നൽകുന്ന ശൈലിയും ഉണ്ടെങ്കിൽ അതു മാറ്റണം.
എട്ടുവയസ്സ് വരെയുള്ള പ്രായത്തിൽ ആത്മ വിശ്വാസമുള്ള വ്യക്തികളായി വളരാനുള്ള പ്രാഥമിക പാഠങ്ങൾക്കാണു മുൻഗണന. അതു സൗമ്യമായി കുട്ടികളിലേക്ക് പകരുന്ന രീതിയാണു ജെന്റിൽ പേരന്റിങ്.
കുട്ടിയെ അലസമായി വളരാൻ അനുവദിക്കുകയല്ല, മറിച്ചു കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞു വളരാൻ സഹായിക്കുന്നതാണു ജെന്റിൽ പേരന്റിങ്. സഹാനുഭൂതി, ബഹുമാനം മനസ്സിലാക്കൽ, ശരിയായ പരിധി നിശ്ചയിക്കൽ എന്നിവ ജെന്റിൽ പേരന്റിങ്ങിൽ പ്രധാനമാണ്.
കർശനമായി നിയന്ത്രിച്ചു ശരിയിലേക്ക് എത്തിക്കുക എന്നതു നല്ലതല്ല. തെറ്റുകൾ സ്നേഹത്തോടെ തിരുത്തിക്കൊണ്ട്, കുട്ടികളുടെ വ്യക്തിത്വത്തെ അംഗീകരിച്ച്, പരസ്പരം പിന്തുണച്ചു വളരാൻ അനുവദിക്കുന്നതാണ് ജെന്റിൽ പേരന്റിങ് രീതി. ഇത് ഉത്കണ്ഠ അകറ്റി തന്റെ അകക്കാമ്പിനെ കേൾക്കാനും അറിയാനും അതു പറയാനും കുട്ടികളെ പ്രാപ്തരാക്കും.
ക്ഷമയോടെ ആവർത്തിച്ചു പറയാം
മാതാപിതാക്കൾക്കു കാര്യങ്ങൾ അറിയാം. അതിനാൽ മൂത്തവർ പറയുന്നത് അതേപടി അനുസരിച്ചാൽ എല്ലാം ശരിയാകും എന്ന ധാരണയാണു പൊതുവേ സ്ട്രിക്ട് പേരന്റിങ് രീതി പിൻതുടരുന്നത്. മുതിർന്നവരുടെ അറിവിൽ നിന്നു കൊണ്ടാണു പലരും കുട്ടികളോടു കാര്യങ്ങൾ പറയുന്നത്.
Bu hikaye Vanitha dergisinin February 03, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin February 03, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും