Denemek ALTIN - Özgür
തിരക്കഥയിൽ ഇല്ലാത്തത്
Vanitha
|August 17, 2024
“സിനിമാ ജീവിതത്തിലെ ചില രംഗങ്ങളുണ്ട്. അഭിനയിക്കുമ്പോൾ പോലും അറിയില്ല, അതിനൊടുവിൽ വേദനയാണ് ബാക്കിയാകുന്നതെന്ന് സിനിമ തന്ന സങ്കടങ്ങളെക്കുറിച്ച് ജഗദീഷ്
അപ്രതീക്ഷിതമാണ് സിനിമയും ജീവിതവും. അടുത്ത സീനിൽ എന്താണുണ്ടാകുകയെന്നു മുൻകൂട്ടി അറിയാനാകില്ലല്ലോ. സംഭവിക്കുന്നതു സന്തോഷമാകാം. ചിലപ്പോൾ വേദനയും. രണ്ടായാലും അവിചാരിതമായുണ്ടാകുന്നതെന്തും അതിന്റെ തീവ്രതയിലേ അനുഭവിക്കാനാവൂ.
അതുകൊണ്ടു തന്നെ നിനച്ചിരിക്കാതെയുണ്ടാകുന്ന ചില വേദനകൾ എത്ര മായ്ച്ചാലും ഓർമപ്പാടുകൾ അവശേഷിപ്പിക്കും. പലപ്പോഴും നാമറിയാതെ ഒരു വിധിപോലെ വന്നതായിരിക്കും അവ.
ഒരുപാട് ആഗ്രഹിച്ച കാര്യങ്ങൾ ഒരു കൈപ്പാടകലെ വച്ചു പോകുമ്പോഴുള്ള സങ്കടമുണ്ട്. കണ്ടു നിന്നു നീറാനല്ലേ പറ്റൂ. പത്മരാജൻ സാറിനെയും ഭരതേട്ടനെയും കുറിച്ച് അതുപോലെ വേദനയുണ്ട്.
സിനിമയുടെ തുടക്കകാലം തൊട്ടേ ഉള്ള മോഹമാണ്. ആ രണ്ടു പേരുടെയും സിനിമകളിൽ കുഞ്ഞുവേഷമെങ്കിലും ചെയ്യണം. അതിനായി കാത്തിരിക്കാൻ തുടങ്ങി. ശല്യപ്പെടുത്തൽ എന്ന രീതിയിൽ അല്ല, എന്നാലും കാണുമ്പോഴൊക്കെ "ഞാനിവിടുണ്ടേ' എന്ന മട്ടിൽ അവസരം ചോദിക്കുകയും ചെയ്തിരുന്നു.
ആ അവസരം
ഇതളുകൾ എന്ന പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ പത്മരാജൻ സാർ അവിടെ ന്യൂസ് റീഡർ ആണ്. "വാർത്തകൾ വായിക്കുന്നത് പത്മരാജൻ' ഒരു പ്രത്യേക താളത്തിൽ പറയുന്ന ഈ വരിയും ആ പേരും അന്നു മലയാളികൾക്കു സുപരിചിതമാണ്.
ഇടയ്ക്ക് ആകാശവാണിയിൽ വച്ചു കാണുമ്പോൾ പറയും, “ഞാൻ എംജി കോളജിൽ പഠിപ്പിക്കുകയാണ്. എനിക്കു സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്നുണ്ട്. ''ഗൗരവത്തെ മുഴുവനായി മായ്ച്ചു കളയാതെ അദ്ദേഹം മറുപടിയും തരും, അവസരം വരുമ്പോൾ നമുക്കു നോക്കാം. പറ്റുന്ന കഥാപാത്രങ്ങൾ വരട്ടെ.'' പിന്നീടു പല സിനിമകളും അദ്ദേഹം സംവിധാനം ചെയ്തെങ്കിലും എന്നെ വിളിച്ചില്ല. "എന്നാലും വിളിച്ചില്ലല്ലോ' എന്ന വേദന മനസ്സിലുണ്ടായിരുന്നു.
പെട്ടെന്നൊരു ദിവസം നിർമാതാവ് രാജു മല്യത്തിന്റെ ഫോൺ, “പത്മരാജന്റെ അടുത്ത സിനിമ ഞാനാണു നിർമിക്കുന്നത്. അതിൽ ജഗദീഷിന് വേഷമുണ്ട്.'' എത്ര നാളായി ആഗ്രഹിച്ച കാര്യമാണ്. അതു തൊട്ടരികിലെത്തിയ സന്തോഷത്തിലായിരുന്നു ഞാൻ.
"ഞാൻ ഗന്ധർവനു ശേഷം തുടങ്ങാനായിരുന്നു പ്ലാൻ. നായകൻ ജയറാം. കായികാധ്യാപകന്റെ വേഷമായിരുന്നു ജയറാമിന്. മറ്റൊരധ്യാപകനായി ഞാനും. പക്ഷേ, പത്മരാജൻ സാറിന്റെ സ്നേഹം അനുഭവിക്കാൻ എനിക്കു സാധിച്ചില്ല. സിനിമ തുടങ്ങും മുൻപേ അദ്ദേഹം പോയി. നടക്കാതെ പോയ ആ സിനിമ ഇന്നും എന്റെ വേദനയാണ്.
Bu hikaye Vanitha dergisinin August 17, 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
യോഗയിലും നിയമങ്ങളോ?
യോഗ ചെയ്യുമ്പോൾ ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഗുണത്തിനു പകരം ദോഷമാകും ഫലം
2 mins
June 20, 2026
Vanitha
ഞാൻ ഇവിടെത്തന്നെ കാണും
എന്റെ മാമനെവിടെയാ' എന്ന ചോദ്യം മതി, ആളെ തിരിച്ചറിയാൻ. മോഹിനിയാട്ടത്തിലെ സുഭാഷായി ബേബി ജീൻ മനസ്സുകളിൽ കയറിക്കൂടിയതു വളരെ വേഗത്തിലാണ്
1 min
June 20, 2026
Vanitha
ഈ നിമിഷം എത്ര ധന്യം
കോമയിൽ നിന്നു ജീവിതത്തിലേക്കു മടങ്ങിയെത്തി സംരംഭകയായി മാറിയ ഡോ. സന്ധ്യ മേനോന്റെ കഥ
2 mins
June 20, 2026
Vanitha
പണമിടപാടിൽ വിശ്വാസം വിനയാകരുത്
സാമ്പത്തിക കാര്യങ്ങളിൽ സ്ത്രികൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ? യാഥാർഥ കഥകളിൽ നിന്നുളള പാഠങ്ങൾ പങ്കു വയ്ക്കുന്നു ഹെർ മണി ടോക്ക്സ് സ്ഥാപകയും സിഇഒയുമായ നിസരി മഹേഷ്
1 mins
June 20, 2026
Vanitha
മാറ്റത്തിലാണ് ജീവിതവും ഞാനും
ഓരോ പിറന്നാളും കൂട്ടിച്ചേർക്കുന്ന പുത്തൻ അനുഭവങ്ങളും ഉൾക്കാഴ്ചകളും പങ്കുവച്ച് സാനിയ അയ്യപ്പൻ
3 mins
June 20, 2026
Vanitha
ഓർമയിൽ പെയ്യുന്ന രാത്രിമഴ
“ഇനി എന്തൊക്കെ സംഭവിച്ചാലും ഈ മനുഷ്യനോടൊപ്പം, അദ്ദേഹത്തിന്റെ ആഗ്രഹത്തോടൊപ്പം നിൽക്കും ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകളിൽ ഭാര്യ ബിന
4 mins
June 20, 2026
Vanitha
ഒറ്റയ്ക്കു പൊള്ളുന്ന കൗമാരം
കൗമാരഗർഭ ധാരണം കേരളത്തിൽ കൂടുന്നുണ്ടോ? ആ അവസ്ഥയെ നേരിടേണ്ടത് എങ്ങനെയാണ്? വിദഗ്ധർ പറയുന്നു
5 mins
June 20, 2026
Vanitha
കാലം മേഘമൽഹാർ പാടുന്നു
സിനിമയിലെ നാൽപതാം വർഷം ആദ്യ ഷോയ്ക്കു മുൻപുള്ള ജീവിതത്തെക്കുറിച്ച് കമൽ പറയുന്നു
4 mins
June 20, 2026
Vanitha
പത്താം ക്ലാസിനു ശേഷം സൈനികജോലി
സൈനികജോലി സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് മേജർ രവി നൽകുന്ന മാർഗനിർദേശങ്ങൾ
3 mins
June 06, 2026
Vanitha
നെയ്തെടുത്ത ചുവടുകൾ
ഗ്ലാമർ ലോകത്തെ സൂപ്പർ വേദിയായ ന്യൂയോർക്കിലെ മെറ്റ് ഗാലയ്ക്ക് കാർപെറ്റ് എത്തിക്കുന്ന ചേർത്തലയിലെ കമ്പനിയുടെ വിജയകഥ
2 mins
June 06, 2026
Listen
Translate
Change font size
