തീക്കളിയാണ് സൂക്ഷിക്കണം
Kudumbam|December 2022
പാചകവാതകം 
കടപ്പാട്: സുധീഷ് കെ ഫയർ ആൻഡ് റെസ്ക്യൂ  ഓഫിസർ, മലപ്പുറം
തീക്കളിയാണ് സൂക്ഷിക്കണം

പൊന്നാനി ഫയർ സ്റ്റേഷനിൽ ജോലിനോക്കുമ്പോഴാണ് എടപ്പാളിലെ ഒരു വീട്ടിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ചു എന്ന സന്ദേശം ലഭിച്ചത്. ടൗണിൽ നിന്ന് മാറി ഗ്രാമപ്രദേശത്താണ് വീട്. സ്ഥലത്തെത്തി അടുക്കള പരിശോധിച്ചപ്പോൾ സിലിണ്ടറിന്റെ ട്യൂബ്, റെഗുലേറ്ർ, സമീപത്തുള്ള വിറക്, പാത്രങ്ങൾ എന്നിവയെല്ലാം കത്തിയിട്ടുണ്ട്. തീ പിടിച്ചപ്പോഴേക്കും വീട്ടമ്മയും കുട്ടികളും പുറത്തേക്കിറങ്ങി ഓടിയതിനാലാണ് പൊള്ളലേൽക്കാതെ രക്ഷപ്പെട്ടത്.

പാചകത്തിനിടെ ഗ്യാസിന്റെ രൂക്ഷഗന്ധം വന്നതോടെ റെഗുലേറ്ററിന്റെ ഭാഗത്ത് ചോർച്ചയുണ്ടോ എന്നറിയാൻ വീട്ടമ്മ ലൈറ്റർ കത്തിച്ചു നോക്കിയതാണ് തീപിടിക്കാൻ ഇടയാക്കിയത്. റെഗുലേറ്റർ ശരിയായി ഘടിപ്പിക്കാത്തതിനാൽ സ്പാർക്ക് വന്നതോടെ തീപിടിച്ചു.

ഉടൻ എത്തിയ അയൽവാസിയായ യുവാവ് സിലിണ്ടറിനു മുകളിലേക്ക് വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. പിന്നീട് നൂൽ ചാക്ക് നനച്ച് സിലിണ്ടറിന്റെ മുകളിലേക്ക് എറിഞ്ഞു. തീയുടെ ആളൽ കുറഞ്ഞെങ്കിലും സിലിണ്ടറിലെ വാതകം കത്തിത്തീർന്നതോടെയാണ് അണഞ്ഞത്.

വെള്ളമൊഴിച്ചതിനാൽ സിലിണ്ടർ ചൂടായില്ല ഒപ്പം സമീപമുള്ള വസ്തുക്കൾ നനയുകയും ചെയ്തതോടെ പൊട്ടിത്തെറിയും തീ പടരുന്ന സാഹചര്യവും ഇല്ലാതായി.

ഇത്തരത്തിൽ ചെറുതും വലുതുമായ പാചകവാതക സിലിണ്ടർ അപകടങ്ങൾ ദിനേന പല ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അടുത്തിടെയാണ് തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികളും മകനും മരിച്ചത്.

ഇന്ന് ഗ്യാസ് കണക്ഷൻ ഇല്ലാത്ത വീടുകൾ വിരളമാണ്. ഉപയോഗം പോലെ തന്നെ അപകടം ഉണ്ടാക്കുന്നതുമാണ് പാചക വാതകം. അപകടത്തിന് പ്രധാന കാരണം നമ്മുടെ അശ്രദ്ധ കൂടിയാണ്.

എൽ.പി.ജി സിലിണ്ടറും തീപിടിത്തവും

കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജൻ, ഇന്ധനം, ചൂട് ഈ മൂന്ന് കാര്യങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ഒരുമിക്കുമ്പോഴാണ് തീ ഉണ്ടാകുന്നത്. ഇതിൽ നിന്ന് ഒന്ന് ഒഴിവാക്കുമ്പോൾ സാധാരണയായി തീ കെടും. എന്നാൽ എൽ.പി.ജി ചോർച്ചയുണ്ടായ സ്ഥലത്ത് മേൽ പറഞ്ഞ മൂന്നിൽ രണ്ടെണ്ണം എപ്പോഴും ഉണ്ടാകും. എൽ.പി.ജി എന്നത് പെട്ടെന്ന് കത്തിപ്പിടിക്കുന്ന ഇന്ധനം (വാതകം) ആയതിനാൽ ഒരു സ്ഫോടനത്തിന് കുറഞ്ഞ ചൂട് മതി. കല്ലുകൾ തമ്മിൽ ഉരഞ്ഞ് ഉണ്ടാകുന്ന ചെറിയൊരു സ്പാർക്ക് പോലും പൊട്ടിത്തെറിക്ക് കാരണമാകും.

هذه القصة مأخوذة من طبعة December 2022 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة December 2022 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
Kudumbam

അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ

മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം

time-read
4 mins  |
November-2024
സമ്പാദ്യം പൊന്നുപോലെ
Kudumbam

സമ്പാദ്യം പൊന്നുപോലെ

പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം

time-read
4 mins  |
November-2024
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
Kudumbam

ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ

കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...

time-read
2 mins  |
November-2024
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 mins  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 mins  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 mins  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 mins  |
November-2024
HBD കേരളം
Kudumbam

HBD കേരളം

അനുദിനം നവീന പദങ്ങൾ കടന്നുവരുകയാണ് നമ്മുടെ വാമൊഴി ഭാഷയിൽ. അതിന്റെ ഭാഗമായി മാറിയ ആധുനിക വാക്കുകളിൽ ചിലത് പരിചയപ്പെടാം

time-read
2 mins  |
November-2024