في هذه القضية
വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ നടത്തിയ ചാരപ്രവര്‍ത്തനങ്ങളും എംബസി ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച രേഖകളും ഉള്‍പ്പെടെ ലോകത്തെ നടുക്കിയ നിരവധി വാര്‍ത്തകള്‍ പുറത്തുവിട്ട മാധ്യമ സ്ഥാപനമായിരുന്നു 2006ല്‍ ജൂലിയന്‍ അസാന്‍ജെ സ്ഥാപിച്ച വിക്കിലീക്‌സ്. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അസാന്‍ജെ 14 വര്‍ഷത്തോളമായി വിവിധ രീതിയില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. അഞ്ചു വര്‍ഷത്തിനുമീതെയായി ബ്രിട്ടനിലെ ഇടുങ്ങിയ ബെല്‍മാഷ് ജയിലില്‍ കടുത്ത ശിക്ഷ അനുഭവിക്കുകയായിരുന്നു അസാന്‍ജെ. ഒടുവില്‍ 2024 ജൂണ്‍ 24ന് അദ്ദേഹം ജയില്‍ മോചിതനായി. ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധതയെ ധീരമായി തുറന്നുകാട്ടുന്ന ജൂലിയന്‍ അസാന്‍ജെ ഉള്‍പ്പെടെ വിസില്‍ ബ്ലോവര്‍മാരുടെ പ്രവര്‍ത്തന ങ്ങളെ വിലയിരുത്തുകയാണ്. ലേഖകന്‍.
- إلغاء في أي وقت [ لا التزامات ]
- رقمي فقط