ഉമ്മറത്തൊരു ചൂരൽക്കസേര ഒഴിഞ്ഞു കിടക്കുന്നു. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളോടു യാത്ര പറഞ്ഞു കൂടണയാൻ മോഹിച്ചൊരു മനുഷ്യൻ. പത്തനംതിട്ട മലയാലപ്പുഴ കാരുവള്ളിൽ വീട്ടിൽ നവീൻബാബു.
റിട്ടയർമെന്റിനു ശേഷം ഭാര്യക്കും മക്കൾക്കുമൊപ്പം മുന്നോട്ടുള്ള ജീവിതം ആഘോഷമാക്കാൻ ആശിച്ചൊരാൾ. അതൊക്കെയും പൊലിഞ്ഞുവെന്നറിയാം. എങ്കിലും ആ വേർപാട് നവീന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കൾ നിരഞ്ജനയ്ക്കും നിരുപമയ്ക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ആ പെൺമക്കൾക്കു സന്തോഷത്തിലേക്കുള്ള പാലമായിരുന്നു അച്ഛൻ. അതാണ് ചിലർ തകർത്തു കളഞ്ഞത്.
ഉള്ളിലെ സങ്കടമത്രയും അടക്കി കണ്ണീരിന്റെ ആഴങ്ങളിലേക്കു വീണുപോകാതിരിക്കാൻ അവർ അമ്മയെ ചേർത്തു പിടിച്ചു. നവീന്റെ നിറഞ്ഞ ചിരിയുള്ള ഫോട്ടോയിലേക്കു നോക്കുമ്പോഴേ മഞ്ജുഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. കണ്ണീരിൽ മുടങ്ങുന്ന വാക്കുകൾ. ഒരുവിധം നിയന്ത്രിച്ച് മഞ്ജുഷ മെല്ലെ സംസാരിച്ചു തുടങ്ങി.
“ ചേട്ടൻ ഇല്ലെന്നു വിശ്വസിക്കാൻ ഇപ്പോഴും ഞങ്ങൾക്കു സാധിക്കുന്നില്ല. ഇവിടെ അപ്പുറത്തെവിടെയോ ഉണ്ടന്നൊരു തോന്നലാണ്. ഒരുപക്ഷേ, ചേട്ടന്റെ ആത്മാവ് ഞങ്ങൾക്കരികിൽ തന്നെയുണ്ടാകും. ഞങ്ങളെ ഒറ്റയ്ക്കാക്കി അങ്ങനെയങ്ങു പോകാൻ കഴിയുമോ?.'' മഞ്ജുഷയുടെ വാക്കുകൾ തളർന്നു, കണ്ണീരിൽ നനയുന്ന നിശബ്ദത.
അമ്മയുടെ വലംകൈ ചേർത്തുപിടിച്ച് മകൾ നിരഞ്ജന ഒപ്പമിരുന്നു. സങ്കടം വരുമ്പോൾ അച്ഛൻ അമ്മയ്ക്ക് അരികിൽ ഇരിക്കാറുള്ളതു പോലെ.
അക്ഷരങ്ങളെ സ്നേഹിച്ച മനസ്സ്
“ചേട്ടൻ ഇവിടെയുണ്ടായിരുന്നെങ്കിൽ നിവർത്തിപ്പിടിച്ച പത്രവുമായി ആ കസേരയിൽ ഇരിക്കുമായിരുന്നു. പത്രവായന പകുതിയിലെത്തുമ്പോൾ നീട്ടിയൊരു വിളി വരും. മഞ്ജു, ഒരു കട്ടൻ'. മക്കൾക്കൊപ്പം കാർഡ്സ് കളിക്കാനും ഒന്നിച്ചിരുന്നു സിനിമ കാണാനുമൊക്കെ വലിയ ഇഷ്ടമായിരുന്നു. വലിയ പുസ്തക പ്രേമിയായിരുന്നു. പിറന്നാളായാലും ആനിവേഴ്സറിയായാലുമൊക്കെ ഞാൻ പുസ്തകങ്ങൾ സമ്മാനിക്കും. സമ്മാനപ്പൊതി നിവർത്തി പുസ്തകം കാണുമ്പോൾ ആ മുഖത്ത് ഒരു ചിരി വിടരും. കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായൊരു ചിരി.
ഈ വർഷം പിറന്നാളിനു സമ്മാനിച്ചത് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകമാണ്. വായിച്ചതിനു ശേഷം അനിയനെ വിളിച്ച് സമുദ്രശിലയുണ്ടോ എന്നു തിരക്കിയിരുന്നു.
Bu hikaye Vanitha dergisinin November 23, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin November 23, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും