കുറച്ചു വർഷം മുൻപു ചിരിയുടെ പാചകക്കുറിപ്പു വളരെ എളുപ്പമായിരുന്നു. നിറത്തെ കളിയാക്കൽ നാലെണ്ണം നൈസായി അരിഞ്ഞത്, സ്ത്രീകളെ പരിഹസിക്കൽ മൂന്ന് സ്പൂൺ, ഉയരക്കുറവു നീളത്തിൽ മുറിച്ചത്. പിന്നെ ആവശ്യത്തിനു ദ്വയാർഥ പ്രയോഗം. ഇതെല്ലാം കൂടി തിളപ്പിച്ചാൽ ചിരി രസായനമായി.
പക്ഷേ, കാലം മാറി. ഇമ്മാതിരി മായം ചേർന്ന കൂട്ടുമായിറങ്ങിയാൽ പിള്ളേര് എടുത്ത് ഉടുക്കും. അവർ ചിരിക്കുന്നില്ലെന്നു മാത്രമല്ല സോഷ്യൽമീഡിയ വഴി എയറിലാക്കാനും തുടങ്ങി. ഇപ്പോൾ പഴയ പാകത്തിനു ചിരിയുടെ പാൽ പായസം വച്ചു കൊടുത്താലും പ്രേക്ഷകർക്കു പുക ചുവയ്ക്കും.
അതു മനസ്സിലാക്കിയതുകൊണ്ടാണു മറി മായം ഒരു പതിറ്റാണ്ടിലേറെയായി മായമല്ലാതെ ഇങ്ങനെ ചിരിപ്പിക്കുന്നത്. ബോഡിഷയിമിങ് ഇല്ല, സ്ത്രീവിരുദ്ധതയില്ല. പകരം സമൂഹത്തിലെ ചലനങ്ങൾ കോമഡിയുടെ ചട്ടിയിൽ കിടന്നു ചിരിച്ചു തുള്ളുന്നു.
13 വർഷമായി. എഴുന്നൂറിലധികം എപ്പിസോഡുകൾ. "നവ കുടുംബ യാത്രയും ചട്ടിച്ചോറും സിനിമാ റിവ്യൂവും എല്ലാം വൻ ഹിറ്റ്. ഇപ്പോൾ മറിമായം ടീം സ്വന്തമായി സിനിമ സംവിധാനം ചെയ്ത് അഭിനയിക്കുന്നു. പേര് പഞ്ചായത്ത് ജെട്ടി സംവിധാനം “സത്യശീലനും' പ്യാരിയും
വിനോദ് കോവൂർ: സംവിധാനം മണികണ്ഠൻ പട്ടാമ്പിയും സലിം ഹസനും കൂടിയാണെന്ന് പറയുന്നതിനെക്കാൾ ആൾക്കാർക്കു മനസ്സിലാകാൻ എളുപ്പം മറിമായത്തിലെ കഥാ പാത്രങ്ങളുടെ പേരു പറയുന്നതു തന്നെ. ഞങ്ങളുടെ ശരിക്കുള്ള പേരിനെക്കാൾ പ്രേക്ഷകർക്ക് അറിയാവുന്നത് അതാണ്.
യാത്രയ്ക്കിടയിൽ ചിലരെ കാണുമ്പോൾ ഓടി വന്നു ചോദിക്കും, ഇങ്ങള് മൊയ്തു അല്ലേ, കുറേ ദിവസം മുന്നേ ഷൊർണൂരിൽ നിന്നു സത്യശീലനെ കണ്ടിരുന്നു. മണ്ടൂന് കുട്ടിയായല്ലേ''ഞങ്ങളുടെ ശരിക്കുമുള്ള പേരു മാറി.
എന്താണ് ഈ ചിരിയുടെ മാത്തമാറ്റിക്സ്?
മണികണ്ഠൻ: ഞങ്ങൾ ഒരു മായവും ഇല്ലാത്ത ആളുകൾ ആണ്. അതു തന്നെയാണ് വിജയം. എല്ലാവരും തുറന്ന മനസ്സുള്ളവർ. ഏതു സന്ദർഭമായാലും സത്യസന്ധമായി പെരുമാറുമ്പോഴല്ലേ ആളുകൾ മനസ്സിലേക്ക് എടുക്കൂ...
നിയാസ് മറിമായം ഒരു തരം പൊതുപ്രവർത്തനമാണ്. സമരവും ജാഥയും ഒന്നും ഇല്ല എന്നേയുള്ളൂ. ജനങ്ങൾക്കു വേണ്ടി സംസാരിക്കുന്നവയാണ് ഓരോ എപ്പിസോഡും. അഭിനയത്തെ അങ്ങേയറ്റം പ്രണയിക്കുന്നവരാണു ഞങ്ങൾ.
Bu hikaye Vanitha dergisinin March 02, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin March 02, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും