മരണചിന്തകൾ
Manorama Weekly|December 16,2023
കഥക്കൂട്ട്
തോമസ് ജേക്കബ്
മരണചിന്തകൾ

സ്വന്തം മരണത്തെപ്പറ്റി ചിന്തിക്കാൻ പേടിയുള്ളവരാണു പലരും. എന്നാൽ, തന്റെ മരണവും മരണാനന്തര ചടങ്ങുകളും എങ്ങനായിരിക്കണമെന്നു ചിന്തിക്കുകയും എഴുതുകയും ചെയ്ത പലരുമുണ്ട്.

മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരി 2004 ൽ പറഞ്ഞു: മിന്നൽ എനിക്കെന്നും ഹരമാണ്. മഴയിൽ മിന്നലേറ്റ് ഒരു നിമിഷം കൊണ്ടു യാത്രയാവുക. മനോഹരമാണ് ആ മരണം പോലും.

സുഗതകുമാരിയെ 2020ൽ കാത്തിരുന്നത് സ്വാഭാവിക മരണമായിരുന്നു.

താൻ മരിച്ചു കിടക്കുമ്പോൾ വധുവിനെപ്പോലെ ഒരുക്കണമെന്നു പ്രശസ്ത നടി സ്മിതാ പാട്ടീൽ പറഞ്ഞിരുന്നു. സ്മിതയുടെ മൃതദേഹം മോർച്ചറിയിൽ നിന്നു വീട്ടിൽ കൊണ്ടുവന്നപ്പോൾ മേക്കപ്പ്മാൻ ദീപക് സാവന്ത് അപ്പറഞ്ഞതുപോലെ ചെയ്തു. സ്മിത എല്ലാ പ്രൗഢിയോടും കൂടെ കിടക്കുന്നതുകണ്ടു പലരും അന്തിച്ചു. തണുത്തുവിറങ്ങലിച്ച ദേഹത്ത് മേക്കപ്പ്  പുരട്ടുമ്പോൾ തന്റെ കൈ വിറയ്ക്കുക പോലുമുണ്ടായി എന്നു സാവന്ത് പറഞ്ഞു.

തന്റെ ശവക്കല്ലറയുടെ മുകളിൽ താഴെ ക്കാണുന്ന വരികൾ മാഞ്ഞുപോകാത്ത രീതിയിൽ എഴുതിവയ്ക്കണമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര നടനുള്ള ദേശീയ പുരസ്കാരം നേടിയ പി.ജെ. ആന്റണി കുറിച്ചുവച്ചിരുന്നു.

هذه القصة مأخوذة من طبعة December 16,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة December 16,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل