മണ്ണ് പരിശോധിക്കുന്നതെല്ലാം പാഴ്ച്ചെലവല്ലേ? പണ്ടത്തെ വീടുകൾ ഇതെല്ലാം ചെയ്താണോ കാലമിത്രയും നിലനിന്നത്? ഇതെല്ലാം വെറുതെ പണം തട്ടിക്കാനുള്ള മാർഗങ്ങളല്ലേ? ടെക്നോളജിയിലെ പുതുമകളെ സംശയത്തോടെയാണ് പലരും കാണുന്നത്. അത കൊണ്ട് സ്വീകരിക്കാൻ തയാറാകാത്ത പലതും നമ്മെ പാഴ്‌ച്ചെലവിലേക്കും സ്വസ്ഥതയില്ലായ്മയിലേക്കും നയിച്ചേ ക്കാം. ചെറിയ ചില അടിസ്ഥാനകാര്യങ്ങൾ പഠിച്ച് പണിതാൽ, വീടിന്റെ ഉറപ്പ് കൂടുക മാത്രമല്ല, ചെലവ് കുറയുകയും ചെയ്യും. നമുക്കെല്ലാം ഉണ്ടാകാവുന്ന, നിർമാണസംബന്ധമായ ചില സംശയങ്ങളും ഉത്തരങ്ങളുമാണ് ഇനിയുള്ള പേജുകളിൽ.
തറയൊരുക്കും മുൻപ് പ്ലോട്ടിലെ മണ്ണ് പരിശോധിക്കാതിരിന്നാൽ വീടുപണിയുടെ ചെലവ് കൂടുമോ?
പ്ലോട്ടിലെ മണ്ണ് പരിശോധിച്ചാൽ ഒരുപക്ഷേ, വൻ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ കഴിയും. വീടുനിർമാണം ഗൗരവപൂർവം കൈകാര്യം ചെയ്യുന്നവർ അടിത്തറ നിർമാണത്തിനു മുൻപ് പ്ലോട്ടിലെ മണ്ണ് പരിശോധിക്കാറുണ്ട്. ഭൂമി ചിലയിടത്ത് പാറയായിരിക്കും, ചിലയിടത്ത് ഇളകിക്കിടക്കുന്ന മണ്ണോ മണലോ ആയിരിക്കും. നികത്തിയ നിലമോ പാടത്തോടു ചേർന്ന ഭൂമിയോ ആകാം. ഏത് മണ്ണിൽ പണിയുന്ന അടിത്തറയ്ക്കും നൽകേണ്ട ബലത്തിന് വ്യത്യാസമുണ്ടായിരിക്കും.
തൊട്ടടുത്ത പ്ലോട്ടിലെപ്പോലെയാകണമെന്നില്ല നമ്മുടെ പ്ലോട്ടിലെ മണ്ണിന്റെ ഘടന. അതുകൊണ്ടുതന്നെ, അടുത്തുള്ളവർ കരിങ്കല്ല് ഉപയോഗിച്ച് സാധാരണ അടിത്തറ നിർമിച്ചു എന്ന കാരണത്താൽ നമ്മുടെ വീടിനും സാധാരണ അടിത്തറ മതി എന്ന ചിന്ത ശരിയാവണമെന്നില്ല. ചിലപ്പോൾ ഇത് കെട്ടിടത്തിന്റെ ബലക്കുറവിനു കാരണമാകാം. ഭാവിയിൽ കെട്ടിടം ഇരുന്നുപോകാൻ സാധ്യതയുണ്ട്.
മണ്ണിന്റെ ഘടനയെക്കുറിച്ച് അറിയാത്തത് ആവശ്യമുള്ളതിലധികം ബലപ്പെടുത്തിയുള്ള അടിത്തറയുടെ നിർമാണത്തിലേക്കു നയിക്കാം. അനാവശ്യമായി തറ ബലപ്പെടുത്തുമ്പോൾ നിർമാണവസ്തുക്കളുടെ അമിതോപയോഗത്തിനും ആവശ്യത്തിലധികമുള്ള അധ്വാനം പാഴാകാനും ഇടയാകും. സ്വാഭാവികമായും ഇത് ചെലവ് കൂട്ടും. മാത്രമല്ല, നിർമിക്കുന്ന കെട്ടിടത്തിലും എടുക്കേണ്ട ലോഡിനും അനുസരിച്ചും അടിത്തറയുടെ സ്വഭാവം മാറും. ഇതും മണ്ണ് പരിശോധനയിലൂടെ മനസ്സിലാക്കാം.
വീട് വലുതായാലും കോളം ബീം സ്ട്രക്ചർ കൊടുത്താൽ ബലത്തിന്റെ കാര്യത്തിൽ പേടിക്കേണ്ട എന്നത് ശരിയാണോ? വീടിന് ബലം കിട്ടാൻ കോളം ബീം സ്ട്രക്ചറിന്റെ ആവശ്യം എല്ലായിടത്തുമില്ല.
هذه القصة مأخوذة من طبعة September 2024 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 2024 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി