കൊട്ടാരത്തേക്കാൾ വമ്പൻ പയ്യോളിയിലെ തെനങ്കാലിൽ വീടിന് ഇതിലും ഇണങ്ങുന്നൊരു വിശേഷണമില്ല. നാല് നിലകളിലായി 45000 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. അറേബ്യൻ ശൈലിയുടെ പ്രൗഢിയും മനോഹാരിതയും ഒരേപോലെ ആവാഹിച്ച രൂപം. അതിശയിപ്പിക്കുന്ന വലുപ്പത്തിനൊപ്പം അകത്തളത്തിൽ നിറയുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ ഖത്തർ ആസ്ഥാനമായ പാരിസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ തലവൻ ഇസ്മായിൽ തെനങ്കാലിൽ ആണ് വീടിന്റെ ഉടമ കോഴിക്കോട് അമദ് ആർക്കിടെക്ട്സിലെ പി. വി. മുഹമ്മദ് ഷഹീനായിരുന്നു രൂപകൽപനയും നിർമാണ മേൽനോട്ടവും. 2018 ൽ ആരംഭിച്ച വീടുപണി 2024 ലാണ് പൂർത്തിയായത്. ഒക്ടോബറിലായിരുന്നു പാലുകാച്ചൽ.
“ആദ്യം തയാറാക്കിയ പ്ലാൻ തന്നെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടു. വീടിന്റെ വലുപ്പം കൂട്ടാൻ തീരുമാനിച്ചപ്പോഴും പ്ലാനിൽ കാര്യമായ മാറ്റം വരുത്തേണ്ടി വന്നില്ല.”
പി. വി. മുഹമ്മദ് ഷഹീൻ എൻജിനീയർ
അറേബ്യൻ പ്രൗഢി
“അറബിക്കൊട്ടാരങ്ങളുടെ മാതൃകയിൽ ഒരു വീട്. ദീർഘനാളത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ വീടുപണിയുമ്പോൾ ഇസ്മായിൽ തെനങ്കാലിന്റെ ആവശ്യമതായിരുന്നു. താഴികക്കുടവും കമാനാകൃതിയിലുള്ള വാതിലുകളും ഗാംഭീര്യം തുടിക്കുന്ന തലപ്പൊക്കവു മായി “അറേബ്യൻ റോയൽ സ്റ്റൈൽ ഡിസൈൻ തന്നെയാണ് മുഹമ്മദ് ഷഹീൻ പിന്തുടർന്നത്.
തുടക്കത്തിൽ 20000 ചതുരശ്രയടി വലുപ്പമുള്ള രണ്ടുനില വീടാണ് പ്ലാൻ ചെയ്തത്. പാർട്ടി ഏരിയയും മജ്ലിസും വരുന്ന മൂന്നാം നിലയും കൊമേഴ്സ്യൽ കിച്ചണിനായി ബേസ്മെന്റ് ഫ്ലോറും ഉൾപ്പെടുത്തിയതോടെ വലുപ്പം 45000 ചതുരശ യടിയായി. ആദ്യം തയാറാക്കിയ പ്ലാനിൽ മാറ്റം വരുത്താതെ ഇവ കൂട്ടിച്ചേർത്തു.
സ്വീകരണം ഗംഭീരം
പോർട്ടിക്കോയും ഇരട്ടിപ്പൊക്കത്തിലുള്ള നെടുനീളൻ സിറ്റ്ഔട്ടുമാണ് ഏറ്റവും മുന്നിൽ. അപൂർവ ഡിസൈനിലുള്ള ഇറ്റാലിയൻ മാർബിൾ വിരിച്ച നിലം. ഒനിക്സ് മാർബിൾ പൊതിഞ്ഞ തൂണുകൾ, 69 ലൈറ്റുകളും 680 കിലോ ഭാരവുമുള്ള ഷാന്റിയർ മൂന്നിടങ്ങളിലായി ഇരിപ്പിടങ്ങൾ... വീടിന്റെ മുഴുവൻ പ്രൗഢിയും സിറ്റ് ഔട്ട് വിളിച്ചോതും. 2000 ചതുരശ്രയടിയാണ് സിറ്റ്ഔട്ടിന്റെ മാത്രം വിസ്തീർണം. അടുക്കളയോട് ചേർന്നുള്ള ഡൈനിങ് സ്പേസിലേക്ക് ഇവിടെ നിന്ന് നേരിട്ടെത്താം.
തനി അറേബ്യൻ ശൈലിയിൽ "മജ്ലിസ്"
هذه القصة مأخوذة من طبعة December 2024 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 2024 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
Stair vs Stair
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.