അഞ്ചു കൊണ്ട് ജനങ്ങൾക്ക് 5,000 രൂപ പ്രതിമാസ സ്റ്റൈപൻഡോടെ 12 മാസക്കാലം ഇന്റേൺഷിപ് ഒരുക്കുന്ന പദ്ധതിയാണ് ഒക്ടോബർ 3നു കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്ത "പ്രൈം മിനിസ്റ്റേഴ്സ് ഇന്റേൺഷിപ് സ്കീം ഇൻ ടോപ് കമ്പനീസ്'. വിവിധ പ്രഫഷനലുകളിലെ ബിസിനസ് സാഹചര്യത്തിൽ ഇന്റേണുകൾക്കു പരിശീലനം ലഭിക്കാൻ അവസരമൊരുക്കുന്ന ഈ ബൃഹദ് പദ്ധതിയുടെ റജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 25 വരെ റജിസ്റ്റർ ചെയ്യാം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഭിക്കുന്ന അക്കാദമിക് പരിശീലനങ്ങളും വ്യവസായങ്ങളിൽ ആവശ്യമായ തൊഴിൽ നൈപുണികളും തമ്മിലുള്ള വിടവു നികത്തി, യുവജനങ്ങളെ തൊഴിൽസജ്ജരാക്കുകയെന്ന ലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത്, ഇന്റേൺഷിപ്പിന്റെ 12 മാസത്തിൽ പകുതിയെങ്കിലും ചെലവിടുന്നത് ജോലി സ്ഥലത്തായിരിക്കും. ക്ലാസ് മുറികളിൽ ആയിരിക്കില്ല. നൈപുണ്യ വികസനം, അപ്രന്റിസ്ഷിപ്, ഇന്റൺഷിപ്, ട്രെയിനിങ് മുതലായവയിൽ നിലവിലുള്ള എല്ലാ കേന്ദ്ര-സംസ്ഥാന പദ്ധതികളിൽ നിന്നും സ്വതന്ത്രമായിട്ടാണ് ഇതു വിഭാവനം ചെയ്തു ദേശീയതലത്തിൽ നടപ്പാക്കുന്നത്. തൃപ്തികരമായി ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കു കമ്പനി ഔദ്യാഗികമായി സർട്ടിഫിക്കറ്റും നൽകും.
പങ്കാളികളായി 500 സ്ഥാപനങ്ങൾ
2024-25 സാമ്പത്തികവർഷം പൈലറ്റ് പ്രോജ കായി ഒന്നേകാൽ ലക്ഷം പേർക്കു മുൻനിര കമ്പനികളിൽ ഇന്റേൺഷിപ് സൗകര്യമൊരുക്കും. റിലയൻസ്, ടാറ്റ, ഇൻഫോസിസ്, എൻടിപിസി, ഇന്ത്യൻ ഓയിൽ, ബജാജ്, മഹീന്ദ്ര, കോൾ ഇന്ത്യ, ഇന്ത്യൻ റെയിൽവേസ്, ടൈറ്റൻ, ഡോ.റെഡ്ഡീസ്, ഭാരത് അലുമിനിയം, ഗോദ് റേജ്, എൽജി., അശോക് ലെയ്ലാൻഡ്, നിർമ, ടിവിഎ സ്, ബേയർ, ഹണിവെൽ, വോൾടാസ്, അദാനി, ബജാജ്, സ്കോഡ, എസ്ബിഐ, ഐസിഐ സിഐ, എച്ച്ഡിഎഫ്സി തുടങ്ങി 500 സ്ഥാപന ങ്ങൾ ഈ പദ്ധതിയിൽ പങ്കാളികളായിക്കഴിഞ്ഞു. കഴിഞ്ഞ 3 വർഷത്തെ CSR (കോർപറേറ്റ് സർവീസ് റെസ്പോൺസിബിലിറ്റി) ചെലവു പരിഗണിച്ചാണു സ്ഥാപനങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത്. മന്ത്രാലയത്തിന്റെ അനുമതിയോടെ മറ്റു സ്ഥാപനങ്ങൾക്കും പദ്ധതിയിൽ ചേരാം.
ഇന്റേണിനു തൃപ്തികരമായ പരിശീലനം നൽകാൻ കമ്പനിക്കു പ്രയാസമുണ്ടെങ്കിൽ പ്രവർത്തനങ്ങളിൽ ടൈ അപ്പുള്ള മറ്റു മികച്ച സ്ഥാപനത്തിൽ സൗകര്യം ഏർപ്പെടുത്താം. പക്ഷേ, ചുമതല പദ്ധതിയുടെ ഭാഗമായ കമ്പനിക്കായിരിക്കും.
هذه القصة مأخوذة من طبعة October 19,2024 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 19,2024 من Thozhilveedhi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
അമേരിക്കയിൽ വീണ്ടും ട്രംപ്സ് അപ്
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
കാറ്റലോണിയയുടെ ഇതിഹാസം
വനിതാ ഫുട്ബോളിലെ പുരസ്കാരങ്ങളും കിരീടങ്ങളും വാരിക്കൂട്ടി സ്പാനിഷ് താരം അയ്റ്റാന ബോൺമറ്റി ഇതിഹാസ നിരയിലേക്ക്
സ്മാർട് വരുമാനത്തിന് സ്പോർട്സ് വസ്ത്രങ്ങൾ
സ്പോർട്സ് വസ്ത്രങ്ങളുടെ നിർമാണം ലാഭകരമായി നടത്താവുന്നൊരു സംരംഭം
കളറുള്ള ജോലിക്ക് കളിനറി ആർട്സ്
ഹോട്ടൽ മാനേജ്മെന്റിന്റെ ഉപവിഭാഗമായ കളിനറി ആർട്സിലെ ബിരുദം മികച്ച ജോലിക്കുള്ള അവസരമാണ്. കഴിഞ്ഞ ലക്കത്തെ വിവരങ്ങളിൽ നിന്നു തുടർച്ച.
കൊച്ചിൻ ഷിപ്യാഡിൽ 71 സ്കഫോൾഡർ/റിഗർ
കരാർ നിയമനം അവസാന തീയതി: നവംബർ 29
ഹയർ സെക്കൻഡറി അധ്യാപകനിയമനം യോഗ്യതയിൽ നിയമഭേദഗതിക്കു നീക്കം
കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിന് അടിസ്ഥാന യോഗ്യത പിജി ഡിപ്ലോമയാക്കാൻ ശ്രമമെന്ന് ഉദ്യോഗാർഥികളുടെ പരാതി
പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, ലബോറട്ടറി ടെക്നിഷ്യൻ ഉൾപ്പെടെ 34 പിഎസ്സി തസ്തികയിൽ വിജ്ഞാപനം ഉടൻ
വിജ്ഞാപനം നവംബർ 30ലെ ഗസറ്റിൽ
മുഖം നഷ്ടപ്പെട്ട് മാനഭംഗക്കാർ മുഖം മറയ്ക്കാതെ ജിസേൽ
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
സമ്പദ് ലോകത്തെ എലോൺ മസ്ക്
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി
2026 ഫെബ്രുവരി ഒന്നിനകം പുതിയ നിയമം പാലിക്കണം പരിഷ്കാരം ജീവനക്കാരുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കാൻ