2023 ഫെബ്രുവരി 19. തെക്കു 2023 കിഴക്കൻ ആഫ്രിക്കയിലെ മലാവിയെന്ന കൊച്ചുരാജ്യം. അവിടത്തെ ഉൾഗ്രാമമാണ് ചിസാസില. നിർമിതബുദ്ധിയുടെ കാലത്തുപോലും പട്ടിണിയും ദുരിതവും മാത്രം നിറഞ്ഞ നാട്. മഴ മാറിനിന്ന ആ പകലിൽ അവിടത്തെ സ്കൂൾ മുറ്റം ആഘോഷത്തിമിർപ്പിലാണ്. ഏറെക്കാലമായി ആ നാട് ആഗ്രഹിച്ച പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് അന്ന് കെട്ടിടത്തിന് നൽകിയ പേര് 'കേരള ബ്ലോക്ക്'. അതെ, മലയാളിയായ അരുൺ സി. അശോകനും ഭാര്യ സുമി സുബ്രഹ്മണ്യനും സുഹൃത്തുക്കളും ചേർന്ന് പണിതുയർത്തിയ കെട്ടിടം.
ചോർന്നൊലിക്കാത്ത തങ്ങളുടെ പുതിയ സ്കൂളിനകത്തെ മൃഗങ്ങളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും ചിത്രങ്ങൾ കണ്ട് കുട്ടികൾ തുള്ളിച്ചാടി. പുതുവസ്ത്രം ധരിച്ചെത്തിയ അവർ പുതുമണം മാറാത്ത പുസ്തകങ്ങളിലൂടെ വിരലോടിച്ചു.
ഇത്രയും കാലം ചളിപുരണ്ട മണ്ണിലിരുന്ന അവർ പുതുപുത്തൻ ബെഞ്ചിലായി. ഉച്ചത്തിൽ പാട്ടുപാടി കുട്ടികൾ തനത് ശൈലിയിൽ നൃത്തം ചവിട്ടി.
കഥയുടെ തുടക്കം
2019ലെ മറ്റൊരു ഫെബ്രുവരി. അന്നാണ് മലപ്പുറം ജില്ലയിലെ പോത്തുകൽ ആനക്കൽ സ്വദേശിയായ അരുൺ മലാവിയിലെ ട്രേഡിങ് കമ്പനിയിൽ ജോലി തേടിയെത്തുന്നത്. അദ്ദേഹത്തിന്റെ സഹോദരൻ നേരത്തെ തന്നെ ഇവിടെയുണ്ട്. കൂടാതെ അമ്മാവനും കുടുംബവും 15 വർഷമായി മലാവിയിലാണ്. ഇവരാണ് അരുണിനെ മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത മലാവിയിലേക്ക് വഴികാട്ടുന്നത്.
രണ്ടുവർഷത്തോളം ട്രേഡിങ് കമ്പനിയിൽ ജോലി ചെയ്ത അരുൺ പിന്നീട് കോഴിക്കോട്ടുകാരനായ മോഹനകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പ്ലം കൺസ്ട്രക്ഷൻ എന്ന കമ്പനിയിലേക്ക് മാറി. സൈറ്റ് അഡ്മിനിസ്ട്രേഷൻ മാനേജർ എന്നതാണ് പുതിയ ചുമതല. തുടർന്ന് മലാവി തടാകത്തിന്റെ കരയിലുള്ള ചിന്തേച്ചി എന്ന നഗരത്തിലെത്തി. തലസ്ഥാനമായ ലിലോങ്വെയിൽ നിന്ന് 350 കിലോമീ റ്റർ അകലെയാണീ പ്രദേശം. പുതിയ ഡാം നിർമാണത്തിന്റെ ഭാഗമായാണ് അരുൺ ഇവിടെ എത്തുന്നത്.
നൊമ്പരപ്പെടുത്തും കാഴ്ച
هذه القصة مأخوذة من طبعة June 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...