അസീസ്, സീരിയസാണ്
Kudumbam|November 2023
‘കണ്ണൂർ സ്ക്വാഡിലെ' വമ്പൻ പ്രകടനത്തിലൂടെ അസീസ് കയറിച്ചെന്നത് മലയാള സിനിമ ലോകത്തിന്റെ ഉച്ചിയിലേക്കാണ്. ഹാസ്യതാരമായി തുടങ്ങി ‘ജോസി'ലെത്തി നിൽക്കുന്ന നടന്റെ ജീവിതത്തിലൂടെ...
രഞ്ജിത്ത് മലയിൽ
അസീസ്, സീരിയസാണ്

 നെടുമങ്ങാട് ശ്രീനാരായണ സ്കൂളിൽ കലാമേള അരങ്ങു തകർക്കുകയാണ്. കൂട്ടത്തിൽ യു .പി വിഭാഗം നാടകം കളിച്ചിറങ്ങിയ ആറാംക്ലാസ് വിദ്യാർഥിയുടെ മുഖം നിരാശയാൽ വാടിയിരുന്നു. കാര്യം വേറൊന്നുമല്ല. നാടകം കാണാനുണ്ടായിരുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം. നടനാകണമെന്ന കുഞ്ഞുനാളിലേയുള്ള ആഗ്രഹം കാരണം വലിയ ആവേശത്തോടെയാണ് തട്ടിൽ കയറിയത്. പക്ഷേ, നാടകം കഴിഞ്ഞപ്പോൾ പേരിനുപോലും കൈയടിക്കാൻ ആരുമുണ്ടായിരുന്നില്ല. അവിടെനിന്ന് ഇറങ്ങി വരുമ്പോഴാണ് മറ്റൊരു വേദിയിൽ മിമിക്രി അവതരിപ്പിക്കുന്ന പയ്യൻ ‘കത്തിക്കയറുന്നു. നടന്മാരെയും പക്ഷിമൃഗാദികളെയുമൊക്കെ അവതരിപ്പിച്ച് ആൾക്കൂട്ടത്തിന്റെ കൈയടി വാരിക്കൂട്ടുകയാണ് വിരുതൻ. അന്നുറപ്പിച്ചു, ഇതൊന്ന് പയറ്റിയിട്ടുതന്നെ കാര്യം. വീടിനടുത്തുള്ള റാസിഖിനോട് കാര്യം പറഞ്ഞു. അവനാണേൽ പ്രേംനസീറിനെയൊക്കെ അവതരിപ്പിച്ച് സ്റ്റാറായി നടക്കുന്ന കാലം. കാര്യം പറഞ്ഞപ്പോൾ ഗുരുദക്ഷിണ വെക്കാനൊന്നും അവൻ പറഞ്ഞില്ല. അവൻ പറഞ്ഞതനുസരിച്ച് ചെയ്തപ്പോൾ 'പ്രേംനസീറും മണ്ടിപ്പെണ്ണും' നാക്കിലൂടെ അനർഗനിർഗളം ഒഴുകി. പിന്നെ മിമിക്രിയെ മുറുകെപ്പിടിച്ചു. അത് ഒടുവിൽ ജോസിലെത്തിനിൽക്കുന്നു. പറയുന്നത് മറ്റാരുമല്ല, തിയറ്ററിൽ നിറഞ്ഞോടുന്ന കണ്ണൂർ സ്ക്വാഡ്' സിനിമയിൽ ജോസ് എന്ന ശ്രദ്ധേയ പൊലീസ് വേഷം അവതരിപ്പിച്ച അസീസ് നെടുമങ്ങാടാണ്. ശരിക്കും പറഞ്ഞാൽ സൂപ്പർതാരം മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതുപോലെ അസീസ് എന്ന ഒരു എസ്റ്റാബ്ലിഷ്ഡ് നടൻ.

മമ്മൂക്ക തന്ന ധൈര്യം, സ്ക്വാഡിലേക്ക്

ഒരുദിവസം നിർമാതാവ് ജോർജ് ചേട്ടൻ വിളിക്കുന്നു. അസീസേ, നമ്മുടെ പ്രൊഡക്ഷനിൽ ഒരു സിനിമ ചെയ്യുന്നു, അതിൽ നിനക്ക് നല്ലൊരു വേഷമുണ്ട്' എന്ന് പറഞ്ഞു. അപ്പോഴും നമ്മൾ ഇത്തരം വലിയ റോൾ പ്രതീക്ഷിക്കുന്നില്ല. രണ്ടുവർഷം മുമ്പ് കണ്ണൂർ സ്ക്വാഡിന്റെ കഥ തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ് മറ്റൊരു സിനിമയുടെ ലൊക്കേഷനിൽ പറഞ്ഞ് ഞാൻ കേ ട്ടിരുന്നു. കേട്ടപ്പോൾ തന്നെ ഗംഭീര കഥയാണെന്നും കൂട്ടത്തിൽ എനിക്ക് ഒരു ചെറിയ വേഷം തരണമെന്നും പറഞ്ഞു വെച്ചു. പ്രധാന വേഷങ്ങളിൽ ആരൊക്കെ വേണമെന്ന് അവര് അന്നേ തീരുമാനിച്ചിരുന്നു.

هذه القصة مأخوذة من طبعة November 2023 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November 2023 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 mins  |
December-2024
കൈകാലുകളിലെ തരിപ്പും മരവിപ്പും
Kudumbam

കൈകാലുകളിലെ തരിപ്പും മരവിപ്പും

മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം

time-read
1 min  |
December-2024
മാരത്തൺ ദമ്പതികൾ
Kudumbam

മാരത്തൺ ദമ്പതികൾ

ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...

time-read
3 mins  |
December-2024
റീൽ മാഷല്ലിത്, റിയൽ മാഷ്
Kudumbam

റീൽ മാഷല്ലിത്, റിയൽ മാഷ്

കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം

time-read
2 mins  |
December-2024
അഭിനയം തമാശയല്ല
Kudumbam

അഭിനയം തമാശയല്ല

ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്

time-read
1 min  |
December-2024
കുമ്പിളിലയിലെ മധുരം
Kudumbam

കുമ്പിളിലയിലെ മധുരം

മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്

time-read
1 min  |
December-2024
പരിധിയില്ലാ ആത്മവിശ്വാസം
Kudumbam

പരിധിയില്ലാ ആത്മവിശ്വാസം

യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ

time-read
2 mins  |
December-2024
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 mins  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 mins  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 mins  |
December-2024