കൈ നിറയെ കാശ് തരുന്ന കൃഷി അന്വേഷിക്കുകയാണോ? കാർഷികമേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹമുണ്ടോ? കാർഷികജീവിതത്തിന്റെ സൗഭാഗ്യങ്ങൾ അനുഭവിക്കുന്നതിനൊപ്പം സമ്പത്തും നേടാൻ അവസരങ്ങൾ തുറക്കുകയാണ് പഴവർഗകൃഷി. വെറും പഴങ്ങളല്ല, വിപണിക്കു പ്രിയപ്പെട്ട വിദേശപ്പഴങ്ങൾ ആദ്യ വർഷം തന്നെ ആദായമേകിത്തുടങ്ങുന്ന ഡ്രാഗൺ ഫ്രൂട്ട് മുതൽ 10-12 വർഷം കാത്തിരിക്കേണ്ടിവരുന്ന മാങ്കോ സ്റ്റിൻ വരെ ഇക്കൂട്ടത്തിലുണ്ട്. 3-4ഏക്കറിലെ കൃഷിയിലൂ ടെ മാന്യമായി ജീവിക്കാനുള്ള വരുമാനം മിക്ക പരമ്പരാഗത വിളകളിൽനിന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇവയുടെ മുന്നേറ്റം.
റബറിനു പകരമായി പലരും കാണുന്ന റംബുട്ടാനാണ് ഇവയിൽ പ്രധാനി. വീട്ടുവളപ്പിലെ പ്രിയവിളയെന്ന സ്ഥാനം വിട്ടു തോട്ടവിളയായി മാറിയ മാങ്കോസ്റ്റിനും അതിവേഗം വരുമാനമെന്ന മോഹനവാഗ്ദാനം നൽകുന്ന ഡ്രാഗൺ കൂട്ടും മുതൽമുടക്ക് കുറവുള്ള പാഷൻ ഫ്രൂട്ടുമൊക്കെ കൃഷിക്കാർക്കു പ്രതീക്ഷ നൽകുന്നു. ഇവയുടെ കൃഷിരീതികളും സവിശേഷതകളുമൊക്കെ എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാൽ വിപണിയിൽ ഇവയുടെ പ്രകടനമെങ്ങനെ? വിപണിക്കുവേണ്ടി കൃഷി ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? സ്ഥിരവരുമാനത്തിനായി കൃഷി ചെയ്യുന്നവർ വിളവെടുപ്പിനു മുൻപും ശേഷവും ചെയ്യേണ്ടതെന്തൊക്കെ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ കർഷകരുടെ മനസ്സിൽ ഉയരുന്നുണ്ട്. ഇവയ്ക്കുള്ള ഉത്തരങ്ങൾ ഈ രംഗത്ത് ആദ്യമിറങ്ങി നേട്ടമുണ്ടാക്കിയ കർഷകരോടും വ്യാപാരികളോടും വ്യാപാരത്തിലേക്കു ചുവടുമാറിയ കർഷകരോടും ചോദിക്കാം.
ഈ പഴങ്ങളുടെ മൊത്തത്തിലുള്ള സംരംഭസാധ്യതകൂടി അറിയേണ്ടതുണ്ട്. ഏതു സംരംഭത്തിന്റെയും വിജയപരാജയ ങ്ങൾ നിർണയിക്കാൻ മാനേജ്മെന്റ് വിദഗ്ധർ ഉപയോഗി ക്കാറുള്ള പരിശോധനയാണ് സ്വോട്ട് അനാലിസിസ് അഥവാ ശക്തി - ദൗർബല്യ - സാധ്യതാപഠനം. കേരളത്തിലെ വിദേശ പഴവർഗങ്ങളുടെ ശക്തിദൗർബല്യങ്ങൾക്കൊപ്പം ഈ രംഗത്തെ പ്രമുഖ സംരംഭകരുടെ അനുഭവങ്ങളും ചുവടെ.
ഉഷ്ണമേഖലാ പഴവർഗകൃഷി
കേരളത്തിൽ ഉഷ്ണമേഖലാ പഴവർഗകൃഷിക്കുള്ള മികവുകളും ദൗർബല്യങ്ങളും ആദ്യം നോക്കാം.
മികവുകൾ
അനുകൂല കാലാവസ്ഥ, വിദ്യാസമ്പന്നരായ കൃഷിക്കാർ, ഫലഭൂയിഷ്ഠമായ മണ്ണ്, രാജ്യമാകെ വിപണി, പഴങ്ങൾ ആരോഗ്യ ഭക്ഷണമെന്ന തിരിച്ചറിവ്.
ദൗർബല്യം
هذه القصة مأخوذة من طبعة September 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇതാണെന്റെ റിയൽ ലൈഫ്
കൃഷിയിലേക്കു വന്നതോടെ ആരോഗ്യപ്രശ്നങ്ങൾ മാറി, ഉത്സാഹം നിറഞ്ഞു
അത്രമേൽ സ്നേഹിക്കയാൽ
മുൻ ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബിനു നഗരത്തിലും നാട്ടിൻപുറത്തും കൃഷി
"ശിഷ്ട’മല്ല, ഇനി വിശിഷ്ട ജീവിതം
കൃഷിക്കു മുന്നൊരുക്കം: 25 കൽപനകൾ
ഫയലിൽ നിന്നു വയലിലേക്ക്
കൃഷിയോടൊപ്പം കാർഷിക പൊതുപ്രവർത്തനവും
പണിമുടക്കാത്ത തൂമ്പ
പിടി വിടാത്ത തൂമ്പ നിർമിച്ച് ഇടുക്കിയിലെ കർഷക ശാസ്ത്രജ്ഞൻ
വിഷാദമകറ്റും കൃഷി
വിശ്രമജീവിതകാലത്തെ വിരസത വിഷാദരോഗത്തിലേക്കു നീങ്ങാതെ ജീവിതം തിരിച്ചുപിടിക്കാൻ കൃഷി
നാരകസുഗന്ധം നുകർന്ന് വിശ്രമജീവിതം
ഉദ്യോഗശേഷം കൃഷിക്കിറങ്ങുമ്പോൾ
പാറപ്പുറത്താണ് കൃഷി സ്നേഹമാണാദായം
നെല്ലു മുതൽ റംബുട്ടാൻ വരെ വിളയുന്ന ബഹുവിളത്തോട്ടമാണ് ഊരകം കാരപ്പാറയിലെ പാറപ്പുറത്ത് കുഞ്ഞാലിക്കുട്ടി ഒരുക്കിയ തോട്ടം
മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ
പുതിയ ഇനം പൂച്ചെടിയായതിനാൽ തൈകൾ ഉൽപാദിപ്പിച്ച് ഓൺലൈൻ വിപണനം വഴി വരുമാനം നേടാനുമാവും.
കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ
കർഷകർക്ക് സ്വന്തം കൃഷിടങ്ങളിൽത്തന്നെ കുറഞ്ഞ ചെലവിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ തയാർ