കാൻസർ നമ്മളെ തൊടാതിരിക്കട്ടെ
Vanitha|February 03, 2024
കാൻസർ രോഗവ്യാപനം തടയാൻ സ്വീകരിക്കാവുന്ന ലളിതമായ മാർഗങ്ങൾ പറഞ്ഞു തരികയാണു പ്രശസ്തരായ മൂന്നു കാൻസർ ചികിത്സകർ
തയാറാക്കിയത്: വി. ആർ. ജ്യോതിഷ്
കാൻസർ നമ്മളെ തൊടാതിരിക്കട്ടെ

കാൻസറിനെ ഒരുപരിധി വരെ അകറ്റി നിർത്താനുള്ള ഏറ്റവും ലളിതമായ ഒരു മാർഗമുണ്ട്. ആഹാരത്തിലും ജീവിതരീതിയിലും ദരിദ്രരാകുക. കാൻസർ എത്രവേഗം കണ്ടുപിടിച്ചു ചികിത്സിക്കുന്നുവോ അത്രയും വേഗം രോഗം ഭേദമാകാനുള്ള സാധ്യത വർധിക്കുന്നു. ചികിത്സാചെലവു കുറയ്ക്കാനും ഇതു സഹായിക്കും.

മറ്റേതൊരു രോഗവും പോലെ, വേണ്ട സമയത്തു വേണ്ട രീതിയിൽ ചികിത്സിച്ചാൽ മാറുന്നതാണു കാൻസർ എന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതീക്ഷയേകുകയാണ് ഏറ്റവും പുതിയ കാൻസർ ഗവേഷണങ്ങൾ.

എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങൾ

കാൻസർ രോഗത്തെക്കുറിച്ചു ള്ള അവബോധം വേണ്ടുവോളം മലയാളികൾക്കുണ്ട്. ഈ അസുഖം വന്നാലുള്ള ഗുരുതരാവസ്ഥയെക്കുറിച്ചും സാമ്പത്തിക ബാധ്യതയെ കുറിച്ചും ബോധ്യവുമുണ്ട്. എന്നിട്ടും കേരളത്തിൽ രോഗവ്യാപനം വർധിച്ചു കൊണ്ടിരിക്കുന്നു. ഒരു ലക്ഷം പേരിൽ 180 പേർ കാൻസർ രോഗത്തിന് അടിപ്പെടുന്നു. കേരളത്തിലെ ഏറ്റവും പുതിയതും ആധികാരികവുമായ കണക്കാണ് ഇത്. ചില കാൻസർ കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ മറ്റു ചില കാൻസർ കൂടി വരുന്നുമുണ്ട്.

കാൻസർ വ്യാപനത്തിന്റെ കാര്യത്തിൽ കേരളത്തിനു രണ്ടാം സ്ഥാനമാണ്. മുന്നിലുള്ളതു കിഴക്കൻ സംസ്ഥാനമായ മിസോറാം മാത്രം. കേരളത്തിൽ എന്തുകൊണ്ടു കാൻസർ രോഗം വർധിക്കുന്നു എന്നതിനു വ്യക്തമായ മറുപടി വൈദ്യശാസ്ത്രത്തിനും ഇല്ല. ദാരിദ്ര്യമുള്ള സമൂഹത്തിൽ പൊതുവെ കാൻസർ ബാധിതരുടെ എണ്ണം കുറവാണന്നു ലോകാരോഗ്യ സംഘടനയുടെ പഠനത്തിൽ പറയുന്നു. സാമൂഹ്യദാരിദ്ര്യത്തിൽ നിന്നു കരകയറുന്ന സ്ഥലങ്ങളിലാണു കാൻസറിന്റെ വ്യാപനം വർധിക്കുന്നത്.

കഴിഞ്ഞ 25 വർഷത്തെ കേരളത്തിൽ ശരാശരി ആഹാര ഉപഭോഗത്തിലുള്ള വർധനവ് കാൻസർ പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനു കാരണമായിട്ടുണ്ടെന്നാണു പഠന ങ്ങൾ പറയുന്നത്.

ഒരാൾക്ക് എത്ര കലോറി ആഹാരമാണ് ആവശ്യം? ചെയ്യുന്ന ജോലിയും കഴിക്കുന്ന ആഹാരവും തമ്മിലുള്ള അനുപാതം എത്ര? ദിവസം എത്രനേരം ആഹാരം കഴിക്കണം? കഴിക്കുന്ന ആഹാരത്തിനനുസരിച്ചു വ്യായാമം ചെയ്യുന്നുണ്ടോ? തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരം തേടേണ്ടതുണ്ട്.

കഴിക്കുന്ന ആഹാരത്തിന്റെ അളവ്, അതിൽ അടങ്ങിയിരിക്കുന്ന പോഷകം, ഉപ്പ്, പഞ്ചസാര, കൊഴുപ്പു തുടങ്ങിയവയുടെ അളവ്, ഉപയോഗിക്കുന്ന എണ്ണ തുടങ്ങിയവയൊക്കെ കാൻസറിനു കാരണമാകുന്നുണ്ട്.

Bu hikaye Vanitha dergisinin February 03, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin February 03, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഛായ മാറ്റി, ചായം മാറ്റി
Vanitha

ഛായ മാറ്റി, ചായം മാറ്റി

ഷർട്ടുകളും ടോപ്പുകളും തുന്നിച്ചേർത്താൽ കളർഫുൾ ബെഡ് സ്‌പ്രെഡ് തയാർ

time-read
1 min  |
January 18, 2025
ഇടിച്ചു നേടും അമ്മേം മോനും
Vanitha

ഇടിച്ചു നേടും അമ്മേം മോനും

പലരും സ്പോർട്സ് വിടുന്ന പ്രായത്തിൽ സ്വർണനേട്ടവുമായി ആൻ, കൂടെ കൂടാൻ മോനും

time-read
2 dak  |
January 18, 2025
ലാംബി സ്കൂട്ടർ പുറപ്പെടുന്നു
Vanitha

ലാംബി സ്കൂട്ടർ പുറപ്പെടുന്നു

ലാംബി സ്കൂട്ടറിൽ കോഴിക്കോട് മുതൽ ആറ്റിങ്ങൽ വരെ നീളുന്ന റൂട്ടിൽ ലതർ ഉൽപ്പന്നങ്ങളുമായി ഇന്നസെന്റ് സഞ്ചരിച്ചു. ഞങ്ങളുടെ ബിസിനസ് വളർന്നു. പക്ഷേ, അപ്പോളായിരുന്നു ബാലൻ മാഷിന്റെ വരവ്...

time-read
4 dak  |
January 18, 2025
മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം
Vanitha

മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം

മുളപ്പിച്ച പയറു വർഗങ്ങൾ കൊണ്ടു തയാറാക്കാൻ പുതുവിഭവം

time-read
1 min  |
January 18, 2025
പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം
Vanitha

പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
January 18, 2025
പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?
Vanitha

പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
January 18, 2025
ഒന്നിച്ചു മിന്നുന്ന താരങ്ങൾ
Vanitha

ഒന്നിച്ചു മിന്നുന്ന താരങ്ങൾ

അഞ്ജലി നായരും മൂത്ത മകൾ ആവണിയും മാത്രമല്ല, ഈ ചിത്രത്തിലെ കുഞ്ഞുഹിറോ ആദ്വികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷേ...

time-read
4 dak  |
January 18, 2025
കയ്യും കാലും ഇല്ലെങ്കിലും നീന്താം
Vanitha

കയ്യും കാലും ഇല്ലെങ്കിലും നീന്താം

സ്വയരക്ഷയ്ക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന ആലുവയിലെ സജി വാളശ്ശേരിൽ എന്ന അറുപതുകാരൻ

time-read
2 dak  |
January 18, 2025
സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്
Vanitha

സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്

മാർക്കോയിലെ ആൻസിയായി തിളങ്ങിയ സജിത ശ്രീജിത്ത് സിനിമയിൽ സജീവമാകുന്നു

time-read
1 min  |
January 18, 2025
ഖത്തറിൽ നിന്നൊരു വിജയകഥ
Vanitha

ഖത്തറിൽ നിന്നൊരു വിജയകഥ

പരമ്പരാഗത മൂല്യങ്ങൾ മുൻനിർത്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിന് രാജ്യാന്തര അവാർഡ് നേടിയ മലയാളി വനിത

time-read
2 dak  |
January 18, 2025