കലയുടെ തുടിപ്പ്
Kudumbam|November 2023
ഒരേപോലെ ചിന്തിക്കുന്ന മൂന്നു കൂട്ടുകാർ മൂന്നുവർഷം മുമ്പ് ഒരു കലാസംരംഭം തുടങ്ങി. കല പഠിക്കുന്നതിൽ ചില അയിത്തങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന് മാറ്റംവരുത്താനായി കലയുടെ ചട്ടക്കൂട് ഒന്ന് ഇളക്കിമറിക്കണമെന്ന് അവരുറപ്പിച്ചു
പി. ജസീല
കലയുടെ തുടിപ്പ്

നൃത്തം ഏതു പ്രായത്തിൽ പഠിച്ചുതുടങ്ങണം? മെയ്വഴക്കം കിട്ടണമെങ്കിൽ നാലോ അഞ്ചോ വയസ്സിൽ തുടങ്ങുന്നതാണ് നല്ലതെന്നാണ് പൊതു മതം. എന്നാൽ, ഈ ചോദ്യം അഞ്ജലി കൃഷ്ണദാസിനോടാണങ്കിൽ ഏതു പ്രായത്തിലും പഠിക്കാം എന്നായിരിക്കും മറുപടി. നല്ല താൽപര്യമുണ്ടാകണമെന്നു മാത്രം. ആരാണീ അഞ്ജലി എന്നല്ലേ... അത് വഴിയെ പറയാം.

ഒരുപോലെ മിടിക്കുന്ന ഹൃദയങ്ങൾ

ഒരേപോലെ ചിന്തിക്കുന്ന മൂന്നു കൂട്ടുകാർ മൂന്നുവർഷം മുമ്പ് ഒരു കലാസംരംഭം തുടങ്ങി. കലയെ ജീവനായി കൊണ്ടുനടക്കുന്നവരായിരുന്നു മൂവരും. പഠിച്ച കാര്യങ്ങൾ മറ്റുള്ളവരിലേക്കുകൂടി പകർന്നുനൽകണം എന്ന ആഗ്രഹത്തിനുപുറമെ, വരേണ്യ വിഭാഗങ്ങൾ കൈയടക്കി വെച്ചിരുന്ന ക്ലാസിക്കൽ കലാരൂപങ്ങൾ സമൂഹത്തിലെ താഴേക്കിടയിലുള്ള വിഭാഗങ്ങളിലേക്കും എത്തിക്കണമെന്ന് അവർ ആഗ്രഹിച്ചു. അവസരം കിട്ടാഞ്ഞതിനാൽ നൃത്തം പോലുള്ള ശാസ്ത്രീയ കലകൾ അഭ്യസിക്കാൻ കഴിയാത്തവരുണ്ട്. കലക്ക് രാഷ്ട്രീയമില്ല എന്നാണ് പൊതുവേ പറയാറുള്ളതെങ്കിലും കല പഠിക്കുന്നതിൽ ചില അയിത്തങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന് മാറ്റംവരുത്താനായി കലയുടെ ചട്ടക്കൂട് ഒന്ന് ഇളക്കിമറിക്കണമെന്ന് അവരുറപ്പിച്ചു. അവരുടെ ചിന്തകൾ സംയോജിച്ച് ഒരു കൂട്ടായ്മയുണ്ടായി. തുടിപ്പ് എന്നാണ് അതിന്റെ പേര്. ഇപ്പോൾ ഒരു പാട് പേരുടെ ഹൃദയത്തുടിപ്പായി മിടിക്കുകയാണ് ഈ ഫണ്ടേഷൻ. അവരിലൊരാളാണ് അഞ്ജലി കൃഷ്ണദാസ്. പിന്നെ പൊന്നു സഞ്ജീവ്. മൂന്നാമൻ ദിവാകരൻ അരവിന്ദ്. ഇവരുടെ ആർട്ട് ഫൗണ്ടേഷന്റെ പേരാണ് 'തുടിപ്പ്’.

പേരിലെ വൈവിധ്യം 

ഒന്നിനെയും പ്രതിനിധാനം ചെയ്യുന്ന ഒരുപേര് ആവരുതെന്ന് നിർബന്ധമുണ്ടായിരുന്നുവെന്ന് അഞ്ജലി പറയുന്നു. മനുഷ്യരുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഒന്നാവുകയും വേണം. ചലനാത്മകമായ ഒരു സന്തോഷം പ്രദാനം ചെയ്യുകയും വേണം. അങ്ങനെ ആലോചിച്ചപ്പോൾ മനസ്സിലേക്ക് വന്നതാണ് തുടിപ്പ് എന്ന പേര്. തുടിപ്പിന് ജീവിതവുമായി ബന്ധമുണ്ട്. എപ്പോഴും തുടിച്ചു കൊണ്ടിരിക്കുന്നതുമാണ്. അങ്ങനെ ആ പേരങ്ങുറപ്പിച്ചു. അലി തുടർന്നു.

هذه القصة مأخوذة من طبعة November 2023 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November 2023 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
Kudumbam

വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി

\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു

time-read
2 mins  |
January-2025
പതിനെട്ടാമത്തെ ആട്
Kudumbam

പതിനെട്ടാമത്തെ ആട്

അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ

time-read
1 min  |
January-2025
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 mins  |
December-2024