ഈ കുട്ടികളൊക്കെ ചുമ്മാ വെള്ളത്തിൽ കളിക്കുകയാണെന്നുതോന്നുന്നുണ്ടോ...കോതമംഗലം വാരപ്പെട്ടിയിൽ കുത്തിയൊഴുകുന്ന പുഴയിൽ മുങ്ങാങ്കുഴിയിട്ടും അനങ്ങാപ്പാറ' പോലെ കിടന്നും നീന്തിത്തുടിക്കുന്ന ഇവരിൽ പകുതി പേരും ലോകറെക്കോർഡ് അടക്കം നേടിയവരാണെങ്കിലോ? എറണാകുളം ജില്ലയിലെ പിറവത്തു നിന്നു ബിജു തങ്കപ്പനെന്ന നീന്തൽ കോച്ച് കോതമംഗലത്തെ വാരപ്പെട്ടിയിലേക്കു താമസമാക്കിയതു പത്തിരുപതു വർഷം മുൻപാണ്. ആദ്യമായി പുഴയിലിറക്കുന്ന കുട്ടിയോടു പോലും മാഷ് പറയും, “പേടിക്കണ്ട, ഇതൊക്കെ നിസ്സാരം.' വാരപ്പെട്ടി ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ പരിശീലനക്ലാസ്സിനിടെ അത്ര നിസ്സാരമല്ലാത്ത നീന്തൽ പരിശീലന കഥകൾ ബിജു തങ്കപ്പൻ സാർ പറഞ്ഞു.
ആ വേർപാടുകൾ
“എന്റെ സ്വന്തം നാടു പിറവമാണ്, മൂവാറ്റുപുഴയാറിന്റെ കരയിൽ കുളിക്കാനും തുണി അലക്കാനുമൊക്കെ എല്ലാവരും പുഴയിലേക്കു പോകും. ചാടിമറിയലുകൾക്കിടെ അറിയാതെ തന്നെ നീന്തൽ പഠിച്ചു. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആ സംഭവം. ഒരു ദിവസം രാവിലെ സ്‌കൂളിൽ ചെന്നപ്പോൾ കേൾക്കുന്നു കൂട്ടുകാരൻ മനോജ് വെള്ളത്തിൽ മുങ്ങി മരിച്ചു എന്ന്.
ഒരേ ബെഞ്ചിൽ അടുത്തിരുന്ന കൂട്ടുകാരനെ പുഴ കൊണ്ടു പോയ സങ്കടത്തിൽ നീന്താനിറങ്ങുമ്പോഴൊക്കെ കരച്ചിൽ വരുമായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണു സണ്ണി എന്ന കൂട്ടുകാരനെയും പുഴ കൊണ്ടുപോയത്. ആ സങ്കടങ്ങളാണ് എന്നെ നീന്തൽ കോച്ചാക്കിയത്.
കോഴിക്കോട് ഗവൺമെന്റ് ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ നിന്നു ഡിഗ്രി പാസ്സായ ശേഷം നാട്ടിലെ സ്കൂളിൽ കായികാധ്യാപകനായി ജോലിക്കു കയറി. എറണാകുളം ജില്ലാ ടീമിൽ അംഗമായിരുന്നു. കുഞ്ഞുമോൻ സാറാണ് അവിടുത്തെ പരിശീലകൻ, ഇടയ്ക്കു ഞങ്ങളെ ചുമതല ഏൽപ്പിക്കും. എന്റെ രീതികളും ചിട്ടകളും കണ്ടിട്ട് ഒരു ദിവസം അനുഗ്രഹം പോലെ സാർ പറഞ്ഞു, "നിനക്കു പറ്റിയ ജോലി പരിശീലകന്റേതാണ്. 'അതു സത്യമായി. പിന്നെ ജില്ലാ ടീമിലെ കുട്ടികളെ പരിശീലിപ്പിച്ചു തുടങ്ങി.
നീന്തൽ കൊണ്ടുള്ള ഗുണങ്ങൾ
കുട്ടികൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട രണ്ടു സ്കിൽസ് ആണു നീന്തലും സൈക്ലിങ്ങും. വാഹന അപകടങ്ങൾ കഴിഞ്ഞാൽ ഇവിടെ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതു വെള്ളത്തിൽ മുങ്ങിയാണ്.
Bu hikaye Vanitha dergisinin March 16, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin March 16, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഛായ മാറ്റി, ചായം മാറ്റി
ഷർട്ടുകളും ടോപ്പുകളും തുന്നിച്ചേർത്താൽ കളർഫുൾ ബെഡ് സ്‌പ്രെഡ് തയാർ
ഇടിച്ചു നേടും അമ്മേം മോനും
പലരും സ്പോർട്സ് വിടുന്ന പ്രായത്തിൽ സ്വർണനേട്ടവുമായി ആൻ, കൂടെ കൂടാൻ മോനും
ലാംബി സ്കൂട്ടർ പുറപ്പെടുന്നു
ലാംബി സ്കൂട്ടറിൽ കോഴിക്കോട് മുതൽ ആറ്റിങ്ങൽ വരെ നീളുന്ന റൂട്ടിൽ ലതർ ഉൽപ്പന്നങ്ങളുമായി ഇന്നസെന്റ് സഞ്ചരിച്ചു. ഞങ്ങളുടെ ബിസിനസ് വളർന്നു. പക്ഷേ, അപ്പോളായിരുന്നു ബാലൻ മാഷിന്റെ വരവ്...
മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം
മുളപ്പിച്ച പയറു വർഗങ്ങൾ കൊണ്ടു തയാറാക്കാൻ പുതുവിഭവം
പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
ഒന്നിച്ചു മിന്നുന്ന താരങ്ങൾ
അഞ്ജലി നായരും മൂത്ത മകൾ ആവണിയും മാത്രമല്ല, ഈ ചിത്രത്തിലെ കുഞ്ഞുഹിറോ ആദ്വികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷേ...
കയ്യും കാലും ഇല്ലെങ്കിലും നീന്താം
സ്വയരക്ഷയ്ക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന ആലുവയിലെ സജി വാളശ്ശേരിൽ എന്ന അറുപതുകാരൻ
സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്
മാർക്കോയിലെ ആൻസിയായി തിളങ്ങിയ സജിത ശ്രീജിത്ത് സിനിമയിൽ സജീവമാകുന്നു
ഖത്തറിൽ നിന്നൊരു വിജയകഥ
പരമ്പരാഗത മൂല്യങ്ങൾ മുൻനിർത്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിന് രാജ്യാന്തര അവാർഡ് നേടിയ മലയാളി വനിത