ഇടതന്മാർ
Manorama Weekly|July 06,2024
കഥക്കൂട്ട്
തോമസ് ജേക്കബ്
ഇടതന്മാർ

ഇടങ്കയ്യന്മാരായ കുട്ടികളെ വലങ്കയ്യന്മാരാക്കാൻ ശ്രമിക്കരുതേന്നു പറയാറുണ്ട്. അങ്ങനെ ചെയ്താൽ തലച്ചോറിൽ അവരുടെ നിയന്ത്രണ കേന്ദ്രം സ്ഥാനം മാറുമ്പോൾ കുട്ടിക്കു വിക്കു വരാം എന്നു പറഞ്ഞാണു പേടിപ്പിക്കുക. ഇതിനിടയ്ക്ക് ഇടങ്കയ്യൻ ക്രിക്കറ്ററെ വലങ്കൈകൂടി പരിശീലിപ്പിച്ച് രണ്ടു കൈയ്ക്കും സ്വാധീനമുള്ളയാളാക്കാൻ ഒരു കോച്ച് തീരുമാനിച്ചു.

ഏതു കൈകൊണ്ടാണ് എറിയുന്നതെന്ന് അമ്പയറെ മുൻകൂട്ടി അറിയിക്കണമെന്ന നിയമം ഇല്ലായിരുന്നെങ്കിൽ ഇരു കയ്യും സ്വാധീനമുള്ളയൊരാൾ നമുക്കെതിരെ പന്തെറിയാൻ വരുമ്പോൾ ഏതു കയ്യാണ് ഉപയോഗിക്കുന്നതെന്നറിയാൻ അവന്റെ ബോളിങ് ആക്ഷൻ ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പൊഴേക്ക് നമ്മുടെ വിക്കറ്റ് തെറിച്ചു പോവുമായിരുന്നു. റിവേഴ്സ് സ്വിങ് ഒക്കെ വ്യാപകമായ കാലത്ത് ഇരുകയ്യന്മാർക്കെതിരെ ഫീൽഡിൽ എവിടെയൊക്കെ ആളെ നിർത്തണമെന്നു തീരുമാനിക്കാൻ എതിർ ക്യാപ്റ്റൻ എത്ര തലപുകയ്ക്കണമെന്ന് ആലോചിച്ചു നോക്കൂ. ഫീൽഡ് ചെയ്യുമ്പോൾ പറന്ന് ഒരു കൈകൊണ്ടു പിടിക്കേണ്ട ഒരു ഉഗ്രൻ കാച്ച് വരുമ്പോൾ "ഇരുകയ്യനു ലഭിക്കുന്ന മുൻകൈ എത്രയാണന്നു പറയേണ്ടതില്ലല്ലോ.

هذه القصة مأخوذة من طبعة July 06,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة July 06,2024 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل