നിളാനദിയിൽ വെയിലു ചാഞ്ഞ ഒരു വൈകുന്നേരമാണു ഞങ്ങൾ പട്ടാമ്പിക്കടുത്തു പരുതൂർ ചെല്ലു എഴുത്തച്ഛൻ' അപ്പർ പ്രൈമറി സ്കൂളിൽ എത്തുന്നത്. കുറച്ചു കുട്ടികൾ അപ്പോഴും വീട്ടിൽ പോകാതെ നിൽക്കുന്നുണ്ട്. കലാപ്രവർത്തനങ്ങളിൽ സജീവമായ കുട്ടികളാണ് അവർ. ആരെയോ പ്രതീക്ഷിച്ചു നിൽക്കുകയാണ്.
ഈ സ്കൂളിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1876 ൽ ജനിച്ച് 1962 ൽ അന്തരിച്ച ചെല്ലു എഴുത്തച്ഛൻ എന്ന ജ്ഞാനിയായ മനുഷ്യന്റെ ദീർഘദർശനമാണ് ഈ പള്ളിക്കൂടം. ഭാരതപ്പുഴയുടെ ഇരുകരകളിലുമായി നീണ്ടു നിവർന്നു കിടക്കുന്ന പരുതൂർ എന്ന കലാഗ്രാമത്തിൽ അക്ഷരം കൊണ്ടു വെളിച്ചം നിറയ്ക്കുകയായിരുന്നു ചെല്ലു എഴുത്തചൻ ഈ പള്ളിക്കൂടത്തിലൂടെ, അതിനു പ്രതിഫലമെന്നോണം ഈ സ്കൂളിന്റെ മുറ്റത്ത് അദ്ദേഹത്തിന്റെ അർധകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പഴമയുടെ മനോഹാരിതയുണ്ട് ഇവിടെ. മുറ്റത്തു തണൽ വിരിച്ചു നിൽക്കുന്ന വൻമരങ്ങൾ.
പരുതൂർ സ്കൂളിന് ഈ ഓണത്തിന് ഇരട്ടിമധുരമാണ്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്കു തടവ് എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രഅവാർഡ് ലഭിച്ചതിന്റെ സന്തോഷം. യുവജനോത്സവങ്ങളിൽ നല്ല വിജയം കൊയ്യുന്ന ഈ സ്കൂൾ വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ മാധ്യമപ്രതിനിധികൾ ഓരോ ദിവസവും ഇവിടെ വന്നുകൊണ്ടിരിക്കുന്നു. ബീന ടീച്ചറെ കാണാൻ വേണ്ടി മാത്രം.
ഭാരതപ്പുഴയുടെ സമീപപ്രദേശങ്ങളിലുള്ള അമച്വർ നാടകസംഘങ്ങളിലെ സജീവസാന്നിധ്യമാണ് ബീന ടീച്ചർ. കുട്ടികൾ പ്രതീക്ഷിച്ചു നിൽക്കുന്നത് മറ്റാരെയുമല്ല. ബീന ടീച്ചറെ തന്നെയാണ്. അവാർഡ് വിവരം പുറത്തു വന്നതിനുശേഷം തിരക്കോടു തിരക്കാണ്. ടീച്ചർ വന്നിട്ടുവേണം നാടകത്തിന്റെ റിഹേഴ്സൽ ആരംഭിക്കാൻ "നാട്ടിൽ ഒരു വായനശാലയുടെ അനുമോദന സമ്മേളനത്തിനു വേണ്ടി പോയതാണ്. 'വന്നപാടെ ടീച്ചർ പറഞ്ഞു. പിന്നെ, കാത്തുനിന്ന കുട്ടികൾക്ക് നാടകാവതരണത്തിന്റെ ബാലപാഠങ്ങൾ, അണിയറയിൽ പലതരം വാദ്യോപകരണ ങ്ങൾ സംഗീതമുതിർത്തു തുടങ്ങി. അവാർഡ് നേട്ടത്തിലുള്ള സന്തോഷം അറിയിക്കാൻ പലരും വിളിക്കുന്നുണ്ട്. സിനിമ അഭിനയത്തിനാണ് അവാർഡ് എങ്കിലും താനൊരു നാടകനടിയാണെന്ന് അറിയപ്പെടാനാണു ടീച്ചർക്കു ഇഷ്ടം.
Bu hikaye Vanitha dergisinin August 31, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin August 31, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം