![ചിക്കൻപോക്സ്: വരാതെ നോക്കാം ചിക്കൻപോക്സ്: വരാതെ നോക്കാം](https://cdn.magzter.com/1386763878/1730523318/articles/1ax13p4i61731409218558/1731409774520.jpg)
നേരിയ ചൊറിച്ചിലോടു കൂടെ ആരംഭിക്കുന്ന ചുവന്നു തിണർത്ത പാടുകളിൽ നിന്നും തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകൾ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കൻപോക്സിന്റെ പ്രധാന ലക്ഷണം. കാഴ്ചയിൽ മെഴുകു ഉരുക്കി ഒഴിച്ചാൽ ഉണ്ടാവുന്നത് പോലെ ഇരിക്കും. ത്വക്കിൽ കുരുക്കൾ ഉണ്ടാവുന്നതിനു മുൻപ് തന്നെ തലവേദന, പനി, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവ ഉണ്ടാകാവും.
നെഞ്ചിലോ പുറകിലോ മുഖത്തോ ആരംഭിക്കുന്ന ഈ കുരുക്കൾ, ക്രമേണ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും നിറയുന്നു. അസുഖത്തിന്റെ കഠിന്യമനുസരിച്ച് വായ, ഗുഹ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ വരെ വൈറസ് കയ്യേറി കുരുക്കൾ വിതയ്ക്കുന്നു. ഈ ഘട്ടത്തിൽ ശരീരം മുഴുവൻ ചൊറിച്ചിലും ഉണ്ടാവും. ക്രമേണ കുരുക്കൾ പൊട്ടി വടുക്കളോ പൊറ്റകളോ ആയി മാറുന്നു. അഞ്ചു മുതൽ ഏഴു ദിവസം വരെ ശരീരത്തിൽ ഈ ലക്ഷണങ്ങൾ നിലനിൽക്കും.
വേരിസെല്ല സോസ്റ്റർ വൈറസാണ് ചിക്കൻ പോക്സിനു കാരണം. വളരെ പെട്ടെന്ന് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഈ വൈറസ് പകർച്ചയുടെ പ്രധാന മാർഗ്ഗം വായുവഴിയാണ്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും വായുവിലേക്ക് വ്യാപിക്കുന്ന വൈറസ്, അതിഥിയെ തേടുന്നു. രോഗത്തിന്റെ ഇൻക്യുബേഷൻ കാലാവധി 10-21 ദിവസം വരെയാണ്, അതായത്, ഒരാളുടെ ശരീരത്തിൽ രോഗാണു കയറിയ ശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ ഇത്രയും ദിവസങ്ങൾ എടുക്കാം.
രോഗം പകർത്തുന്നത്
ത്വക്കിൽ കുരുക്കൾ ഉണ്ടാവുന്നതിനു ഒന്നോ രണ്ടോ ദിവസം മുൻപേ തന്നെ രോഗം പകർ ത്തുന്നത് തുടങ്ങും. ഇത് കൂടാതെ ശരീരത്തിലു ണ്ടാകുന്ന കുമിളകളിലെ വെള്ളം തട്ടുന്നത് വഴിയും അസുഖം പകരാം. കരുക്കൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ശേഷം 10 ദിവസത്തേക്ക് രോഗപ്പകർച്ചാ സാധ്യത തുടരും.
മൂർച്ഛിക്കുന്നതിന്റെ പ്രശ്നങ്ങൾ
ന്യൂമോണിയ, തലച്ചോറിലെ അണുബാധ, തൊലിപ്പുറത്തെ അണുബാധ, ഞരമ്പ് പൊട്ടി അഥ വാ അരച്ചൊറി എന്നിവയാണ് രോഗത്തിന്റെ സങ്കീർണ്ണതകൾ. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ചിക്കൻപോക്സ് വഴിയുള്ള അപകട സാധ്യത കുറവാണ്. സാധാരണയായി ഒരു തവണ ചിക്കൻപോക്സ് വന്നാൽ വീണ്ടും വരാനുള്ള സാധ്യത വളരെ കുറവാണ്. വൈറസ് വഴി വീണ്ടും അക്രമിക്കപ്പെട്ടാലും ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ ശ്രദ്ധിക്കപ്പെടാതെ പോകാറാണ് പതിവ്.
ചികിത്സ എപ്പോൾ?
هذه القصة مأخوذة من طبعة October 2024 من Ayurarogyam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2024 من Ayurarogyam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
![ആത്മഹത്യ ഒന്നിനും പരിഹാരമല്ല ആത്മഹത്യ ഒന്നിനും പരിഹാരമല്ല](https://reseuro.magzter.com/100x125/articles/5093/1883342/Dh_exjgQo1731410569301/1731411497200.jpg)
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ
![മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ](https://reseuro.magzter.com/100x125/articles/5093/1883342/NeVo3DTZ21731410031869/1731410563108.jpg)
മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ
പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.
![ഹൃദയത്തിനും വേണം വ്യായാമം ഹൃദയത്തിനും വേണം വ്യായാമം](https://reseuro.magzter.com/100x125/articles/5093/1883342/LTGu0vpnY1731409782102/1731410028852.jpg)
ഹൃദയത്തിനും വേണം വ്യായാമം
എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും
![ചിക്കൻപോക്സ്: വരാതെ നോക്കാം ചിക്കൻപോക്സ്: വരാതെ നോക്കാം](https://reseuro.magzter.com/100x125/articles/5093/1883342/1ax13p4i61731409218558/1731409774520.jpg)
ചിക്കൻപോക്സ്: വരാതെ നോക്കാം
ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്
![ആരോഗ്യത്തിന്റെ കലവറയായ പഴങ്ങൾ ആരോഗ്യത്തിന്റെ കലവറയായ പഴങ്ങൾ](https://reseuro.magzter.com/100x125/articles/5093/1883342/yodWZ0-W91731408496086/1731408947358.jpg)
ആരോഗ്യത്തിന്റെ കലവറയായ പഴങ്ങൾ
പഴത്തിലെ നാരുഘടകങ്ങൾദഹനം സുഖകരമാക്കുകയും ദഹനപ്രശ്നങ്ങളും മലബന്ധവും ഇല്ലാതാക്കുകയും ചെ യ്യം. പഴങ്ങളിൽ ധാരാളം ജലാംശമുള്ളതിനാൽ ശാരീരിക പ്രവർത്തനങ്ങൾക്ക് അത് മതിയാവും. രോഗാവസ്ഥകളിൽ പഴം കഴിക്കാമോ? ഏതാണ്ട് എല്ലാ രോഗാവസ്ഥകളിലും പഴം കഴിക്കാം.
![മത്സ്യവും മാംസവും ഒപ്പം ഇലക്കറികളും മത്സ്യവും മാംസവും ഒപ്പം ഇലക്കറികളും](https://reseuro.magzter.com/100x125/articles/5093/1883342/TuiRn21mS1731407763214/1731408490280.jpg)
മത്സ്യവും മാംസവും ഒപ്പം ഇലക്കറികളും
മനുഷ്യന്റെ പല്ല്, നഖം,ആമാശയം, വൻകുടൽ,ചെറുകുടൽ,നാവ്, ഉമിനീർഗ്രന്ഥികൾ ദഹനരസങ്ങൾ എല്ലാം മാംസഭുക്കിനോ സസ്യഭുക്കിനോ സമാനം അല്ല; ഇരുജീവികളുടേയും ശരീരഘടനക്ക് ഇടയിലാണ്
![അൽപ്പം ശ്രദ്ധ, ബിപി നിയന്ത്രിക്കാം അൽപ്പം ശ്രദ്ധ, ബിപി നിയന്ത്രിക്കാം](https://reseuro.magzter.com/100x125/articles/5093/1883342/HG0hS5pie1731406879615/1731407753574.jpg)
അൽപ്പം ശ്രദ്ധ, ബിപി നിയന്ത്രിക്കാം
ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഗുരുതരാവസ്ഥകൾ, കൂടാതെ വൃക്കരോഗം, മറവിരോഗം പോലുള്ള മറ്റു പല രോഗങ്ങളിലും ഏറ്റവും അധികം പങ്കുവഹിക്കുന്ന അപായ ഹേതുവാണ് രക്താതിസമ്മർദം. രക്തസമ്മർദത്തിന്റെ അളവ് വർദ്ധിക്കുന്തോറും ഈ അപായ സാധ്യതയും വർദ്ധിക്കുന്നു
![വ്യായാമത്തോട് വാശി വേണ്ട! വ്യായാമത്തോട് വാശി വേണ്ട!](https://reseuro.magzter.com/100x125/articles/5093/1883342/WQPtVBdFa1731404470865/1731406856603.jpg)
വ്യായാമത്തോട് വാശി വേണ്ട!
വ്യായാമം ചെയ്യുമ്പോൾ ഭക്ഷണം, വസ്ത്രം എങ്ങനെ, എത്ര വെള്ളം കുടിക്കണം, സുരക്ഷയും നോക്കണം
![ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത് ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്](https://reseuro.magzter.com/100x125/articles/5093/1855462/CpU15nVQg1728816148181/1728816316093.jpg)
ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്
പെട്ടെന്നുള്ള ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അസിഡിറ്റി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നെഞ്ചരിച്ചിൽ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല നടപടി
![ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും](https://reseuro.magzter.com/100x125/articles/5093/1855462/r0s80S1ym1728815861805/1728816138840.jpg)
ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും
ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.