ഓഹരിവിപണി പ്രതീക്ഷിച്ചപോലെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി മൂന്നാം വട്ടവും അധികാരത്തിലെത്തി. ലക്ഷ്യമിട്ട ഭൂരിപക്ഷം ബിജെപിക്കു നേടാൻ സാധിക്കാതെ വന്നതോടെ അതിന്റെ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ഇപ്പോൾ അതിനെയെല്ലാം വിപണി മറികടന്നു കഴിഞ്ഞു.
10 വർഷത്തിനുശേഷമാണ് ഒരു രാഷ്ട്രീയ പാർട്ടിക്കും കേവലഭൂരിപക്ഷം ലഭിക്കാതെ പോവുന്നത്. 240 സീറ്റേ ഉള്ളൂ ബിജെപിക്കെങ്കിലും അതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നു ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. യഥാക്രമം 145ഉം 206ഉം എംപിമാരുമായാണ് മൻമോഹൻ സിങ്ങിന്റെ രണ്ടു ടേം കോൺഗ്രസ്, യുപിഎ മുന്നണിക്കു നേതൃത്വം നൽകിയത്.
ഓഹരിവിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നായിരിക്കും ഇനിയുള്ള 5 വർഷക്കാലത്തെ സർക്കാർ നീക്കങ്ങൾ. പ്രധാനപ്പെട്ട വകുപ്പുകളിലൊക്കെ പഴയ മന്ത്രിമാർ തന്നെ. നയങ്ങളിലും വികസന പ്രവർത്തനങ്ങളിലും കഴിഞ്ഞ സർക്കാരിന്റെ തുടർച്ച പ്രതീക്ഷിക്കാമെന്നു ചുരുക്കം. ഈ സാഹചര്യത്തിൽ ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ വിവിധ മേഖലകളിലെ നിക്ഷേപ വളർച്ചാ സാധ്യതകൾ വിലയിരുത്തുകയാണ് ഇവിടെ. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയാക്കുക, 2047ഓടെ വികസിത രാജ്യമാക്കുക എന്നിവയാണ് മോദി സർക്കാരിന്റെ ദീർഘകാല ലക്ഷ്യങ്ങൾ. പ്രകടനപത്രികയിൽ ഗ്ലോബൽ ഹബ്ബ്' എന്ന വാക്ക് പലയിടത്തും ആവർത്തിക്കുന്നുണ്ട്. പല മേഖലകളിലും രാജ്യത്തെ ഒരു ഗ്ലോബൽ ഹബ്ബാക്കി മാറ്റുമെന്നാണ് അവകാശവാദം.
പാവപ്പെട്ടവർ, ഇടത്തരക്കാർ പിന്നെ സ്ത്രീകളും
പാവപ്പെട്ടവർ, ഭൂരിപക്ഷം വരുന്ന ഇടത്തരക്കാർ, സ്ത്രീകൾ എന്നീ വിഭാഗങ്ങളെ പ്രകടനപത്രികയിൽ എടുത്തുപറയുന്നുണ്ട്. പിഎം ആവാസ് യോജനയിലൂടെ 3 കോടി വീടുകൾ കൂടി പണിയാനുള്ള തീരുമാനമാണ് പുതിയ മന്ത്രിസഭ ആദ്യമെടുത്തത്. ഇതിൽ രണ്ടുകോടി വീടുകളും ഗ്രാമങ്ങളിലാവും. ഇടത്തരക്കാരെ വീടു വാങ്ങാൻ നിർമിക്കാൻ പ്രോത്സാഹിപ്പിക്കുക, ചേരികളിൽ താമസിക്കുന്നവരുടെ പുനരധിവാസം, കുടിവെള്ള കണക്ഷൻ എന്നിവയും സർക്കാർ ലക്ഷ്യമിടുന്നു. സിമന്റ്, മെറ്റൽ, പൈപ്പ് നിർമാണം, ഗ്യാസ് വിതരണം തുടങ്ങിയ മേഖലകളിലെ കമ്പനികൾ മുതൽ ഭവന വായ്പ രംഗത്തു പ്രവർത്തിക്കുന്ന ബാങ്കുകൾ/എൻബി എഫ്സികൾ എന്നിവയ്ക്കുവരെ ഇതിന്റെ നേട്ടം ലഭിക്കും.
هذه القصة مأخوذة من طبعة July 01,2024 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 01,2024 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്
പൊന്നാനിക്കാരനായ ഒരു ഇരുപതുകാരൻ ജോലി തേടി ബോംബൈയിലെത്തിയപ്പോഴാണ് ഗൾഫിൽ പോകുന്നവരുടെ ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടത്. അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ചെറുസംരംഭം. അതിന്ന് ലോകത്തിന്റെ ഏതു കോണിലേക്കും യാത്രചെയ്യുന്നവർക്ക് എല്ലാത്തരം സേവനങ്ങളും ലഭ്യമാക്കുന്ന അക്ബർ ട്രാവൽസ് എന്ന പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 2.4 ബില്യൺ ഡോളറിന്റെ വിറ്റുവരവും 3,000 ജീവനക്കാരുമുള്ള, ഫ്ലൈറ്റും ക്രൂയിസുംവരെ നീളുന്ന യാത്രസംവിധാനങ്ങളും അൻപതോളം സ്ഥാപനങ്ങളും അടങ്ങുന്ന ഇന്ത്യൻ ട്രാവൽ ബിസിനസിലെ അതികായനായ അക്ബർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുൾ നാസർ തങ്ങളുടെ സേവനങ്ങളെക്കുറിച്ചും ട്രാവൽ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.
ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം
പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.
പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
പ്രവാസി ചിട്ടി ജനകീയമാക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നിക്ഷേപപദ്ധതി.
നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്
മാസം 120 രൂപ വീതം കുട്ടിയുടെ 60 വയസ്സു വരെ നിക്ഷേപിച്ചാൽ മൊത്തം 22,67,007 രൂപ കിട്ടും. മാസം 8,483 രൂപ പെൻഷനും മാസം 500 രൂപ ഇട്ടാൽ കിട്ടുക 1.13 കോടി രൂപയും 42,413 രൂപ പെൻഷനും.
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും