
പുടിച്ചത് സെയ്യറുത് എന്നേക്കുമേ മാസ് എന്ന വരിയുടെ അർത്ഥമെന്താണെന്ന് ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് തമിഴ് സൂപ്പർതാരം അജിത്കുമാർ. സൂഫി കവിയായ റൂമി എഴുതിയതുപോലെ "നിങ്ങൾ തേടുന്നതെന്താണോ, അത് നിങ്ങളെയും തേടുന്നുവെന്ന വരികൾ പോലെയാണ് എ.കെയുടെ ജീവിതം. അങ്ങനെയാണ് തമിഴ് മക്കൾ അജിത്തിനെക്കുറിച്ച് സ്നേഹത്തോടെ പറയുന്നത്. ആ സ്നേഹവാഴ്ത്ത് കേട്ടുകേട്ട് ഒടുവിൽ അജിത്ത് ഒരു പ്രസ്താവനയിറക്കി. എന്റെ പേര് അജിത്കുമാർ എന്നാണ്. ഒന്നുകിൽ അങ്ങനെ വിളിക്കു അല്ലെങ്കിൽ എ.കെ. എന്ന് വിളിക്കൂ. പക്ഷേ പഠിച്ചതല്ലേ മക്കൾ പാടൂ. തോൽവിയേയും വിജയത്തേയും കുറിച്ചോർത്ത് ആധി പിടിക്കാത്ത എ.കെയെ നോക്കി വീണ്ടും ഒരു സമൂഹം പാടി "കടവുള്ള അജിത്തേ' എന്ന്. അതും അരുതെന്ന് ആവർത്തിച്ച അജിത്തിനെ നോക്കി ഫാൻസ് പുതിയൊരു പേര് വിളിച്ചു.
"ഓറ എ.കെ
മെക്കാനിക്കിൽ നിന്ന് അഭിനയ ലോകത്തേയ്ക്ക്. അവിടെ നിന്ന് വീണ്ടും പിടിച്ചെഴുന്നേറ്റു വീണ്ടും മുന്നോട്ട്. ഇപ്പോഴിതാ 53-ാം വയസ്സിൽ രാജ്യത്തിനുതന്നെ അഭിമാനമായി തന്റെ എക്കാലത്തേയും സ്വപ്നപദ്ധതിയായ കാർ റേസിംഗ് ടീമുമായി തലയുയർത്തി നിൽക്കുന്നു.
ദുബായ് 24 എച്ച് കാറോട്ട മത്സരത്തിലാണ് നടൻ അജിത്ത് കുമാറിന്റെ ടീം മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ വാർത്ത താരത്തിന്റെ ആരാധ കർ മാത്രമല്ല സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്തുകഴിഞ്ഞു. ദുബായ് ഓട്ടോഡ്രോമിൽ നടന്ന കാർ റേസിംഗ് കാണാനെത്തിയതും നിരവധിപ്പേരാണ്.
2024 സെപ്തംബറിലാണ് താരം അജി ത്കുമാർ റേസിംഗ്' എന്ന റേസിംഗ് ടീം സ്ഥാപിച്ചത്. ടീമിൽ അജിത്തിന് കൂട്ടായി മാത്യു ടി, ഫാബിയാൻ ഡഫിയക്സ്, കാമറൂൺ മക്ലിയോഡ് എന്നിവരുമുണ്ടായിരുന്നു.
വച്ചുനീട്ടുന്ന സ്നേഹത്തെ യാകെ ചേർത്തുപിടിച്ചാണ് ഈ മനുഷ്യൻ ഇഷ്ടങ്ങൾക്ക് പിന്നാലെ പായുന്നത്. മൾട്ടി ടാസ്കിംഗ് ഇഷ്ടമല്ലാത്ത, പോകുന്നവഴിയിൽ ആരവവുമായി കൂടെ കൂടുന്നവരോട് ചിരിച്ചുകൊണ്ട് സമയം പാഴാക്കാതെ ഇഷ്ടപ്പെട്ടത് ചെയ്ത് മുന്നേറുകയെന്ന് ആവർത്തിക്കുന്ന എ.കെ. ഒരാവേശമാണ്. പരാജയപ്പെടാനുള്ള സാധ്യതകൾ ഇതൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കുന്നവരെ നോക്കി ചിരിച്ചുകൊണ്ടാണ് തന്റെ 53-ാം വയസ്സിലും ആ മനുഷ്യൻ പറഞ്ഞത് "എന്നം പോൾ വാഴ്‌കെ എന്നാണ്.
هذه القصة مأخوذة من طبعة February 1-15, 2025 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 1-15, 2025 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

പ്രതിഫലം താരം തീരുമാനിക്കും
താരങ്ങളുടെ പ്രതിഫലം തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. പക്ഷേ അവർക്ക് ചെയ്യാവുന്ന മറ്റുചില കാര്യങ്ങൾ കൂടിയുണ്ട്. അത്തരം വിഷയങ്ങൾ അഡ്രസ് ചെയ്യപ്പെട്ടാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂ. നിർമ്മാതാക്കളെ ഒറ്റുന്ന ചില നിർമ്മാതാക്കൾ ചില താക്കോൽ സ്ഥാനങ്ങളിൽ ഇരിപ്പുണ്ട്. ഇവിടെ ഗുണപരമായ മാറ്റങ്ങൾ പലതും സംഭവിക്കുന്നുണ്ട്. നല്ല നാളുകൾ വരും, നല്ല സിനിമകൾ സൃഷ്ടിക്കപ്പെടും. പക്ഷേ അതിനായി നാം ചില കാര്യങ്ങൾ കണ്ണുതുറന്നുതന്നെ കാണണം. അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കുകയല്ല വേണ്ടത്- നടിയും നിർമ്മാതാവുമായ സാന്ദ്രാതോമസ് തന്റെ നിലപാട് വ്യക്തമാക്കുന്നു. മലയാള സിനിമാമേ ഖല നിലവിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ആനുകാലിക സിനിമാ സംഭവവികാസങ്ങളെക്കുറിച്ചും 'നാന'യോട് സംസാരിക്കുകയായിരുന്നു അവർ

കത്തനാർ
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കത്തനാർ

എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...
മലയാളികൾ എക്കാലവും ഇഷ്ടപ്പെടുന്ന ഒരു കോമ്പിനേഷനാണ് സംവിധായകൻ സത്യൻ അന്തിക്കാടും നടൻ മോഹൻലാലും

പരിവാർ
മോതിരം കിട്ടാതെ ഉണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് \"പരിവാർ

തുടക്കം ഉഷാർ ശ്രുതി ഹാപ്പിയാണ്
2025 ന്റെ തുടക്കം ഉഷാറായതിന്റെ സന്തോഷത്തിലാണ് ശ്രുതി ജയൻ. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത അം അഃയിലെ ജിൻസിയായി വേഷപ്പകർച്ച നടത്തിയ ശ്രുതി ജയനെത്തേടി പ്രശംസകൾ വന്നുനിറയുകയാണ്. വർഷത്തുടക്കം ജിൻസി തന്ന സന്തോഷം പോലെതന്നെ തന്റെ ഏറ്റവും വലിയ സന്തോഷമായ രാജശ്യാമ എന്ന കലാക്ഷേത്രയ്ക്കും തുടക്കമായിരിക്കുകയാണ്. തന്റെ സന്തോഷങ്ങളും ഒപ്പം വിശേഷങ്ങളും ശ്രുതി സംസാരിച്ചുതുടങ്ങി.

ജീവിതത്തെ മാറ്റിമറിക്കുന്ന മറിമായങ്ങളിലൂടെ ഒരച്ഛനും മകനും
ജോഷിമാത്യുവിന്റെ ദൈവത്തിൻകുന്ന് ആണ് ആദ്യചിത്രം

മിസ്റ്റർ ചേകവന്മാരുടെ ശ്രദ്ധയ്ക്ക്...നിങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധി
ഇല്ല നന്ദൻ... എന്റേതാകുമ്പോൾ എന്റെ ത്രിൽ നശിക്കും.. നിന്റെ ബിനാമിയായി എനിക്കവിടെ ചെന്നു കയറാം. മരണം വരെ ഭൂമിയിൽ ഒരു വാടകക്കാരനായി കഴിയാനാണ് എനിക്കിഷ്ടം. ഒന്നും ഒന്നും എനിക്ക് സ്വന്തമാക്കേണ്ട... നോ സ്ട്രിംഗ്സ് അറ്റാച്ച്ഡ്.. അങ്ങനെ തീരണം കളി....

പ്രഭാസ്-അനുപംഖേർ
ലോകോത്തര സാങ്കേതിക നിലവാരത്തിൽ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ദാസേട്ടന്റെ സൈക്കിൾ
കുടുംബത്തിന്റെ നിലനിൽപ്പിനായി ദാസേട്ടന്റെ സൈക്കിൾ ഓടിക്കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർ ദാസേട്ടന് ഹൃദയത്തിലിടം നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഹരീഷ് പേരടി പറയുന്നു

കഥയാണ് താരം.അന്നും ഇന്നും- വിജിതമ്പി
മാറ്റങ്ങൾ കൂടുതൽ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യം. എന്നാൽ സിനിമയുടെ പഴയ ഗൗരവസ്വഭാവം നഷ്ടമായോ എന്ന് സംശയ മുണ്ട്. ഇപ്പോൾ ഒരേസമയം, മൂന്നും നാലും ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിംഗിനെക്കുറിച്ചൊക്കെ ചിന്തിക്കു ന്നത് പിന്നീടാണ്. പണ്ട് അതായിരുന്നില്ല സ്ഥിതി- സംവിധായകൻ വിജിതമ്പി പറയുന്നു. മലയാളസിനിമയിൽ വന്നുഭവിച്ച മാറ്റങ്ങളെക്കുറിച്ചും സമകാലിക സാഹചര്യങ്ങളെക്കുറിച്ചും നാനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.