പല നിറങ്ങളാണ് ഉത്രാളിക്കാവിന് ചിലപ്പോഴതു കടുംപച്ച, കതിരണിയുന്നതിനു മുൻപുള്ള നെൽച്ചെടികളുടെ യൗവനകാലം. പിന്നീട് കതിരണിഞ്ഞ് മഞ്ഞനിറമാവും. മഞ്ഞച്ചേല വിരിച്ച തുപോലെ. കതിരുകൾ ഒന്നുകൂടി വിളഞ്ഞ് സ്വർണനിറമാവും. അസ്തമയസമയത്തു സ്വർണം ഉരുക്കിയൊഴിച്ചതു പോലെ ഉത്രാളിക്കാവും പരിസരവും തിളങ്ങും. ഈ വർണ ഭേദങ്ങൾക്കിടയിലും അകമലയിൽ നിന്നും മച്ചാട്ട് മലയിൽ നിന്നും തണുത്ത കാറ്റുവീശും. നട്ടുച്ചയ്ക്കു പോലും കാറ്റ് വിശ്രമിക്കാറില്ല.
മലകൾ കുട പിടിക്കുന്ന കാവാണിത്. കിഴക്ക് മച്ചാട്ടുമലയും പടിഞ്ഞാറ് അകമലയും തെക്കുവടക്കായി നീണ്ടു നിവർന്നു കിടക്കുന്ന റെയിൽപ്പാളം. പാളത്തിന് ഇരുപുറങ്ങളിലും നെൽപ്പാടങ്ങൾ. മച്ചാട് മലയുടെ അടിവാരത്തിലെ നെൽപ്പാടങ്ങളുടെ മധ്യത്തിലാണ് ഉത്രാളിക്കാവ്, വടക്കാഞ്ചേരിക്കും ഷൊർണൂരിനും ഇടയ്ക്കുള്ള തീവണ്ടിയാത്രയിൽ കാണാം ഐതിഹ്യങ്ങൾ ഉറങ്ങുന്ന ഉത്രാളിക്കാവ്.
മലഹരി രാഗം പാടെടി കിളിയേ....
പഴയ കൊച്ചിരാജ്യത്തെ നാടുവാഴിയായിരുന്ന കേളത്തച്ഛൻ തികഞ്ഞ മൂകാംബിക ഭക്തനായിരുന്നു. രണ്ടുമാസത്തോളമാണ് അന്നു മൂകാംബിക പോയിവരാനുള്ള യാത്രാസമയം. വാർധക്യത്തിന്റെ അവശതകൾ അലട്ടിത്തുടങ്ങിയപ്പോൾ കേളത്തച്ഛൻ ദേവിയോടു സങ്കടം പറഞ്ഞു. ആ യാത്രയിൽ കേളത്തച്ഛന്റെ കുടപ്പുറത്തേറി ദേവിയും പോന്നു. കേളത്തച്ഛന്റെ തറവാടിന് അടുത്ത് മുല്ലയ്ക്കലാണ് മൂകാംബികയിൽ നിന്നു വന്ന കേളത്തച്ഛൻ കുട വച്ചത്. ആ കുട പിന്നീട് എടുക്കാൻ സാധിച്ചില്ല.
കേളത്തച്ഛന്റെ അടുക്കളക്കാരനായിരുന്നു പള്ളിയത്ത് നായർ. അടുക്കളക്കാരനായ നായർ ചട്ടുകം പള്ളിവാളാക്കി തുള്ളുമായിരുന്നത്. ഒരു ദിവസം ചൂലുമായി കാരണവർ നായരെ തല്ലി. എന്നാൽ കാരണവരുടെ കൈ പൊള്ളുകയും അനങ്ങാൻ കഴിയാതാവുകയും ചെയ്തു. അതിനുശേഷമാണ് കേളത്തച്ഛൻ പ്രശ്നം വയ്പ്പിച്ചതും മുകാംബികാസാന്നിധ്യം അറിഞ്ഞതും.
പിന്നീട് അകമലയുടെ താഴ്വാരത്തിൽ പാടത്തിനു നടുവിൽ പൂവമരത്തിന്റെ ചുവട്ടിലാണ് ദേവി സാന്നിധ്യം കണ്ടത്. ഉത്രാളി എന്നു പേരുള്ള ഒരു സ്ത്രീ പുല്ലരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ അരിവാൾ തൊട്ടടുത്ത പാറയിൽ ഉരസിയപ്പോൾ രക്തം പൊടിഞ്ഞെന്നും അങ്ങനെ ദേവീസാന്നിധ്യം വെളിപ്പെട്ടെന്നുമാണ് ഐതിഹ്യം.
Bu hikaye Vanitha dergisinin February 17, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin February 17, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം