അപൂർവചിത്രം
Manorama Weekly|April 22,2023
കഥക്കൂട്ട്
- തോമസ് ജേക്കബ്
അപൂർവചിത്രം

വൈക്കം സത്യഗ്രഹം ശതാബ്ദിയിലേക്കു കടക്കുമ്പോൾ രണ്ടു ചിത്രങ്ങൾ മനസ്സിൽ തെളിയുന്നു.

അതിലൊന്ന് ഒരു ഫോട്ടോ തന്നെയാണ്. ശതാബ്ദി ആരംഭിക്കുന്ന ദിവസം മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച ഈ ചിത്രത്തിന്റെ കാണാമറയത്തുള്ള പ്രസക്തി എന്റെ ശ്രദ്ധയിൽ പെടുത്തിയത് കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന ആർ. ഗോപാലകൃഷ്ണനാണ്. ഗാന്ധിജി വൈക്കത്തെത്തിയപ്പോഴത്തെ ഈ ചിത്രത്തിൽ ഗാന്ധിജിയുടെ പിന്നിൽ കഴുത്തിലൊരു രണ്ടാം മുണ്ടും ചുറ്റി നിൽക്കുന്നതാരാണെന്നറിയാമോ എന്നു ഗോപാലകൃഷ്ണൻ ചോദിച്ചു. മണ്ഡപത്തിൽ (എം.കെ.) ശങ്കരൻ നായർ എന്നു പറഞ്ഞു തന്നു. വൈക്കം സത്യഗ്രഹം തുടർന്നുപോകാൻ പിന്നിൽനിന്നു വിയർപ്പൊഴുക്കിയവരിൽ പ്രമുഖനായൊരാൾ. അവർ ഒരു മുവർസംഘമായിരുന്നു. ഒരേ കുടുംബത്തിലെ സഹോദരീസഹോദരന്മാരുടെ മക്കളായ ശങ്കരൻ നായർ, നാരായണൻ നായർ, രാമൻ നായർ. ഇവരിൽ ശങ്കരൻ നായരെ സമകാലികനാക്കാൻ വേണ്ടി ഗോപാലകൃഷ്ണൻ ഒരു വിവരം കൂടി തന്നു. നമ്മുടെ ശിവദാസ് സാറിന്റെ പിതാവാണു കഥാപുരുഷൻ.

هذه القصة مأخوذة من طبعة April 22,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة April 22,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.