يحاول ذهب - حر

ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും

September 2024

|

Ayurarogyam

ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.

- ഡോ. പ്രവീൺ എ. സീനിയർ കൺസൾട്ടന്റ്, ന്യൂറോ ആൻഡ് വാസ്കുലർ ഇന്റർവെൻഷണൽ റേഡിയോളജി,എസ്.യു.ടി. ആശുപത്രി പട്ടം, തിരുവനന്തപുരം

ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും

പിൻഹോൾ ശസ്ത്രക്രിയ ഉപയോഗിച്ച് മിക്ക അനൂറിസങ്ങളും ആൻജിയോഗ്രാം ചെയ്യുന്നത് പോലെ ചികിത്സിക്കാം

എന്താണ് ബ്രെയിൻ അനൂറിസം അഥവാ മസ്തിഷ് ക അനൂറിസം? രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങൾ ഒരു ബലൂൺ പോലെ പുറത്തേക്ക് വീർക്കുന്ന രോഗമാണ് അനൂറിസം. രക്തക്കുഴൽ അതിന്റെ ശേഷിക്കപ്പുറം വികസിക്കുമ്പോൾ, അവ പൊട്ടിപ്പോകുകയും തലച്ചോറിലേക്കും അല്ലെങ്കിൽ ചുറ്റുമുള്ള ഇടങ്ങളിലേക്കും രക്തസ്രാവമുണ്ടാക്കുകയും ചെയ്യുന്നു. ഇത് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു, ചിലപ്പോൾ ജീവനു തന്നെ അപകടമുണ്ടായേക്കാം.

കാരണമെന്ത്?

ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ, ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്, പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ, പ്രമേഹം, രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനൂറിസം രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.

സാധാരണയായി കണ്ടുവരുന്ന രോഗമാണോ? ജനസംഖ്യയുടെ ഏകദേശം 12 ആളുകളിൽ ബയിൽ അനൂറിസം കാണപ്പെടുന്നു. ഹൈപ്പർടെൻഷൻ, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരിലാണ് രോഗം കൂടുതലായി കാണുന്നത്.

ലക്ഷണങ്ങൾ എന്തൊക്കെയാണ്?

സാധാരണയായി പൊട്ടിപ്പോകാത്ത ബ്രയിൽ അനൂറിസം പ്രത്യേക രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. അപൂർവ്വമായി, സമീപ ഘടനകളിലുള്ള ഞെരുക്കം മൂലം തലവേദനയോ കാഴ്ചക്കുറവോ ഉണ്ടാകാം. മറ്റു കാരണങ്ങളാൽ മസ്തിഷ്കത്തിന്റെ സ്കാനിംഗ് വേണ്ടിവരുന്ന സാഹചര്യങ്ങളിൽ രക്തക്കുഴലുകൾ പൊട്ടിപ്പോകുന്നതിനു മുമ്പായി അനൂദിസം കണ്ടെത്താൻ സാധിക്കുന്നു.

ഒരു അനൂറിസം പൊട്ടുമ്പോൾ, പെട്ടെന്നുള്ള കടുത്ത തലവേദന, ഛർദ്ദി, കാഴ്ച വൈകല്യം, അപസ്മാരം, കൈകാലുകളുടെ ബലഹീനത അല്ലെങ്കിൽ ബോധം നഷ്ടമാവുക എന്നീ ലക്ഷണങ്ങൾ ഉണ്ടാകുന്നു. പെട്ടെന്ന് തന്നെ അനുയോജ്യമായ ചികിത്സ ചെയ്തില്ലെങ്കിൽ ഇത് ജീവനു തന്നെ ഭീഷണിയാണ്.

Ayurarogyam

هذه القصة من طبعة September 2024 من Ayurarogyam.

اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.

هل أنت مشترك بالفعل؟

المزيد من القصص من Ayurarogyam

Ayurarogyam

Ayurarogyam

മുത്രാശയക്കല്ല് ജീവിതശൈലി ക്രമീകരിക്കണം

മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

time to read

3 mins

February 2025

Ayurarogyam

Ayurarogyam

കുട്ടികളെ എങ്ങനെ വളർത്തണം?

കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

time to read

4 mins

February 2025

Ayurarogyam

Ayurarogyam

പൊണ്ണത്തടി മാറണ്ടേ

അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല -പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്

time to read

2 mins

February 2025

Ayurarogyam

Ayurarogyam

മുലയൂട്ടൽ നല്ലത് അമ്മയ്ക്കും കുഞ്ഞിനും

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല

time to read

1 min

February 2025

Ayurarogyam

Ayurarogyam

വെള്ളത്തിന് തുല്യം വെള്ളം മാത്രം

വെള്ളത്തോടുള്ള ആസക്തിയും വിരക്തിയും ഓരോരുത്തരിലും വ്യത്യസ്തമാണെങ്കിലും അതിന്റെ ആരോഗ്യപരമായ ആവശ്യകത എല്ലാവരിലും ഒരുപോലെയാണ്. ദിവസവും എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം 'ആക്ടീവ്, സണ്ണി, ടൈമിൽ രണ്ട് മണിക്കൂർ ഇടവിട്ട് മൂത്രവിസർജ്ജനം നടക്കത്തക്കവിധം എന്നതാണ്. അപ്പോൾ വേനലിൽ രണ്ട് മണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം കുടിക്കണം എന്നു സാരം. എന്തു കുടിക്കണം എന്നതാണ് അടുത്ത ചോദ്യം. സോഡയും കൃത്രിമ പാനിയങ്ങളും ഒഴിവാക്കുക. വെള്ളത്തിനു പകരമായി വെള്ളം മാത്രം.

time to read

1 min

February 2025

Ayurarogyam

Ayurarogyam

ക്യാൻസറിനെ അകറ്റി നിർത്താം

ശരീരത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും ക്യാൻസർ പിടിപെടാറുണ്ട്. തലച്ചോറ്, നട്ടെല്ല്, അസ്ഥി, മായം ശ്വാസകോശം, സ്തനം എന്നിങ്ങനെ മിക്കതും അവയവവങ്ങളെ അർബുദം ബാധിക്കാറുണ്ട്. ഇതി നൊക്കെ പ്രതിവിതിയും ചികിത്സയും ഇന്ന് നമുക്കിടയിൽ ഉണ്ട്. എന്നാൽ നേരം തെറ്റിയുള്ള ചികിത്സ നിങ്ങളുടെ ജീവനെടുക്കാൻ കാരണമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

time to read

1 min

February 2025

Ayurarogyam

Ayurarogyam

ആത്മഹത്യ ഒന്നിനും പരിഹാരമല്ല

ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ

time to read

4 mins

October 2024

Ayurarogyam

Ayurarogyam

മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ

പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

time to read

2 mins

October 2024

Ayurarogyam

Ayurarogyam

ഹൃദയത്തിനും വേണം വ്യായാമം

എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും

time to read

1 min

October 2024

Ayurarogyam

Ayurarogyam

ചിക്കൻപോക്സ്: വരാതെ നോക്കാം

ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്

time to read

3 mins

October 2024