ചക്കേം മാങ്ങേം മുമ്മാസം, ചേനേം ചേമ്പും മുമ്മാസം, താളും തകരം മുമ്മാസം, അങ്ങനേം ഇങ്ങനേം മുമ്മാസം.'' ഇങ്ങനെ ജീവിച്ച ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. ഒരു തരം കാർബൺ ന്യൂട്രൽ ഭക്ഷണരീതി. എല്ലാം നാടൻ, തനി നാടൻ, ജൈവൻ.
മലയാളിയുടെ തീൻമേശയിൽ കിഴങ്ങുവർഗവിളകൾ എത്രമാത്രം പ്രധാനമായിരുന്നു എന്നറിയാൻ ഈ ചൊല്ലു മതി. ചക്കയും ചീനിയും നല്ല ഉഷാറ് മത്തിയും അയലയും നാട്ടിൻപുറങ്ങളിൽ ലഭ്യമായിരുന്നു. ഇവയൊക്കെ ഒരുക്കിയെടുത്ത് പാചകം ചെയ്യാൻ കുടുംബത്തിൽ ആൾക്കാരും ഉണ്ടായിരുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചിന്റെ കണക്കനുസരിച്ച് ഒരാൾ ഒരു ദിവസം ഏതാണ്ട് 270 ഗ്രാം ധാന്യങ്ങളും 90 ഗ്രാം പയറുവർഗങ്ങളും 300 ഗ്രാം പച്ചക്കറികളും 100 ഗ്രാം പഴങ്ങളും 300 ഗ്രാം പാലുൽപന്നങ്ങളും അടക്കമുള്ള സമീകൃതഭക്ഷണം കഴിക്കണം. ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഈ ഭക്ഷണക്രമം വെല്ലുവിളി തന്നെ. എന്നാൽ, വീട്ടുവളപ്പിൽ വിലയേറിയ രാസവളങ്ങളോ കീട-കുമിൾ നാശിനികളോ പ്രയോഗിക്കാതെതന്നെ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്താൽ ഈ വെല്ലുവിളി നേരിടാം. മരച്ചീനി ഒഴികെ ചേന, വിവിധയിനം ചേമ്പുകൾ, കാച്ചിലുകൾ, ചെറുകിഴങ്ങ്, നന കിഴങ്ങ്, മുൾക്കിഴങ്ങ്, കൂർക്ക, കൂവ, മധുരക്കിഴങ്ങ് എന്നിവയെല്ലാം ഏറെനാൾ സൂക്ഷിച്ചുവയ്ക്കാനുമാകും. ഇവ എങ്ങനെ നല്ല രീതിയിൽ വിളയിക്കാമെന്നു നോക്കാം.
ചേന
മഴയെ ആശ്രയിച്ചും നനച്ചും ചേന കൃഷി ചെയ്യാം. വയലുകളിൽ ഡിസംബർ-ജനുവരി മാസങ്ങളിൽ മിതമായ നനയോടെയും പിന്നീട്, വേനൽമഴയുടെ ആരംഭത്തോടെയും ചേനക്കൃഷി തുടങ്ങാം. സാധാരണ കുംഭമാസത്തിൽ വേനൽമഴയുടെ പിൻപറ്റിയാണ് നിലം ഒരുക്കൽ. കാത്സ്യം ഒരുപാടു വേണം ചേനയ്ക്ക്. ചേനയുടെ ചൊറിച്ചിലിനു പിന്നിൽ അതിലെ കാത്സ്യം ഓക്സലേറ്റ് തരികളാണ്. അതിനാൽ, തടം കിളച്ചൊരുക്കുമ്പോൾ തന്നെ ഒരു കുഴിക്ക് 100 ഗ്രാം തോതിൽ കുമ്മായപ്പൊടി അല്ലെങ്കിൽ ഡോള മൈറ്റ് ചേർക്കുക. കഴുത്ത് അഴുകി വീഴുന്ന Collar rot രോഗം ചെറുക്കാനും ഇതു സഹായിക്കും. 8-9 മാസം കഴി ഞ്ഞ് വിളവെടുത്താൽ ദീർഘകാലം സൂക്ഷിച്ചുവയ്ക്കാം. ശ്രീ പദ്മ, ഗജേന്ദ്ര, ശ്രീ ആതിര എന്നിവ നല്ല പാചകഗുണം ഉള്ള ഇനങ്ങൾ. ആദ്യത്തെ രണ്ടും ചൊറിച്ചിൽ ഇല്ലാത്ത ഇനങ്ങൾ.
هذه القصة مأخوذة من طبعة April 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും