രസംകൊല്ലിയാകും മോഷൻ സിക്നെസ്സ്
Kudumbam|June 2023
യാത്രകളുടെ നിറവും ഉല്ലാസവും കെടുത്തും മോഷൻ സിക്നെസ്സ്.  എത്ര ശ്രദ്ധിച്ചാലും ഛർദിച്ച് അവശതയാകുന്ന അവസ്ഥ. ഈ അസുഖംകൊണ്ട് യാത്ര പോകൽ പേടിസ്വപ്നമാണോ നിങ്ങൾക്ക്. അത് അതിജീവിക്കാൻ വഴികൾ പലതുണ്ട്...
ഡോ. ഡാനിഷ് സലീം Founder & Director DOCSTA Learn Specialists & Core Faculty Sheikh Khalifa Medical City, Abu Dhabi HOD & Academic Director.
രസംകൊല്ലിയാകും മോഷൻ സിക്നെസ്സ്

പ്പോഴും ഓർമയുണ്ട് ചെറുപ്പകാലത്ത് ഊട്ടിയിലേക്ക് കാറിൽ പോയ ഒരുനാൾ. കുട്ടികൾ ഉൾപ്പെടെ എട്ടുപേരുണ്ട് സംഘത്തിൽ ഊട്ടി എത്താറായപ്പോൾ കസിൻ ഒരാൾ കാറിൽ ഛർദിച്ചു. അൽപസമയം കഴിഞ്ഞതും മറ്റുള്ളവർ ഓരോരുത്തരും ഛർദിക്കാൻ തുടങ്ങി. എന്തുകൊണ്ടാണ് ഇങ്ങനെ ഛർദിക്കുന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ല. പുറത്തുനിന്ന് ആഹാരം കഴിച്ചിട്ടുമില്ല! സാധാരണ യാത്ര ചെയ്യുമ്പോൾ ഛർദിക്കാത്തവരാണ് കൂടെയുള്ളവർ എല്ലാം യാത്രകളെ അത്യധികം ഇഷ്ടപ്പെടുകയും എന്നാൽ യാത്രാവേളകളിൽ ഉണ്ടാകുന്ന ഛർദിയും മറ്റും മൂലം സംഭവം ഒരു ദുരന്തപര്യവസായിയായി മാറുകയും ചെയ്യുന്ന ഇത്തരം അനുഭവങ്ങൾ ധാരാളമുണ്ട്. ഈ ഒരു അവസ്ഥയാണ് മോഷൻ സിക്‌നെസ്സ് എന്നു വിളിക്കുന്നത്.

ചലിക്കുമ്പോൾ (യാത്രയിൽ ആവുമ്പോൾ) സംഭവിക്കുന്ന ഛർദിയെയും അനുബന്ധരോഗങ്ങളെയും കൂടി ആകെ പറയുന്ന പേരാണ് മോഷൻ സിക്‌നെസ്സ്. ഈ ഒരു ബുദ്ധിമുട്ട് നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, ആർക്കാണ് കൂടുതലായി ഇത് സംഭവിക്കുന്നത് എന്തൊക്കെ ചെയ്താൽ ഈയൊരു ബുദ്ധിമുട്ടിൽ നിന്ന് രക്ഷപ്പെടാം. യാത്രക്കിടെ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാവാനുള്ള കാരണങ്ങളും അതൊഴിവാക്കാനുള്ള ചില മുൻകരുതലുകളും ഇതാ...

മോഷൻ സിക്‌നെസ്സ്സിസിന് കാരണം

നമ്മുടെ പ്രധാന ഇന്ദ്രിയങ്ങളാണ് കണ്ണും ചെവിയും. യാത്ര ചെയ്യുമ്പോൾ ഈ ഇന്ദ്രിയങ്ങൾകൊണ്ട് തലച്ചോറിലുണ്ടാക്കുന്ന ഒരു തെറ്റിദ്ധാരണ കാരണമാണ് മോഷൻ സിക്‌നെസ്സ് ഉണ്ടാകുന്നത്. ഉദാഹരണത്തിന് നമ്മൾ ഒരു കാറിൽ സഞ്ചരിക്കുകയാണന്നു കരുതുക. ഈ സമയത്ത് നമ്മുടെ ചെവി തലച്ചോറിന് നൽകുന്ന സന്ദേശം കാർ ചലിച്ചു കൊണ്ടിരിക്കുന്നു എന്നായിരിക്കും. ഇതേസമ യം, നമ്മുടെ കണ്ണുകൾ കാറിനുള്ളിലെ ഏതെങ്കിലുമൊരു ഭാഗത്തോ, അല്ലെങ്കിൽ നമ്മുടെ കൈയിലിരിക്കുന്ന ഏതെങ്കിലും വസ്തുവിലോ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കണ്ണുകൾ തലച്ചോറിനോട് പറയുന്നത് ശരീരം ചലിക്കുന്നില്ല എന്നു ള്ളതാണ്. തലച്ചോറിലെത്തുന്ന ഈ രണ്ട് സന്ദേശങ്ങളും പരസ്പരവിരുദ്ധമായതിനാൽ തലച്ചോറിന് കൺഫ്യൂഷൻ ഉണ്ടാകും. ഇതുകാരണമാണ് ഈ ഛർദി ഉണ്ടാകുന്നത്. വാഹനത്തിൽ ഇരുന്ന് വായിക്കുന്നതും മൊബൈൽ നോക്കുന്നതും ഇതുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.

هذه القصة مأخوذة من طبعة June 2023 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة June 2023 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 mins  |
December-2024
കൈകാലുകളിലെ തരിപ്പും മരവിപ്പും
Kudumbam

കൈകാലുകളിലെ തരിപ്പും മരവിപ്പും

മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം

time-read
1 min  |
December-2024
മാരത്തൺ ദമ്പതികൾ
Kudumbam

മാരത്തൺ ദമ്പതികൾ

ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...

time-read
3 mins  |
December-2024
റീൽ മാഷല്ലിത്, റിയൽ മാഷ്
Kudumbam

റീൽ മാഷല്ലിത്, റിയൽ മാഷ്

കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം

time-read
2 mins  |
December-2024
അഭിനയം തമാശയല്ല
Kudumbam

അഭിനയം തമാശയല്ല

ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്

time-read
1 min  |
December-2024
കുമ്പിളിലയിലെ മധുരം
Kudumbam

കുമ്പിളിലയിലെ മധുരം

മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്

time-read
1 min  |
December-2024
പരിധിയില്ലാ ആത്മവിശ്വാസം
Kudumbam

പരിധിയില്ലാ ആത്മവിശ്വാസം

യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ

time-read
2 mins  |
December-2024
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 mins  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 mins  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 mins  |
December-2024