ത്രില്ലിങ് പെർഫോമർ
Fast Track|September 01,2024
585 കിലോമീറ്റർ റേഞ്ചുമായി ടാറ്റയുടെ പ്രീമിയം എസ്യുവി കൂപ്പെ കർവ്
നോബിൾ എം. മാത്യു
ത്രില്ലിങ് പെർഫോമർ

മോഡൽ വൈവിധ്യംകൊണ്ട് വിപണിയിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ ബ്രാൻഡാണ് ടാറ്റ, ചെറിയ ഹാച്ച്ബാക്ക് മുതൽ സെവൻ സീറ്റർ എസ്യുവി വരെ നീളുന്നു ആ വൈവിധ്യം. പെട്രോൾ ഡീസൽ സിഎൻജി ഇന്ധന മോഡലുകൾ ക്കൊപ്പം ഇലക്ട്രിക് നിരയും അവതരിപ്പിച്ച തോടെ വിപണിയിൽ ടാറ്റ നേടിയ വിജയം അമ്പരപ്പിക്കുന്നതാണ്. അതിനു ആക്കം കൂട്ടാൻ എക്സ്പോയിൽ അവതരിപ്പിച്ച കോൺസെപ്റ്റ് മോഡലിനെ അതേ സൗന്ദര്യമികവോടെ ടാറ്റ യാഥാർഥ്യമാ ക്കിയിരിക്കുകയാണ്. കർവിന്റെ പെട്രോൾ ഡീസൽ ഇവി വേരിയന്റുകളിൽ ആദ്യമെത്തിയത് ഇവിയാണ്. ഈ മാസം തന്നെ പെട്രോൾ ഡീസൽ മോഡലുകളും അര ങ്ങുവാഴാൻ എത്തും. ടാറ്റയുടെ ഇലക്ട്രിക് നിരയിലെ ഏറ്റവും പ്രീമിയം മോഡലായ കർവിനെ അടുത്തൊന്നു കാണാം.

രണ്ടു വേരിയന്റുകൾ

45, 55 എന്നിങ്ങനെ രണ്ട് ബാറ്ററി കപ്പാസി റ്റിയാലാണ് കർവ് വരുന്നത്. 45 കിലോ വാട്ട്അവർ ബാറ്ററിയുള്ള മോഡലിനു 502 കിലോമീറ്ററാണ് റേഞ്ച്. 150 പിഎസ് കരുത്തും 215 എൻഎം ടോർക്കുമുള്ള പെർ മനന്റ് മാഗ്നെറ്റ് സിങ്കോണസ് ബാറ്ററിയാണ് ഇതിലുള്ളത്.

585 കിലോമീറ്ററാണ് 55 കിലോവാ ട്ട് അവർ ബാറ്ററി പായ്ക്കുള്ള മോഡലിന്റെ കൂടിയ റേഞ്ച്. ടോർക്ക് സമമെങ്കിലും 167 പിഎസ് കരുത്തുണ്ട് ഇതിലെ മോട്ടറിന്. ടോപ് സ്പീഡ് 160 കിലോമീറ്റർ. 8.6 സെ ക്കന്റ് സമയം കൊണ്ട് 55 വേരിയന്റ് 0-100 വേഗം കൈവരിക്കും. 45 വേരിയന്റിന്റെ കൂടിയ വേഗം 150 കിലോമീറ്ററാണ്. 0-100 കിലോമീറ്റർ വേഗം കൈവരിക്കാൻ 9.0 സെക്കൻഡ് സമയം വേണം.

ചാർജിങ്

പഞ്ചിലേതുപോല മുന്നിലെ ലോഗോയ്ക്കടിയിലാണ് ചാർജിങ് പോർട്ട്. ഫിജിറ്റൽ പാനൽ വഴി ഇത് ഇലക്ട്രിക്കലി തുറക്കാം. ചാർജ് ചെയ്ത് കഴിഞ്ഞ് അടയ്ക്കാൻ മറന്നു പോയാലും കുഴപ്പമില്ല. വാഹനം സ്റ്റാർട്ട് ചെയ്താൽ ഇത് ഓട്ടമാറ്റിക്കായി അടയും.

ഡിസി ഫാസ്റ്റ് ചാർജിങ്ങും ഹോം ചാർജിങ്ങുമുണ്ട്. 70 കിലോ വാട്ട് ഡിസി ഫാസ്റ്റ് ചാർജ് വഴി 40 മിനിറ്റുകൊണ്ട് 10-80 ശതമാനം ചാർജാകും 55 വേരിയന്റ്. 7.2 കിലോ വാട്ട് എസി ചാർജറാണെങ്കിൽ 10100 ശതമാനമാകാൻ 7.9 മണിക്കൂർ വേണം. 15 ആംപിയർ സോക്കറ്റ് വഴിയും ചാർജ് ചെയ്യാം. 10-100 ശതമാനമാകാൻ 21.0 മണിക്കൂർ വേണം.

60 കിലോവാട്ട് ചാർജർ വഴി 40 മിനിറ്റ് കൊണ്ട് കർവിന്റെ 45 വേരിയ ന് 10-80 ശതമാനം ചാർജാകും. 7.2 കിലോവാട്ട് എസി ഫാസ്റ്റ് ചാർജ റാണെങ്കിൽ 6.5 മണിക്കൂർ വേണം. 15 ആംപിയർ സോക്കറ്റ് വഴിയാണ ങ്കിൽ 17. 5 മണിക്കൂറും.

هذه القصة مأخوذة من طبعة September 01,2024 من Fast Track.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة September 01,2024 من Fast Track.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من FAST TRACK مشاهدة الكل
ത്രില്ലിങ് പെർഫോമർ
Fast Track

ത്രില്ലിങ് പെർഫോമർ

585 കിലോമീറ്റർ റേഞ്ചുമായി ടാറ്റയുടെ പ്രീമിയം എസ്യുവി കൂപ്പെ കർവ്

time-read
4 mins  |
September 01,2024
ആഡംബരം നിറച്ച് 5 സീരീസ്
Fast Track

ആഡംബരം നിറച്ച് 5 സീരീസ്

ബിഎമ്മിന്റെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ അടക്കം മൂന്ന് പുതിയ താരങ്ങൾ നിരത്തിലേക്ക്

time-read
2 mins  |
September 01,2024
ട്വിൻ മോഡലുകളുമായി മിനി
Fast Track

ട്വിൻ മോഡലുകളുമായി മിനി

മിനിയുടെ രണ്ടാമത്തെ ഇലക്ട്രിക് മോഡൽ കൺട്രിമാനും കൂപ്പർ എസിന്റെ പരിഷ്കരിച്ച പതിപ്പും നിരത്തിലേക്ക്

time-read
2 mins  |
September 01,2024
അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ
Fast Track

അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ

ഉത്തരേന്ത്യയിൽനിന്നും ഒട്ടേറെ ഡീസൽ വാഹനങ്ങൾ ഏജന്റ് മുഖേന കേരളത്തിലെത്തുന്നുണ്ട്. വിലക്കുറവാണ് ആകർഷണം. പക്ഷേ റജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കാനുണ്ട് ഒട്ടേറെ കാര്യങ്ങൾ

time-read
1 min  |
September 01,2024
മിഡ്സ് എസ് യു വി വിപണി പിടിക്കാൻ ടാറ്റാ കർവ്
Fast Track

മിഡ്സ് എസ് യു വി വിപണി പിടിക്കാൻ ടാറ്റാ കർവ്

കർവ് ഇവിയോടൊപ്പമാണ് കർവിന്റെ ഐസ്(ICE- Internal cumbastian engine) മോഡൽ ഔദ്യോഗികമായി ടാറ്റ അവതരിപ്പിച്ചത്

time-read
1 min  |
September 01,2024
ബ്രിട്ടീഷ് ഐക്കൺ
Fast Track

ബ്രിട്ടീഷ് ഐക്കൺ

മോഡേൺ ക്ലാസിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവും മികച്ച പെർഫോമൻസുമായി ട്രയംഫ് സ്പീഡ് 400

time-read
2 mins  |
September 01,2024
CLASS LEADING!
Fast Track

CLASS LEADING!

സെഡാന്റെ സ്ഥലസൗകര്യവും എസ്യുവിയുടെ തലയെടുപ്പും ഡ്രൈവ് കംഫർട്ടുമായി സിട്രോയെൻ ബസാൾട്ട് എസ്യുവി കൂപ്പ

time-read
3 mins  |
September 01,2024
മോഡേൺ റോഡ്സ്റ്റർ
Fast Track

മോഡേൺ റോഡ്സ്റ്റർ

സിറ്റിയിലും ഹൈവേയിലും ഒരുപോലെ അനായാസ റൈഡ് നൽകുന്ന റോയൽ എൻഫീൽഡിന്റെ പുതിയ മോഡൽ ഗറില

time-read
2 mins  |
September 01,2024
റേഞ്ചിലും വിലയിലും ഞെട്ടിച്ച് ഓല ബൈക്കുകൾ
Fast Track

റേഞ്ചിലും വിലയിലും ഞെട്ടിച്ച് ഓല ബൈക്കുകൾ

വില 75,000 മുതൽ അടുത്തവർഷം ആദ്യം വിപണിയിലെത്തും

time-read
2 mins  |
September 01,2024
ശ്രദ്ധിക്കുക.നിങ്ങളും തട്ടിപ്പിനിരയാകാം!!
Fast Track

ശ്രദ്ധിക്കുക.നിങ്ങളും തട്ടിപ്പിനിരയാകാം!!

ഇ-ചെല്ലാന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടിപ്പ് വ്യാപകം

time-read
1 min  |
September 01,2024