എംടി എന്ന രണ്ടക്ഷരം, മലയാളികൾക്കു സാഹിത്യത്തിന്റെ മഹാസാഗരമാണ്. തൊണ്ണൂറ്റിയൊന്നാം പിറന്നാളിന്റെ നിറവിലൂടെ കടന്നു പോകുന്ന എം.ടി.വാസുദേവൻ നായരോടൊപ്പമുള്ള തന്റെ ജീവിതം കലാമണ്ഡലം സരസ്വതി ടീച്ചർക്ക് മറ്റെന്തിനേക്കാളും വിലപ്പെട്ടതും. ഗാഢമൗനത്തിന്റെ ഏകാഗ്രതയിൽ ജീവിക്കുന്ന എംടിയും നിറയേ വർത്തമാനം പറയുന്ന ടീച്ചറും ഒന്നിച്ചുള്ള യാത്രയിൽ നിറമേറും ഓർമകളുടെ എത്രയെത്ര സുന്ദര അധ്യായങ്ങൾ.
ഒരു ചെറിയ ആശുപത്രിക്കാലത്തിനു ശേഷം എംടി കോഴിക്കോട്ടെ സിതാര' എന്ന വീട്ടിലേക്കു മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് സരസ്വതി ടീച്ചർ സംസാരിക്കാനിരുന്നത്. “ആശുപത്രിയിൽ കഴിയുന്നത് അദ്ദേഹത്തിനു തീരെ ഇഷ്ടമല്ല. "എനിക്ക് മടുത്തു... എന്നെ വീട്ടിലേക്ക് പറഞ്ഞയച്ചോ... ഇതേ പോലെ അവിടെ ഇരിക്കാം' എന്നാണ് ഡോക്ടർമാരോട് പറഞ്ഞത്.
ആ ദിവസങ്ങളിൽ മകൾ അശ്വതിയുടെ ഫോണിന് വിശ്രമമുണ്ടായിരുന്നില്ല. ലോകത്തിന്റെ പല കോണുകളിൽ നിന്ന് ആളുകൾ വിളിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തോടുള്ള മലയാളികളുടെ സ്നേഹവും കരുതലും ആഴത്തിൽ തിരിച്ചറിഞ്ഞ നിമിഷങ്ങൾ.
വീട്ടിൽ തിരിച്ചെത്തിയ ശേഷം ദിനചര്യകളിൽ ചെറിയ മാറ്റങ്ങൾ വന്നു. ബീഡി വലി പൂർണമായും നിർത്തി. ചുമ മാറണമെങ്കിൽ ഈ ശീലം അവസാനിപ്പിച്ചേ പറ്റൂ എന്നു ഡോക്ടർമാർ കർശനമായി പറഞ്ഞിരുന്നു. അങ്ങനെ അതു സമ്മതിച്ചു.
പുലർച്ചെയുള്ള പതിവുനടത്തം കുറച്ചു കാലമായി ഇല്ല. എന്തൊക്കെയോ കഥകൾ മനസ്സിലുണ്ടെന്നു തോന്നുന്നു. സുഹൃത്തുക്കളോടൊക്കെ അതേക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. “മുത്തശ്ശിമാരുടെ രാത്രി' എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരത്തിനു ശേഷം അദ്ദേഹത്തിന്റെ പുതിയ കൃതികളൊന്നും വന്നിട്ടില്ല. ആരോഗ്യപരമായ ബുദ്ധിമുട്ടുകളാണ് എഴുത്തിനു തടസ്സം.
എൺപതുകളുടെ തുടക്കത്തിലുള്ള മറ്റൊരു ആശുപത്രിക്കാലമാണ് ഇപ്പോൾ ഓർമ വരുന്നത്. മദ്രാസിൽ വച്ചു വയറുവേദന കൂടി എംടി ആശുപത്രിയിലായി. സർജറി വേണ്ടി വന്നു. മിക്ക ദിവസവും പ്രേംനസീർ കാണാൻ വരുമായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ രാവിലെ എത്തിയാൽ വൈകുന്നേരമേ പോകൂ. വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കും.
എംടിക്ക് നസീറിക്കയെ വലിയ ബഹുമാനവും ഇഷ്ടവുമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം വളരെയേറെ ആസ്വദിച്ചിരുന്നു. ഡിസ്ചാർജായി നാട്ടിലേക്കു മടങ്ങിയപ്പോൾ, "ഇതോടെ ആള് പരിശുദ്ധനാകണം' എന്നു പറഞ്ഞാണ് നസീറിക്കാ യാത്രയാക്കിയത്. അതോടെ എംടി മദ്യപാനം നിർത്തി.
നിങ്ങളുടെ എംടി, ഞങ്ങളുടേയും
Bu hikaye Vanitha dergisinin October 12, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin October 12, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം